വെള്ളിയാഴ്ച ഇടിവോടെയാണ് വിപണി ആരംഭിച്ചതെങ്കിലും പിന്നീട് മുന്നേറ്റത്തിലേക്കെത്തി. അതോടെ തുടർച്ചയായ മൂന്നാം ദിവസവും നേട്ടത്തിൽ അവസാനിക്കാൻ വിപണിക്ക് സാധിക്കുകയും ചെയ്തു. സെൻസെക്‌സ് 190.75 പോയിൻ്റ് ഉയർന്ന് 72,831.94 ലും നിഫ്റ്റി 84.80 പോയിൻ്റ് ഉയർന്ന് 22,096.75 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെക്ടറൽ സൂചികയിൽ നിഫ്റ്റി ഐടി 2.33 ശതമാനം ഇടിഞ്ഞു. ബാക്കി സൂചികകളെല്ലാം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.3 ശതമാനവും സ്മോൾക്യാപ് സൂചിക ഒരു ശതമാനവും ഉയർന്നു.
വരും ദിവസങ്ങളിൽ വിപണിയുടെ മുന്നേറ്റം തുടരുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ ഇപ്പോൾ വാങ്ങിയാൽ നേട്ടമുണ്ടാകുമെന്ന് ബ്രോക്കറേജ് വിലയിരുത്തുന്ന ഓഹരി വിശദമായി നോക്കാം.
ഇന്ത്യൻ ഹോട്ടൽസ് കോ ലിമിറ്റഡ് (ഐഎച്ച്സിഎൽ)
ഹോട്ടലുകൾ, റിസോർട്ടുകൾ, ജംഗിൾ സഫാരികൾ, കൊട്ടാരങ്ങൾ, സ്പാകൾ, ഇൻ-ഫ്ലൈറ്റ് കാറ്ററിംഗ് സേവനങ്ങൾ എന്നിവയുടെ ഒരു പോർട്ട്ഫോളിയോ കൈകാര്യം ചെയ്യുന്ന ഒരു ഇന്ത്യൻ ഹോസ്പിറ്റാലിറ്റി കമ്പനിയാണ് ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ്. ഐക്കണിക് ബ്രാൻഡായ താജ് ഹോട്ടൽ ഈ കമ്പനിക്ക് കീഴിലാണ്. ടാറ്റ ഗ്രൂപ്പിൻ്റെ ഭാഗമായ കമ്പനിയുടെ വിപണി മൂലധനം 79,306.53 കോടി രൂപയാണ്.

ഓഹരി വിപണിയിലെ പ്രകടനം
വെള്ളിയാഴ്ചത്തെ ഇൻട്രാഡേ ഡിപ് 1.15 ശതമാനത്തോടെ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡിന്‍റെ ഓഹരി വില 560.55 രൂപയിലേക്കെത്തി. കമ്പനിയുടെ ഓഹരികൾ കഴിഞ്ഞ 6 മാസത്തിനുള്ളിൽ 37 ശതമാനം ആദായം നൽകി. 77 ശതമാനമാണ് ഒരു വർഷത്തിനിടയിലെ നേട്ടം. 2 വർഷത്തിനുള്ളിൽ 167 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകാനും ടാറ്റയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് സാധിച്ചു.
കഴിഞ്ഞ 3 വർഷങ്ങളിൽ, ഇന്ത്യൻ ഹോട്ടൽസ് കോ സ്റ്റോക്ക് 400% സൂം ചെയ്യുകയും കഴിഞ്ഞ 5 വർഷങ്ങളിൽ 288% നേട്ടമുണ്ടാക്കുകയും ചെയ്തു. ഓഹരിയുടെ 52 ആഴ്‌ചയിലെ ഉയർന്ന വില 602.75 രൂപയും 52 ആഴ്‌ചയിലെ കുറഞ്ഞ വില 302.30 രൂപയുമാണ്.
ബ്രോക്കറേജ് വിലയിരുത്തൽ
ബ്രോക്കറേജ് സ്ഥാപനമായ എൽകെപി സെക്യൂരിറ്റീസ്, ഇന്ത്യൻ ഹോട്ടൽസ് കോ ലിമിറ്റഡ് ഷെയറിലേക്ക് ബൈ കോൾ ശുപാർശ ചെയ്തിട്ടുണ്ട്. ഷെയർ ഒന്നിന് 640 രൂപ ടാർഗെറ്റ് വിലയും സ്റ്റോപ്പ് ലോസ് 570 രൂപയായി നിലനിർത്തുകയും ചെയ്യണമെന്നാണ് ബ്രോക്കറേജ് നിർദ്ദേശം.
നിക്ഷേപകരുടെ ശുഭാപ്തിവിശ്വാസത്തിൽ പ്രതിദിന ചാർട്ടിലെ ഫ്ലാഗ് പാറ്റേണിൽ നിന്ന് ഇന്ത്യൻ ഹോട്ടൽസ് കോ ഒരു ബ്രേക്ക്ഔട്ടിന് സാക്ഷ്യം വഹിച്ചു. അതോടൊപ്പം കമ്പനി ചലിക്കുന്ന ശരാശരിക്ക് മുകളിൽ നിരന്തരം വ്യാപാരം നടത്തുകയും ചെയ്യുന്നു എന്നാണ് എൽകെപി സെക്യൂരിറ്റീസ് വിലയിരുത്തുന്നത്.

രേഖ ജുൻജുൻവാലയ്ക്ക് നിക്ഷേപം
ഇന്ത്യൻ ഹോട്ടൽസ് സ്റ്റോക്കിൽ പ്രമുഖ നിക്ഷേപകയായ രേഖ ജുൻജുൻവാലയ്ക്ക് 2.11% ഓഹരിയുണ്ട്, കൂടാതെ കമ്പനിയുടെ 30016965 ഓഹരികൾ കൈവശം വച്ചിട്ടുണ്ട്.
ലാഭത്തിൽ 18 ശതമാനത്തിന്‍റെ വർധനവ്
2023 ഡിസംബർ 31 ന് അവസാനിച്ച പാദത്തിൽ നികുതിക്ക് ശേഷമുള്ള ഏകീകൃത ലാഭം 18% വർധിച്ച് 451.95 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 382.71 കോടി രൂപയായിരുന്നു കമ്പനിയുടെ ഏകീകൃത ലാഭം. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 2023 ഡിസംബർ പാദത്തിൽ 16.49% ഉയർന്ന് 1963.84 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിലെ 1685.80 കോടി രൂപയായിരുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications