മൊബൈലിൽ നോ സിം കാര്‍ഡെന്ന് സന്ദേശം...പിന്നാലെ തട്ടിയത് 2 കോടി, വ്യവസായിക്ക് കിട്ടിയത് എട്ടിന്റെ പണി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ; ഓൺലൈൻ തട്ടിപ്പിനെ കുറിച്ച് നിരവധി മുന്നറിയിപ്പുകൾ പോലീസ് നൽകിയിട്ടുണ്ട്. ഡിജിറ്റൽ പണമിടപാടുകൾ വർധിച്ചതോടെ ഇത്തരം തട്ടിപ്പുകൾ നിത്യസംഭവമായി മാറിയിട്ടുണ്ടെന്നും ജാഗ്രത പുലർത്തണമെന്നുമാണ് നിർദ്ദേശങ്ങൾ. എന്നാൽ മുന്നറിയിപ്പുകൾക്കിടയിലും സൈബർ തട്ടിപ്പുകൾ ഉയരുകയാണ്.

 

മുംബൈയിൽ നിന്നുള്ള വ്യവസായിക്കാണ് സൈബർ തട്ടിപ്പിൽ പണം നഷ്ടമായത്. ഒന്നും രണ്ടുമല്ല 2 കോടിയാണ് നഷ്ടപ്പെട്ടത്. സംഭവം ഇങ്ങനെ

പണം നഷ്ടമായി

പണം നഷ്ടമായി

മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമൽ മഖിജയെന്ന 51 കാരനായ വ്യവസായിയുടെ പണമാണ് നഷ്ടമായത്. ഇദ്ദേഹം ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ അംഗീകൃത ഡീലറാണ്. ഒക്ടോബർ മൂന്നിന് ഓഫീസിൽ വെച്ച് ഇദ്ദേഹത്തിന്റെ സിം കാർഡിൽ നെറ്റ് പ്രശ്നങ്ങൾ കാണിച്ച് തുടങ്ങിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.

നെറ്റ്വർക്ക് പ്രശ്നം

നെറ്റ്വർക്ക് പ്രശ്നം

സ്ഥിരം നെറ്റ്വർക്ക് ലഭിച്ചിരുന്ന ഓഫീസിനുള്ളിൽ പ്രശ്നം നേരിട്ടപ്പോൾ ആദ്യമൊന്നും മഖിജ ശ്രദ്ധിച്ചില്ല. എന്നാൽ വിട്ടീലെത്തിയിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. സാധാരണ നെറ്റ്വര്ക്ക് പ്രശ്നമാകുമെന്ന് കരുതിയെങ്കിലും പിറ്റേന്നും ഇത് പരിഹരിക്കപ്പെട്ടില്ല.

5 കോടി നഷ്ടമായി

5 കോടി നഷ്ടമായി

ഇതിനിടെ ഫോണിൽ നോ സിം എന്നും കാണിച്ചു. ഇതോടെ സിം കാർഡിന് എന്തോ തകരാറ് സംഭവിച്ചെന്ന നഗമനത്തിലായിരുന്നു മഖിജ. അതിനിടെ

5 ന് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ പോയപ്പോൾ 2 കോടി രൂപ കോടി അക്കൗണ്ടിൽ നിന്ന് നഷ്ടമായതി മഖിജ കണ്ടെത്തി.

സൈബർ പോലീസിൽ

സൈബർ പോലീസിൽ

തുടർന്ന് ഇദ്ദേഹം ബാങ്കിനെ സമീപിച്ചു. പരിശോധനയിൽ 31 അനധികൃത ഇടപാടുകളിലൂടെ പണം വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് സൈബർ പോലീസിൽ മഖിജ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ബാക്കി പണവും തട്ടി

ബാക്കി പണവും തട്ടി

അന്വേഷണത്തിനിടെ 44 ലക്ഷം രൂപ വീണ്ടെടുക്കാൻ സാധിച്ചതായി പോലീസ് പറഞ്ഞു. എന്നാൽ ഇതിനിടയിൽ പ്രതി വിവിധ എടിഎം കേന്ദ്രങ്ങളിൽ നിന്ന് ബാക്കി പണം പിൻവലിക്കുകയും കുറച്ച് പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തു.സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ചതായി പോലീസ് വ്യക്തമാക്കി.

മൊബൈൽ ക്ലോണിംഗ്

മൊബൈൽ ക്ലോണിംഗ്

മൊബൈൽ ക്ലോണിംഗ് വഴിയാണ് പണം തട്ടിയതെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിലൂടെ ഹാക്കര്‍മാര്‍ നിങ്ങളുടെ എല്ലാ സ്വകാര്യ വിവരങ്ങളും കണ്ടെത്തി പണം തട്ടിയെടുക്കാൻ സാധിക്കും. അതേസമയം സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരത്തിൽ നെറ്റ്വർക്ക് പ്രശ്നങ്ങൾ വരികയാണെങ്കിൽ ഉടൻ തന്നെ നിങ്ങളുടെ സേവനദാതാക്കളെ ബന്ധപ്പെടണമെന്നാണ് മുംബൈ പോലീസ് ആവശ്യപ്പെടുന്നത്.

സ്വകാര്യവായ്പകള്‍ എടുക്കരുത്, കാരണമിതാണ്

സ്വര്‍ണം ഒക്ടോബറിലെ ഉയര്‍ന്ന വിലയില്‍, ഉത്സവകാലത്ത് കൈപൊള്ളുമോ?

റിലയന്‍സ് ജിയോയ്ക്ക് അപ്രതീക്ഷിത തിരിച്ചടി, തന്ത്രം മാറ്റുമോ?

Read more about: mobile bank
English summary

Mumbai bussiness man lost 2 crore in cyber fraud

Mumbai bussiness man lost 2 crore in cyber fraud
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X