ക്രിസ്തുമസിന് ഇനി ഒരുമാസമാണ് ബാക്കി. അതുകൊണ്ടുതന്നെ കേരളത്തിലേക്ക് ക്രിസ്തുമസ് ആഘോഷിക്കാൻ വരുന്ന മലയാളികളുടെ കീശ കുറുമെന്ന കാര്യം ഏകദേശം ഉറപ്പായിട്ടുണ്ട്. കാരണം മുംബൈവഴി നാട്ടിലേക്കുള്ള ട്രെയിനുകളിലൊന്നും ടിക്കറ്റ് കിട്ടാനില്ല. എന്നാൽ വിമാനത്തിൽ വരാമെന്ന് കരുതിയാൽ ടിക്കറ്റ് നിരക്കിൽ വൻ വർദ്ധന. ഉത്സവകാലം കണക്കിലെടുത്ത് സ്പെഷൽ ട്രെയിൻ പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും റെയിൽവേ അനുകൂലമായ നിലപാട് ഇതുവരെ കൈക്കൊണ്ടിട്ടില്ല.
1. നേത്രാവതി എക്സ്പ്രസ് (16345)
മുംബൈക്കും തിരുവനന്തപുരത്തിനും ഇടയിൽ ദിവസേന സർവീസ് നടത്തുന്ന ഇന്ത്യൻ റെയിൽവേയുടെ ട്രെയിനാണ് നേത്രാവതി എക്സ്പ്രസ്സ്. കൊങ്കൺ റെയിൽവേ പാത വഴിയാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. മുംബൈയിൽ നിന്ന് കേരളത്തിലേക്കുള്ള എളുപ്പവഴിയാണ് ഇത്. എന്നാൽ നേത്രാവതി എക്സ്പ്രസിൽ ക്രിസ്തുമസ് അവധിക്ക് നാട്ടിലേക്ക് വരാം എന്ന് കരുതിയാൽ നടക്കില്ല. ഡിസംബർ 20 മുതൽ 25 വരെയുള്ള സർവീസുകളിൽ സ്ലീപ്പർ, തേഡ് എസി, സെക്കൻഡ് എസി എന്നിങ്ങനെ ഒരു ക്ലാസിലും ടിക്കറ്റ് കിട്ടാനില്ല. വെയ്റ്റ് ലിസ്റ്റ് ഇപ്പോൾ തന്നെ 50 കടന്നു.
2. നിസാമുദ്ദീൻ തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് (22634)
ശനിയാഴ്ച മാത്രം മുംബൈയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രെയിനാണ് നിസാമുദ്ദീൻ തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ്. ഇപ്പോൾ തന്നെ സീറ്റുകൾ എല്ലാം തീർന്നു. 35-ന് മുകളിലാണ് വെയ്റ്റ് ലിസ്റ്റ്. തിരക്ക് കൂടുമെന്നതിനാൽ ടിക്കറ്റ് ഇനി കിട്ടുന്ന കാര്യം സംശയമാണ്.
3. എൽടിടി- തിരുവനന്തപുരം കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22113)
ഡിസംബർ 20 മുതൽ 25 വരെ സ്ലീപ്പർ, തേഡ് എസി തുടങ്ങി ഒരു ക്ലാസിലും ടിക്കറ്റ് കിട്ടാനില്ല. സ്ലീപ്പറിൽ 20ന് വെയ്റ്റ് ലിസ്റ്റ് 58, 23ന് 93 എന്നിങ്ങനെയാണ് വെയ്റ്റ് ലിസ്റ്റ്.

സ്പെഷ്യൽ ട്രെയിൻ വേണം
ശബരിമല മണ്ഡലകാലം, ക്രിസ്മസ് സീസൺ എന്നിവ പ്രമാണിച്ച് മുംബൈയിൽനിന്നു നാട്ടിലേക്കു സ്പെഷൽ ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിക്കണം എന്ന ആവശ്യം ശക്തമാവുകയാണ്. അവധിക്കാലത്ത് നാട്ടിലെത്താൻ കൊതിക്കുന്ന മലയാളികൾ നിരവധിയാണ്. അതുകൊണ്ടുതന്നെ അവരെ കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ല. നിലവിൽ തന്നെ ടിക്കറ്റുകൾ മുഴുവൻ കഴിഞ്ഞ സാഹചര്യത്തിൽ തിരക്ക് എത്രത്തോളമാണെന്ന് ഊഹിക്കാവുന്നതേയുള്ളു എന്നാണ് മുംബൈ മലയാളികൾ പറയുന്നത്.
വിമാന നിരക്കും തലവേദന
മുംബൈയിൽനിന്നു കൊച്ചിയിലേക്കുള്ള മിക്ക കമ്പനികളുടെയും വിമാനസർവീസുകളുടെ ടിക്കറ്റ് നിരക്ക് 10,000 രൂപയിലാണ് ആരംഭിക്കുന്നത്. ഡിസംബർ 20ന് ഏറ്റവും കുറഞ്ഞ നിരക്ക് 10,585 രൂപയാണ്. എയർ ഇന്ത്യയിൽ 18,000 രൂപ വരെയാണു നിരക്ക്. 23ന് കുറഞ്ഞ നിരക്ക് 13,000 രൂപയാണ്. വരും ദിവസങ്ങളിലും നിരക്ക് ഉയരും.
എങ്ങനെ നാട്ടിലെത്തും..?
ട്രെയിൻ ടിക്കറ്റ് കിട്ടാനില്ല, വിമാന നിരക്കാണെങ്കിൽ മാനം മുട്ടേ.. ഈ സാഹചര്യത്തിൽ എങ്ങനെ നാട്ടിലെത്തുമെന്നാണ് മുംബൈ മലയാളികൾ ചോദിക്കുന്നത്. ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷം നാട്ടിലാകണമെന്നാണ് എല്ലവരുടേയും ആഗ്രഹം. എന്നാൽ നിലവിലെ സാഹചര്യത്തിൽ അത് നടക്കാൻ സാധ്യതയില്ല. അതേസമയം റെയിൽവേ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിക്കുമെന്നാണ് ഭൂരിപക്ഷം ആളുകളുടേയും പ്രതീക്ഷ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
