ജപ്പാൻ പോലുള്ള രാജ്യങ്ങളിൽ മാത്രം കണ്ടു വരുന്ന ബുള്ളറ്റ് ട്രെയിൻ സർവ്വീസ് ആദ്യമായി ഇന്ത്യയിലും എത്തുന്നു. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ നാഴികക്കല്ലാവുന്ന ഒരു സുപ്രധാന നേട്ടമായിരിക്കും ബുള്ളറ്റ് ട്രെയിനിലൂടെ രാജ്യം കാണാനിരിക്കുന്നത്. രാജ്യത്തെ രണ്ട് സുപ്രധാന നഗരങ്ങളായ മുംബൈ- അഹമ്മദാബാദ് എന്നിവയെ ബന്ധിപ്പിച്ചു കൊണ്ടായിരിക്കും ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ ലോഞ്ച് ചെയ്യുന്നത്. 2027 ആഗസ്റ്റിൽ ഇത് സാധ്യമാവുമെന്നാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്.
മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ സർവ്വീസ് എത്തുന്നതോടെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് വ്യാവസായിക കേന്ദ്രങ്ങൾക്കിടയിലുള്ള യാത്രാ സമയം വെറും രണ്ട് മണിക്കൂറായി കുറയുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പറയുന്നത്. ബുള്ളറ്റ് ട്രെയിനിൻ്റെ നിർമ്മാണം പൂർത്തിയായ ശേഷം ഉദ്ഘാടന ഓട്ടം സൂറത്തിനും ബില്ലിമോറയ്ക്കും ഇടയിലായിരുന്നു പ്ലാൻ ചെയ്തത്. 50 കിലോമീറ്ററാണ് ഈ രണ്ട് സ്ഥലങ്ങൾ തമ്മിലുള്ള ദൂരം.
എന്നാൽ ചെറിയൊരു മാറ്റത്തോടെ സൂറത്തിൽ നിന്നും വാപ്പിയിലേക്കായിരിക്കും ഉദ്ഘാടന ദിനത്തിൽ ഈ ബുള്ളറ്റ് ട്രെയിനിൻ്റെ ആദ്യ സഞ്ചാരമെന്ന് അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഈ രണ്ട് സ്ഥലങ്ങൾക്കുമിടയിൽ 100 കിലോമീറ്റർ ദൂരമുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ദൂരത്തേക്ക് ബുള്ളറ്റ് ട്രെയിനിന് ഓടിയെത്താൻ സാധിക്കുമെന്ന് തെളിയിക്കാനും ഇതിലൂടെ സാധിക്കും.

അതിവേഗ റെയിൽ പാത
മുംബൈ-അഹമ്മദാബാദ് റൂട്ടിലാണ് ഇന്ത്യയിലെ ആദ്യത്തെ അതിവേഗ റെയിൽ ഇടനാഴി വരുന്നത്. അതിനാൽ തന്നെ ബുള്ളറ്റ് ട്രെയിൻ എത്തുന്നതോടെ യാത്രക്കാർക്ക് ദൈർഘ്യമേറിയ യാത്ര പോലും സുഖപ്രദമായി മാറും. അതായത് ഗുജറാത്തിൽ നിന്നും മഹാരാഷ്ട്രയിലേക്ക് യാത്ര ചെയ്യാൻ കുറഞ്ഞ സമയം മാത്രമേ ചിലവഴിക്കേണ്ടി വരികയുള്ളൂ എന്നർത്ഥം. ഗുജറാത്ത്, ദാദ്ര, നാഗർ ഹവേലി, മഹാരാഷ്ട്ര എന്നീ പ്രധാന സ്ഥലങ്ങളിലൂടെയാണ് ട്രെയിൻ കടന്നു പോകുന്നത്.
2 മണിക്കൂർ മതി
മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിലായിരിക്കും ഈ റൂട്ടിലൂടെ ബുള്ളറ്റ് ട്രെയിൻ സഞ്ചരിക്കുന്നത്. അഹമ്മദാബാദിനും മുംബൈയ്ക്കും ഇടയിലുള്ള ദൂരം 508 കിലോമീറ്ററാണ്. പക്ഷേ വെറും 2 മണിക്കൂറിനുള്ളിൽ ബുള്ളറ്റ് ട്രെയിനിലൂടെ ലക്ഷ്യ സ്ഥാനത്തെത്താൻ യാത്രക്കാർക്ക് സാധിക്കുമെന്നാണ് കേന്ദ്ര മന്ത്രി വ്യക്തമാക്കുന്നത്.
ബുള്ളറ്റ് ട്രെയിനിൽ മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള ദൂരം 1 മണിക്കൂർ 58 മിനിറ്റിനുള്ളിൽ ആയിരിക്കും. നാല് സ്റ്റേഷനുകളിലാണ് ട്രെയിൻ നിർത്തുക. ഇനി ഒരു പക്ഷേ 12 സ്റ്റേഷനുകളിലും ട്രെയിൻ നിർത്തിയാലും മൊത്തം 2 മണിക്കൂർ 17 മിനിറ്റിനുള്ളിൽ യാത്ര പൂർത്തിയാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിർമ്മാണം പുരോഗമിക്കുന്നു
ഗുജറാത്തിലെ സൂറത്തിൽ ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷൻ്റെ നിർമ്മാണം പുരോഗമിക്കുന്നു. ഈ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷൻ നിരവധി പ്രത്യേകതകളോടെയാണ് നിർമ്മിക്കുന്നത്. മറ്റു റെയിൽവേ സ്റ്റേഷനുകളിൽ നിന്നും വ്യത്യസ്തമായി ഇൻ്റർനാഷണൽ മോഡൽ വിശ്രമമുറികൾ, ശുചിമുറികൾ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഉണ്ടായിരിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ബംഗളൂരു മഴ: നഗരത്തെ കാത്തിരിക്കുന്നത് വലിയ ഗതാഗതക്കുരുക്കോ?

സ്വർണ നിക്ഷേപം: ലാഭം കൊയ്യാൻ ഈ വഴികൾ പരീക്ഷിക്കൂ

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അംബേദ്കർ ജയന്തി അവധി: ബാങ്ക് ഇടപാടുകൾ മുടങ്ങാതെ നോക്കാം ഇങ്ങനെ

നിഫ്റ്റി 24,000 കടന്നോ? വിപണിയിലെ അപ്രതീക്ഷിത നീക്കങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല



Click it and Unblock the Notifications