മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിലെ ലിസ്റ്റഡ് കമ്പനിയായ മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് 2021 മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തില്‍ നേടിയത് 8.9 കോടി രൂപ. കഴിഞ്ഞ വര്‍ഷത്തില്‍ ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 13.6
മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിലെ ലിസ്റ്റഡ് കമ്പനിയായ മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് 2021 മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തില്‍ നേടിയത് 8.9 കോടി രൂപ. കഴിഞ്ഞ വര്‍ഷത്തില്‍ ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 13.6 കോടി രൂപയായിരുന്നു. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ മുഴുവന്‍ അറ്റാദായം 52.2 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ ഇത് 60.2 കോടി രൂപയായിരുന്നു.

കമ്പനിയുടെ നാലാം പാദത്തിലെ മൊത്ത വരുമാനം 109.6 കോടി രൂപയാണ്. ആകെ നല്‍കിയത് 290.9 കോടി രൂപയുടെ വായ്പയാണ്. മാര്‍ച്ച് 31ന് അവസാനിച്ച കണക്കുകള്‍ പ്രകാരം മൊത്ത വായ്പകള്‍ 2088.5 കോടി രൂപയാകും. കഴിഞ്ഞ വര്‍ഷം നല്‍കിയത് 347.5 കോടി രൂപയുടെ വായ്പയാണ്. 2020ല്‍ മൊത്തം എയുഎം 2650.4 കോടി രൂപയായിരുന്നു.
സ്ഥിതിഗതികള്‍ ഇപ്പോള്‍ കുറച്ചൊക്കെ മെച്ചപ്പെട്ടെങ്കിലും കോവിഡിന്റെ രണ്ടാം തരംഗം മൂലം ബിസിനസ് സാഹചര്യം വെല്ലുവിളി നിറഞ്ഞതായി തുടരുകയാണെന്ന് മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസസ് മാനേജിംഗ് ഡയറക്ടര്‍ തോമസ് ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു.
സാമൂഹ്യ അകലം പാലിക്കേണ്ടതു മൂലം വാഹന വിപണിയില്‍ പ്രതീക്ഷിക്കാവുന്ന ഡിമാന്‍ഡ് വര്‍ധന, കഴിഞ്ഞ വര്‍ഷത്തെ ഉത്സവ സീസണലില്‍ കണ്ട ഉണര്‍വ് എന്നിവ കണക്കിലെടുക്കുമ്പോള്‍ മുന്നോട്ടു പോകുന്തോറും ബിസിനസ് മെച്ചപ്പെടാനാണ് സാധ്യത കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒന്നു രണ്ടു മാസത്തിനകം കാര്യങ്ങള്‍ സാധാരണ ഗതിയിലാകണം.
കോവിഡിനു മുമ്പത്തെ സ്ഥിതിയിലേയ്ക്ക് വരാന്‍ ഒരു പാദം കൂടി കഴിയണം. ഉത്സവ സീസണുകള്‍ ബിസിനസ് വരുമാനം തിരിച്ചുകൊണ്ടുവന്നേക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications