ഇന്ത്യൻ ഓഹരി വിപണിയിൽ മലയാളികളുടെ അഭിമാനമാണ് മുത്തൂറ്റ് ഫിനാൻസ്. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന കേരളത്തിലെ കമ്പനികളിൽ ഒരു ലക്ഷം കോടി രൂപ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ മറികടന്ന ആദ്യ കമ്പനിയാണ് മുത്തൂറ്റ് ഫിനാൻസ്. കഴിഞ്ഞ കുറേ നാളുകളായി ഓഹരി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. ഓഗസ്റ്റ് 14 ന് മുത്തൂറ്റ് ഫിനാൻസിന്‍റെ ഓഹരികൾ 10 ശതമാനം ഉയർന്നു. എന്താണ് കമ്പനിയുടെ കുതിപ്പിന് പിന്നിലെ രഹസ്യം, ബ്രോക്കറേജ് നിലപാടുകൾ എന്താണ്.. നമുക്ക് നോക്കാം.
കുതിപ്പിന് കാരണം
2026 സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിൽ മികച്ച പ്രകടനം നടത്താൻ സാധിച്ചതാണ് ഓഹരിയുടെ കുതിപ്പിന് കാരണം. പാദത്തിൽ കമ്പനിയുടെ അറ്റ പലിശ വരുമാനം 50.6 ശതമാനം ഉയർന്ന് 3,473 കോടി രൂപയായി. കഴിഞ്ഞ വർഷം ഇത് 2,305 കോടി രൂപയായിരുന്നു. അതേസമയം അറ്റ പലിശ മാർജിൻ 11.51 ശതമാനത്തിൽ നിന്ന് 12.15 ശതമാനമായി ഉയർന്നു. എയുഎം കഴിഞ്ഞ വർഷത്തേക്കാൾ 42% വർദ്ധിച്ച് 1.2 ലക്ഷം കോടിയായി.
ഓഹരി വില
എൻഎസ്ഇയിൽ 2770 രൂപ നിലവാരത്തിലാണ് മുത്തൂറ്റ് ഫിനാൻസ് ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ഒരുമാസത്തിനിടെ 4 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ആറ് മാസത്തിനിടെ 23 ശതമാനം നേട്ടമുണ്ടാക്കാനും കേരളാ ഓഹരിക്ക് സാധിച്ചു. 2025-ൽ ഇതുവരെയുള്ള പ്രകടനം പരിശോധിച്ചാൽ 25 ശതമാനം വളർച്ചയോടെ നിക്ഷേപകർക്ക് മികച്ച ലാഭം നൽകാനും മുത്തൂറ്റ് ഓഹരിക്ക് സാധിച്ചിട്ടുണ്ട്.

ബ്രോക്കറേജ് വിലയിരുത്തൽ
മുത്തൂറ്റ് ഫിനാൻസിന്‍റെ ടാർഗെറ്റ് വില 2,880 രൂപയിൽ നിന്ന് 2,920 രൂപയായി മോർഗൻ സ്റ്റാൻലി ഉയർത്തി. കമ്പനിക്ക് ആസ്തി ഗുണനിലവാര അപകടസാധ്യത വളരെ കുറവാണെന്നാണ് ബ്രോക്കറേജ് ചൂണ്ടിക്കാട്ടുന്നത്. മറ്റൊരു ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസും മുത്തൂറ്റ് ഓഹരിയിൽ പോസിറ്റീവാണ്. സ്വർണ്ണ വിലയിലെ വർദ്ധനവും വായ്പ-മൂല്യ അനുപാതം ഉയർത്താനുള്ള സാധ്യതയും ആരോഗ്യകരമായ വായ്പാ വളർച്ചയെ പിന്തുണയ്ക്കുമെന്ന് ബ്രോക്കറേജ് വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ 2950 രൂപയുടെ ടാർഗെറ്റ് വിലയോടെ മുത്തൂറ്റ് ഓഹരി വാങ്ങാമെന്നാണ് ശുപാർശ. നേരത്തെ ടാർഗെറ്റ് വില 2660 രൂപയായിരുന്നു.
മറുവശത്ത്, മോട്ടിലാൽ ഓസ്വാൾ 2,790 രൂപ ലക്ഷ്യ വിലയുമായി "നിഷ്പക്ഷ" നിലപാട് നിലനിർത്തി. സ്വർണ്ണ വായ്പകൾക്കുള്ള അനുകൂലമായ പ്രതീക്ഷകൾ കണക്കിലെടുക്കുമ്പോൾ ആരോഗ്യകരമായ വായ്പ വളർച്ച നിലനിർത്താൻ കമ്പനിക്ക് കഴിയുമെന്ന് അവർ വിശ്വസിക്കുന്നു. മുത്തൂറ്റ് ഫിനാൻസിൽ കവറേജ് ഉള്ള 25 വിശകലന വിദഗ്ധരിൽ 15 പേർക്ക് ഓഹരിയിൽ ബൈ(വാങ്ങുക) റേറ്റിംഗ് ഉണ്ട്. ആര് പേർ 'ഹോൾഡ്' എന്ന് പറയുമ്പോൾ നാല് പേർ ഓഹരി വിൽക്കാനും ശുപാർശ ചെയ്യുന്നു.
മുത്തൂറ്റ് ഫിനാൻസ്
ഫിനാൻസ്-എൻ.ബി.എഫ്.സി മേഖലയിൽ ബിസിനസ് ചെയ്യുന്ന ലാർജ്ക്യാപ് കമ്പനിയാണിത്. ഇന്ത്യയിലെ ഏറ്റവും വലിയ ഗോൾഡ് ലോൺ കമ്പനിയായ മുത്തൂറ്റ് ഫിനാൻസ് കേരളം ആസ്ഥാനമായിട്ടാണ് പ്രവർത്തിക്കുന്നത്. മുത്തൂറ്റ് ഗ്രൂപ്പിന് ഗോൾഡ് ലോണിന് പുറമെ, ഹെൽത്ത് കെയർ, എജ്യുക്കേഷൻ, റിയൽ എസ്റ്റേറ്റ് അടക്കം നിരവധി മേഖലകളിൽ ബിസിനസ് സാന്നിദ്ധ്യമുണ്ട്.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications