6 ശതമാനത്തിലധികം ഇടിഞ്ഞു: നാലാം പാദ ഫലങ്ങൾ മികച്ചതായിട്ടും മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ തകർന്നു

ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ്ണ വായ്പാ കമ്പനിയായ മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ ഇന്ന് വീഴുന്നു. ഇന്നത്തെ ഇൻട്രാഡേ വ്യാപാരത്തിൽ 6 ശതമാനത്തിലധികം ഇടിഞ്ഞു. നിക്ഷേപകർക്ക് ഇത് നിരാശയായി. ഇന്ന് ഓഹരി വിപണി ആരംഭിച്ചപ്പോൾ ഏറ്റവും ഉയർന്ന നിലയിൽ 2,275 രൂപയിലായിരുന്ന ഓഹരി ഇപ്പോൾ 147.90 അഥവാ 6.83 ശതമാനം ഇടിഞ്ഞ് 2108 രൂപയിലെത്തി.

നാലാം പാദത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും മുത്തൂറ്റ് ഫിനാൻസിന്റെ ഓഹരികൾ ബിഎസ്ഇയിൽ 6 ശതമാനം വരെ ഇടിഞ്ഞു. 2025 മാർച്ചിൽ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വിലയായ 2,444.65 രൂപയേക്കാൾ എത്രയോ താഴെയാണ് ഇന്നത്തെ നിരക്ക്.

നാലാം പാദ ഫലങ്ങൾ....

2025 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. എന്നാൽ നിലവിലെ വിപണി വികാരം മാറി മറിഞ്ഞതോടെയാണ് ഓഹരി ഇടിഞ്ഞത്. 2025ലെ നാലാം പാദത്തിൽ കമ്പനിയുടെ സംയോജിത അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 22 ശതമാനം വർധിച്ച് 1,444 കോടിയായി.

കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 1,182 കോടിയായിരുന്നു. വായ്പാ പോർട്ട്‌ഫോളിയോയിലെ മികച്ച വളർച്ചയോടെയാണ് ഈ ഉയർച്ച സംഭവിച്ചത്. ഒറ്റയ്ക്കുള്ള കണക്കാക്കുകൾ പരിശോധിച്ചാൽ അറ്റാദായം 1,479 കോടിയായി. എന്നാൽ കഴിഞ്ഞ വർഷം ഇതേ പാദത്തിൽ അറ്റാദായം വെറും 1,050 കോടിയായിരുന്നു.

6 ശതമാനത്തിലധികം ഇടിഞ്ഞു:  മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ തകർന്നു

കമ്പനിയുടെ കൺസോളിഡേറ്റഡ് ആസ്തി മാനേജ്‌മെന്റ് ( AUM ) കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 37 ശതമാനം ഉയർന്ന് 1.22 ലക്ഷം കോടിയിലെത്തി. അതേസമയം സ്റ്റാൻഡ് എലോൺ AUM 41 ശതമാനം ഉയർന്ന് 1.06 ലക്ഷം കോടിയിലെത്തി. 2025 സാമ്പത്തിക വർഷത്തിൽ നികുതി കഴിഞ്ഞുള്ള വാർഷിക ഏകീകൃത ലാഭം 5,352 കോടിയായി, കഴിഞ്ഞ വർഷത്തെ കണക്കിനേക്കാൾ 20 ശതമാനം കൂടുതലാണിത്.

2025 സാമ്പത്തിക വർഷത്തെ നാലാം പാദ ഫലങ്ങൾ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ ലാഭവിഹിതവും പ്രഖ്യാപിച്ചു. അതായത് ഓഹരി ഉടമകൾക്ക് 10 രൂപ മുഖവിലയുള്ള ഇക്വിറ്റി ഷെയറിന് 26 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു. അതായത് മുത്തൂറ്റ് ഫിനാൻസ് ഇതുവരെ നൽകിയതിൽ വച്ച് ഏറ്റവും ഉയർന്ന ലാഭവിഹിതമാണ് ഇത്.

എന്നിരുന്നാലും, അനുബന്ധ സ്ഥാപനമായ ബെൽസ്റ്റാർ മൈക്രോഫിനാൻസിന്റെ ആസ്തി 20 ശതമാനം ഇടിഞ്ഞ് 7,980 കോടി രൂപയായി . വ്യവസായ തലത്തിലുള്ള സമ്മർദ്ദവും ആസ്തി ഗുണനിലവാര ആശങ്കകളുമാണ് കമ്പനിയുടെ ഇടിവിന് വഴിയൊരുക്കിയത്.

ശ്രദ്ധേയമായ മറ്റു ഘടകങ്ങൾ...

പ്രവർത്തന നിലവാരത്തിൽ മികച്ച പ്രകടനമാണ് മുത്തൂറ്റ് ഫിനാൻസ് ഒരുക്കിയത്. ഒരു ശാഖയിലെ ശരാശരി സ്വർണ വായ്പ AUM 21.21 കോടിയായി ഉയർന്നു. ഏകദേശം 18 ലക്ഷം പുതിയ ഉപഭോക്താക്കൾക്ക് 21,888 കോടി സ്വർണ വായ്പകളാണ് ഈ വർഷം വിതരണം ചെയ്തത്. മാത്രമല്ല മുത്തൂറ്റിന്റെ ലോക്കറുകളിൽ ഈടായി പണയം വെച്ച ആകെ സ്വർണ 208 ടണ്ണിലെത്തി. ഇത് മുത്തൂറ്റ് ഫിനാൻസിൻ്റെ ചരിത്രപരമായ നേട്ടമായി കണക്കാക്കാം.

ഇന്ന് ഓഹരി വില ഇടിഞ്ഞെങ്കിലും വാർഷികാടിസ്ഥാനത്തിൽ ഓഹരി ഇപ്പോഴും 34 ശതമാനത്തിലധികം ഉയർന്ന നിലയിലാണ് കാണുന്നത്. എന്നാൽ സമീപ മാസങ്ങളിൽ പല സെഷനുകളിലും ഇടിവ് സംഭവിച്ചിട്ടുണ്ട്. മെയ് മാസത്തിൽ ഇതുവരെ 1 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മാർച്ചിൽ 12 ശതമാനം കുതിപ്പുണ്ടായിട്ടുണ്ട്.

അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X