സ്വർണ വായ്പയിലെ നേട്ടം ഒരു ട്രില്യൺ രൂപ കടന്നു, ഇതോടെ മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ ഇന്ന് 4% കുതിക്കുന്നു

ഓഹരി വിപണിയിൽ പച്ചക്കൊടി വീശി മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ കുതിക്കുന്നു. ഇന്ന് ബിഎസ്ഇയിൽ മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 4.06 ശതമാനം ഉയർന്ന് ഒരു ഓഹരിക്ക് 2,286 രൂപയിലെത്തി. 2025 മാർച്ച് 13 ന് കമ്പനിയുടെ സ്വർണ വായ്പ അസറ്റ് അണ്ടർ മാനേജ്മെൻ്റ് (എ.യു.എം) ഒരു ട്രില്യൺ രൂപ കടന്നതായി കമ്പനിയുടെ ബിസിനസ് അപ്‌ഡേറ്റ് വന്നതിനെ തുടർന്നാണ് ഇന്ന് ഓഹരികൾ നേട്ടമുണ്ടാക്കിയത്.

രാവിലെ 9:32 ഓടെ, മുത്തൂറ്റ് ഫിനാൻസ് ഓഹരി വില ബിഎസ്ഇയിൽ 4.24 ശതമാനം ഉയർന്ന് ഒരു ഓഹരിക്ക് 2,290.35 രൂപയിലെത്തി. മാത്രമല്ല ബിഎസ്ഇ സെൻസെക്സ് 0.55 ശതമാനം ഉയർന്ന് 74,234.35 രൂപയിലെത്തി. കമ്പനിയുടെ വിപണി മൂലധനം 91,917.17 കോടി രൂപയായി. ഓഹരിയുടെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്ക് ഒരു ഓഹരിക്ക് 2,335 രൂപയും 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്ക് ഒരു ഓഹരിക്ക് 1,320.65 രൂപയുമായിരുന്നു.

"2025 മാർച്ച് 13 ന് മാനേജ്മെന്റിന് കീഴിലുള്ള ഒരു ട്രില്യൺ രൂപയുടെ സ്വർണ്ണ വായ്പാ ആസ്തികൾ എന്ന നാഴികക്കല്ല് പിന്നിട്ടതായി മുത്തൂറ്റ് ഫിനാൻസ് അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു. ഈ ശ്രദ്ധേയമായ നേട്ടം ഞങ്ങളുടെ വായ്പാദാതാക്കൾ, നിക്ഷേപകർ, ഉപഭോക്താക്കൾ, മറ്റ് എല്ലാ പങ്കാളികൾ എന്നിവരുടെയും വിശ്വാസവും ആത്മവിശ്വാസവും കാരണമാണ്. കൂടാതെ സുസ്ഥിരമായ മൂല്യവും വളർച്ചയും നൽകുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയും വീണ്ടും ഉറപ്പിക്കുന്നു," ഫയലിംഗിൽ കമ്പനി പറയുന്നു.

ബാങ്കിംഗ് ഇതര ധനകാര്യ കമ്പനി (എൻ‌.ബി‌.എഫ്‌.സി) മേഖലയിൽ നേതൃസ്ഥാനം ഉറപ്പിക്കുന്നതിനായി സുസ്ഥിര വളർച്ച, ഉപഭോക്തൃ കേന്ദ്രീകൃത നവീകരണങ്ങൾ, ഡിജിറ്റൽ ട്രാൻസ്ഫൊമേഷൻ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും കമ്പനിയുടെ നിലിവലെ ലക്ഷ്യം.

സ്വർണ വായ്പയിലെ നേട്ടം ഒരു ട്രില്യൺ രൂപ കടന്നു, ഇതോടെ മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ ഇന്ന് ഉയർന്നു

"കമ്പനിയുടെ മികവ്, നൂതനാശയങ്ങൾ, ഉപഭോക്തൃ ഇടപെടൽ എന്നിവയോടുള്ള ഞങ്ങളുടെ ശക്തമായ പ്രതിബദ്ധതയ്ക്കും തലമുറകളായി ഞങ്ങൾ വളർത്തിയെടുത്ത വിശ്വാസത്തിൻ്റെയും തെളിവാണ് AUM-ൽ ഒരു ട്രില്യൺ രൂപയുടെ സ്വർണ്ണ വായ്പ എത്തിയത്. ഈ വിജയം കൈവരിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ജീവനക്കാർക്ക് എന്റെ നന്ദി അറിയിക്കുന്നു"- എന്നാണ് മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞത്.

മാത്രമല്ല ഉപഭോക്താക്കൾ, ബാങ്കിംഗ് പങ്കാളികൾ, വായ്പ നൽകുന്നവർ, എൻസിഡി ഉടമകൾ, നിക്ഷേപകർ, ഓഹരി ഉടമകൾ, മറ്റ് പങ്കാളികൾ എന്നിവരുടെ വിശ്വാസത്തിനും തുടർച്ചയായ പിന്തുണയ്ക്കും അദ്ദേഹം നന്ദി അറിയിക്കുന്നുണ്ട്.

"സുസ്ഥിരവും ശക്തവുമായ ഒരു സാമ്പത്തിക അന്തരീക്ഷം വളർത്തിയെടുക്കുന്നതിൽ മാർഗനിർദേശത്തിനും മേൽനോട്ടത്തിനും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ നിയന്ത്രണ ഏജൻസികൾക്ക് ഞങ്ങളുടെ നന്ദി രേഖപ്പെടുത്തുന്നു" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്നാം പാദത്തിലെ ഫലങ്ങൾ...

ഈ സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ മുത്തൂറ്റ് ഫിനാൻസ് അറ്റാദായം 22 ശതമാനം വർദ്ധിച്ച് 1,392 കോടി രൂപയായി. എന്നാൽ 2024 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിലെ അറ്റാദായം 1,145 കോടി രൂപയായിരുന്നു. ഇതിന്റെ ഏകീകൃത വായ്പാ എ.യു.എം 1,11,000 കോടി രൂപ കവിഞ്ഞു.

ഇതിൽ, മുത്തൂറ്റ് ഫിനാൻസിന്റെ സ്വർണ വായ്പാ പോർട്ട്ഫോളിയോ 2024 ഡിസംബർ അവസാനത്തോടെ 92,963.6 കോടി രൂപയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ മുത്തൂറ്റ് ഫിനാൻസിന്റെ ഓഹരികൾ 64 ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ സെൻസെക്‌സിന്റെ ഓഹരി വില 1.4 ശതമാനം ഉയർന്നു.

മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്

1997ൽ സ്ഥാപിതമായ ഇന്ത്യയിലെ ഒരു പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയാണ് (NBFC) മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്. സ്വർണ വായ്പകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ കമ്പനി, ഇന്ത്യയിലുടനീളം പ്രവർത്തിക്കുന്നു. സ്വർണ വായ്പക്ക് പുറമേ ഭവന ധനസഹായം, വ്യക്തിഗത വായ്പകൾ, സ്മോൾ ബിസിനസ് വായ്പകൾ, മൈക്രോഫിനാൻസ്, മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയ മറ്റ് സാമ്പത്തിക സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X