ഐഡിബിഐ അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് ഏറ്റെടുക്കാൻ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് പദ്ധതിയിടുന്നതായി റിപ്പോർട്ട്. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൽഐസി) കീഴിലുള്ള ഐഡിബിഐ ബാങ്കിന്റെ മ്യൂച്വൽ ഫണ്ട് ബിസിനസാണിത്. കരാർ ഈ ആഴ്ച പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നുള്ള റിപ്പോർട്ട്.
ഐഡിബിഐ ബാങ്കി ഇക്കാര്യത്തോട് പ്രതികരിച്ചിട്ടില്ല. ചില ദേശീയ മാധ്യങ്ങൾ ഇമെയിൽ വഴി അയച്ച ചോദ്യങ്ങൾക്ക് മുത്തൂറ്റ് ഫിനാൻസും മറുപടി നൽകിയിട്ടില്ല. 2019 മാർച്ച് 31 ലെ കണക്കനുസരിച്ച് ഐഡിബിഐ അസറ്റ് മാനേജ്‌മെന്റിന്റെ 66.67 ശതമാനം ഓഹരികൾ ഐഡിബിഐ ബാങ്കും 33.33 ശതമാനം ഓഹരികൾ ഐഡിബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് ആൻഡ് സെക്യൂരിറ്റീസുമാണ് വഹിക്കുന്നത്.

ഐഡിബിഐ അസറ്റ് മാനേജ്മെന്റ് ഐഡിബിഐ മ്യൂച്വൽ ഫണ്ട്സ് എന്നും അറിയപ്പെടുന്നു. ഇക്വിറ്റി, ലിക്വിഡ് എയുഎമ്മുകൾ കുറയുന്നത് മൂലം കമ്പനിയുടെ മൊത്തം ആസ്തി 16 ശതമാനം ഇടിഞ്ഞ് 6,238 കോടി രൂപയായതായാണ് വെബ്‌സൈറ്റിൽ ലഭ്യമായ ഏറ്റവും പുതിയ വിവരം. മുൻ വർഷത്തെ എട്ട് കോടി രൂപ ലാഭത്തിൽ നിന്ന് കമ്പനി ഈ സാമ്പത്തിക വർഷം 4.34 കോടി രൂപയുടെ നഷ്ടത്തിലേക്ക് താഴ്ന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 25% കുറഞ്ഞ് 60 കോടി രൂപയായി.
ജൂലൈ-സെപ്റ്റംബർ കാലയളവിൽ ഐബിഡിഐ ബാങ്ക് തുടർച്ചയായ 11-ാം ത്രൈമാസ നഷ്ടം രേഖപ്പെടുത്തി. ഈ വർഷം അറ്റാദായം 3,459 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇത് 3,602.49 കോടി രൂപയായിരുന്നു. ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്തി സെപ്റ്റംബർ പാദത്തിൽ 29.43 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇത് 31.78 ശതമാനമായിരുന്നു. 2018 ഓഗസ്റ്റിൽ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതിനെത്തുടർന്ന് എൽഐസി ഐഡിബിഐ ബാങ്കിലെ 51% ഓഹരി വാങ്ങിയിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
