കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ഓഹരികളാക്കി മാറ്റാനാവാത്ത കടപ്പത്രങ്ങള്‍ (എന്‍സിഡി) വഴി 790 കോടി രൂപ സമാഹരിക്കും. ഇന്ന് (നവംബർ 29) ആരംഭിക്കുന്ന കടപ്പത്ര വിതരണം ഡിസംബര്‍ 24-ന് അവസാനിക്കും. മുത്തൂറ്റിന്റെ 22-മാത് എന്‍സിഡി ആണിത്. 100 കോടി രൂപയുടെ അടിസ്ഥാന വിതരണത്തോടെയുള്ള ഈ ഇഷ്യുവില്‍ 690 കോടി രൂപയുടെ അധിക സമാഹരണത്തിനും വ്യവസ്ഥയുണ്ട്.
ക്രിസിലും ഐസിആര്‍എയും ദീര്‍ഘകാല ഡെബിറ്റ് റേറ്റിങ് ആയ എഎ/സ്റ്റേബിള്‍ റേറ്റിങ് ആണിതിനു നല്‍കിയിരിക്കുന്നത്. ഈ കടപത്രങ്ങള്‍ ബിഎസ്ഇയില്‍ ലിസ്റ്റു ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്. പ്രതിമാസാടിസ്ഥാനത്തിലോ വാര്‍ഷികാടിസ്ഥാനത്തിലോ കാലാവധി പൂര്‍ത്തിയാകുമ്പോഴോ പലിശ ലഭിക്കുന്ന രീതിയില്‍ തെരഞ്ഞെടുപ്പു നടത്താം. 9.25 ശതമാനം മുതല്‍ 10 ശതമാനം വരെ നേട്ടം ഫലത്തില്‍ ലഭിക്കുന്നതായിരിക്കും ഈ കടപത്രങ്ങള്‍.

ദീര്‍ഘകാല ഫണ്ടുകള്‍ നേടുന്നതിനും കടം വാങ്ങലുകള്‍ വൈവിധ്യവല്‍ക്കരിക്കുന്നതിനും ഈ ഇഷ്യു കമ്പനിയെ സഹായിക്കുമെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. ചെറുകിട നിക്ഷേപകര്‍ക്കും ഉയര്‍ന്ന നിക്ഷേപകര്‍ക്കും മൂല്യമുള്ള മികച്ച അവസരങ്ങള്‍ നല്‍കുന്നതാണ് ഈ ഇഷ്യു. ആകെയുള്ളതിന്റെ 80 ശതമാനം ഈ വിഭാഗങ്ങള്‍ക്കായി നീക്കി വെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണ്ണശേഖരത്തില്‍ കേരളത്തിലെ സ്വര്‍ണ്ണപ്പണയ സ്ഥാപനങ്ങള്‍ വന്‍കിട രാജ്യങ്ങളെ കടത്തിവെട്ടി!!!
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
