കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിന്റെ സമ്പൂര്‍ണ സബ്സിഡിയറിയായ മുത്തൂറ്റ് ഹോംഫിന്‍ 2021-22 സാമ്പത്തിക വര്‍ഷം 700 കോടി രൂപയുടെ ഭവന വായ്പകള്‍ നല്‍കും. 2016-ല്‍ പ്രവര്‍ത്തനമാരംഭിച്ച് അഞ്ചു വര്‍ഷം കൊണ്ട് 2600 കോടി രൂപയിലേറെ ഭവന വായ്പ നല്കിയ മുത്തൂറ്റ് ഹോംഫിന്‍ ഇപ്പോള്‍ 16 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 22,000 ത്തില്‍ ഏറെ ഉപഭോക്താക്കള്‍ക്കാണു സേവനം നല്‍കുന്നത്. പിഎംഎവൈയുടെ വായ്പാ ബന്ധിത സബ്സിഡി പദ്ധതി പ്രകാരം 300 കോടി രൂപയുടെ വായ്പാ സബ്സിഡി മുത്തൂറ്റ് ഹോംഫിന്‍ കൈമാറ്റം ചെയ്തു കഴിഞ്ഞിട്ടുണ്ട്.

വരും വര്‍ഷങ്ങളില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. മുത്തൂറ്റ് ഹോംഫിന്‍ ക്രിസില്‍ നല്‍കിയിരിക്കുന്ന റേറ്റിങ് എഎപ്ലസ് (സ്റ്റേബിള്‍) ആയി ഉയര്‍ത്തിയത് കൂടുതല്‍ മല്‍സരാധിഷ്ഠിതമായി ഫണ്ട് ശേഖരിക്കാനും അതുവഴിയുള്ള നേട്ടങ്ങള്‍ ഉപഭോക്താക്കള്‍ക്കു നല്‍കാനും വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, മഹാമാരിക്കു മുന്‍പുള്ള അവസ്ഥയിലേക്ക് വാണിജ്യ മേഖലയിലെ വായ്പകളുടെ വളര്‍ച്ച എത്തിയതായി ട്രാന്‍സ് യൂണിയന് സിബില്‍ സിഡ്ബി എംഎസ്എംഇ പള്‍സ് റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിരുന്നു. 2020 ഡിസംബറില്‍ ഈ രംഗത്തെ വളര്‍ച്ച കോവിഡിനു മുന്‍പുള്ള നിലയായ 13 ശതമാനം വാര്‍ഷിക വളര്‍ച്ചയിലേക്കാണ് എത്തിയിരിക്കുന്നത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം മേഖലയിലേക്കുള്ള വായ്പകള്‍ 2020 സെപ്റ്റംബറില്‍ 19.09 കോടി രൂപയിലെത്തിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
സൂക്ഷ്മ, ചെറുകിട, ഇടത്തരം മേഖലകളിലേക്കുള്ള വായ്പകളുടെ വളര്‍ച്ച കോവിഡിനു മുന്‍പുള്ള കാലത്തേക്ക് എത്തിച്ചതിനു പിന്നില്‍ പൊതുമേഖലാ ബാങ്കുകള്‍ വലിയപങ്കു വഹിച്ചതായി ഇതേക്കുറിച്ചു പ്രതികരിക്കവെ ട്രാന്‍സ് യൂണിയന് സിബില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാര്‍ ചൂണ്ടിക്കാട്ടി. ബജറ്റ് പ്രഖ്യാപനങ്ങള്‍ ഈ മേഖലയിലേക്കു കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ പണമെത്താന്‍ വഴിയൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
