കാലം മാറുന്നതിന് അനുസരിച്ച് മനുഷ്യരുടെ സാമ്പത്തിക നിക്ഷേപത്തിലും മാറ്റങ്ങളുണ്ടായിട്ടുണ്ട്. പണ്ട് കാലത്ത് ബാങ്ക് സ്ഥിര നിക്ഷേപത്തോടായിരുന്നു പ്രിയം എങ്കിൽ ഇപ്പോൾ അത് ഓഹരി നിക്ഷേപത്തോടും മ്യൂച്വൽ ഫണ്ടുകളോടുമാണ്. ഓഹരി വിപണിയുടെ അപകട സാധ്യതകൾ പരിഗണിക്കുമ്പോൾ വലിയ റിസ്ക് എടുക്കാൻ താൽപര്യമില്ലാത്ത നിക്ഷേപകർക്ക് മ്യൂച്വൽ ഫണ്ടുകളാണ് ഏറ്റവും അനുയോജ്യം. പല ആളുകളിൽ നിന്ന് നിക്ഷേപം സ്വീകരിച്ച് ഓഹരികൾ, ബോണ്ടുകൾ, മണി മാർക്കറ്റിലെ നിക്ഷേപ ഉപകരണങ്ങൾ എന്നിവയിൽ നിക്ഷേപിക്കുകയാണ് മ്യൂച്വൽ ഫണ്ടുകൾ ചെയ്യുന്നത്. വിദഗ്ധരായ ഫണ്ട് മാനേജർമാരായിരിക്കും ഫണ്ടുകൾ കൈകാര്യം ചെയ്യുന്നത്.
തിരഞ്ഞെടുപ്പ് ശ്രദ്ധിക്കണം
മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം പരിഗണിക്കുമ്പോൾ സാധാരണയായി ഉയർന്നുവരുന്ന ആദ്യത്തെ ചോദ്യം, ഏത് മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കണം എന്നതാണ്. അതിനുത്തരം കണ്ടെത്താൻ നിരവധി മാർഗങ്ങളുണ്ട്. എന്നാൽ ഏറ്റവും പ്രധാനപ്പെട്ടത് ഫണ്ടിന്‍റെ റേറ്റിംഗുകളാണ്. മികച്ച റേറ്റിംഗ് ഫണ്ടിന്‍റെ മുൻകാല പ്രകടനത്തെ പ്രതിഫലിപ്പിക്കുക മാത്രമല്ല, വിപണിയിലെ ചാഞ്ചാട്ടത്തിനിടയിലെ അതിന്‍റെ സ്ഥിരതയെയും സൂചിപ്പിക്കുന്നു. അതുകൊണ്ടു തന്നെ ആദ്യമായി നിക്ഷേപിക്കുന്നവർ ഫണ്ട് റേറ്റിംഗ് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.
ഒരു ഫണ്ട് തിരഞ്ഞെടുക്കുമ്പോൾ നിക്ഷേപകൻ ഫണ്ടിന്‍റെ മുൻകാല പ്രകടനം, ചെലവ് അനുപാതം, ഫണ്ട് മാനേജരുടെ വൈദഗ്ദ്ധ്യം, ഫണ്ടിന്‍റെ പോർട്ട്ഫോളിയോ തന്ത്രം, അതിന്‍റെ റിസ്ക്-റിട്ടേൺ സവിശേഷതകൾ, അത് സ്വന്തം നിക്ഷേപ ലക്ഷ്യങ്ങളുമായി എത്രത്തോളം യോജിക്കുന്നു എന്നിവയുൾപ്പെടെ നിരവധി പ്രധാന ഘടകങ്ങൾ പരിഗണിക്കണം.
നിക്ഷേപം എങ്ങനെ..?
പ്രധാനമായും രണ്ട് മാർഗങ്ങളിലൂടെ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്താം. ഏതെങ്കിലുമൊരു അസറ്റ് മാനേജ്മെന്‍റ് കമ്പനി വഴി നേരിട്ട് നിക്ഷേപം നടത്താം. രണ്ടാമതായി ഒരു ഡിസ്ട്രിബ്യൂട്ടർ പ്ലാറ്റ്ഫോമിലൂടെ ബ്രോക്കർമാർ മുഖാന്തിരവും നിക്ഷേപിക്കാം. ഇന്ന് പല യുപിഐ അധിഷ്ഠിത ആപ്ലിക്കേഷനുകളും, ബാങ്കിങ് പ്ലാറ്റ്ഫോമുകളുമെല്ലാം ലളിതമായി ഓൺലൈനിലൂടെയുള്ള നിക്ഷേപം സാധ്യമാക്കുന്നു.

നിപ്പോൺ ഇന്ത്യ മ്യൂച്വൽ ഫണ്ട്
മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം ആരംഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിപ്പോൺ ഇന്ത്യ മ്യൂച്വൽ ഫണ്ട് പരിഗണിക്കുന്നത് നല്ലതാണ്. ഇന്ത്യയിലെ മുൻനിര അസറ്റ് മാനേജ്മെന്റ് കമ്പനികളിൽ ഒന്നാണ് നിപ്പോൺ ഇന്ത്യ മ്യൂച്വൽ ഫണ്ട്സ് (മുമ്പ് റിലയൻസ് മ്യൂച്വൽ ഫണ്ട്). മാനേജ്ഡ് അക്കൗണ്ടുകൾ, മ്യൂച്വൽ ഫണ്ടുകൾ, പെൻഷൻ ഫണ്ടുകൾ, ഇതര നിക്ഷേപങ്ങൾ, ഓഫ്‌ഷോർ ഫണ്ടുകൾ എന്നിവയിലുടനീളം ആസ്തികൾ ഇത് കൈകാര്യം ചെയ്യുന്നു. നിപ്പോൺ ഇന്ത്യ മ്യൂച്വൽ ഫണ്ടിന്റെ (NIMF) അസറ്റ് മാനേജർ നിപ്പോൺ ലൈഫ് ഇന്ത്യ അസറ്റ് മാനേജ്മെന്റ് ലിമിറ്റഡ് ആണ്.
ഇന്ത്യയിലെ ഏറ്റവും മികച്ച അസറ്റ് മാനേജ്മെന്റ് കമ്പനികളിൽ ഒന്നാണ് നിപ്പോൺ ഇന്ത്യ മ്യൂച്വൽ ഫണ്ട്. 1995 ജൂണിൽ റിലയൻസ് മ്യൂച്വൽ ഫണ്ട് എന്ന പേരിൽ സ്ഥാപിതമായ ഇത് ഇന്ത്യയിലെ റിലയൻസ് ക്യാപിറ്റലും ജപ്പാനിലെ നിപ്പോൺ ലൈഫ് ഇൻഷുറൻസ് കമ്പനിയും തമ്മിലുള്ള സംയുക്ത സംരംഭമായിരുന്നു. 2019 ഒക്ടോബറിൽ, റിലയൻസിന്റെ ഓഹരികൾ നിപ്പോൺ വാങ്ങി, ഫണ്ട് ഹൗസിനെ നിപ്പോൺ ഇന്ത്യ മ്യൂച്വൽ ഫണ്ട് എന്ന് പുനർനാമകരണം ചെയ്തു.
25 ശതമാനം റിട്ടേൺ
വാല്യു റിസർച്ച് ഓൺലൈൻ പ്രകാരം നിപ്പോൺ ഇന്ത്യ മ്യൂച്വൽ ഫണ്ടിൽ 1 ലക്ഷം രൂപ പ്രാരംഭ നിക്ഷേപവും 10,000 രൂപ പ്രതിമാസ എസ്ഐപിയായും നിക്ഷേപിച്ചിരുന്നെങ്കിൽ അത് ഇപ്പോൾ 14,26,825 രൂപയായി വളർന്നിട്ടുണ്ടാകും. അതായത് 25.23 ശതമാനം വാർഷിക റിട്ടേൺ. ഇനി പത്ത് വർഷത്തെ കാലയളവിൽ ഇതേ നിക്ഷേപ തന്ത്രം നടപ്പിലാക്കിയാൽ വാർഷിക വരുമാനം 17.43 ശതമാനം ലഭിക്കുമായിരുന്നു. അതായത് 13 ലക്ഷം രൂപയുടെ നിക്ഷേപം 34,94,567 രൂപയായി മാറുമായിരുന്നു.
ഹ്രസ്വകാലത്തേക്കുള്ള നിക്ഷേപത്തിലും ഈ പദ്ധതി ഗണ്യമായ വരുമാനം നൽകിയിട്ടുണ്ട്. ഒരു നിക്ഷേപകൻ രണ്ട് വർഷത്തേക്ക് ഇതേ തുക നിക്ഷേപിച്ചിരുന്നെങ്കിൽ നിക്ഷേപം 3,40,000 രൂപയിൽ നിന്ന് 4,55,279 രൂപയായി വളരുമായിരുന്നു.
അറിയിപ്പ് : മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

100 രൂപ മുതൽ നിക്ഷേപം; എഡൽവൈസ് നിഫ്റ്റി റീറ്റ്സ് & റിയാലിറ്റി ഇൻഡക്സ് ഫണ്ട് NFO നാളെ അവസാനിക്കുന്നു

സ്വാതന്ത്ര്യദിന അവധി: മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് മുന്നറിയിപ്പ്; NAV കട്ട്-ഓഫ് സമയത്തിൽ മാറ്റം വരുന്നു!

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?



Click it and Unblock the Notifications