മ്യൂച്വല്‍ ഫണ്ട് മേഖല വളര്‍ച്ചയില്‍ ചരിത്രം സൃഷ്ടിക്കുകയാണ്. അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ നിലവില്‍ ദൃശ്യമായിക്കൊണ്ടിരിക്കുന്നത്. സിസ്റ്റമെറ്റിക് ഇന്‍വസ്റ്റ്മെന്റ് പ്ലാന്‍ അഥവാ എസ്ഐപി
മ്യൂച്വല്‍ ഫണ്ട് മേഖല വളര്‍ച്ചയില്‍ ചരിത്രം സൃഷ്ടിക്കുകയാണ്. അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ നിലവില്‍ ദൃശ്യമായിക്കൊണ്ടിരിക്കുന്നത്. സിസ്റ്റമെറ്റിക് ഇന്‍വസ്റ്റ്മെന്റ് പ്ലാന്‍ അഥവാ എസ്ഐപി രീതിയിലൂടെ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്തുന്ന നിക്ഷേപകരുടെ എണ്ണം 2.39 കോടി കവിഞ്ഞിരിക്കുകയാണ്.

അസോസിയേഷന് ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യ (എഎംഎഫ്ഐ) ചീഫ് എക്സിക്യൂട്ടിവ് ആയ എന്‍എസ് വെങ്കിടേഷ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നിലവിലെ സാമ്പത്തീക വര്‍ഷത്തില്‍ എസ്ഐപിയില്‍ രീതിയില്‍ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം ആരംഭിച്ച പുതിയ നിക്ഷേപകരുടെ എണ്ണം 1.2 മില്യണാണ്. വിപണിയില്‍ വലിയ അനിശ്ചിതാവസ്ഥ നിലനില്‍ക്കുമ്പോഴും ഈ ജൂണ്‍ മാസത്തില്‍ ആകെ നടത്തിയ മ്യൂച്വല്‍ ഫണ്ട് എസ്ഐപി നിക്ഷേപം 9152 കോടി രൂപയാണെന്നും എഎംഎഫ്ഐ-യുടെ കണക്കുകളില്‍ പറയുന്നു.
മ്യൂച്വല്‍ ഫണ്ടുകളില്‍ ദീര്‍ഘകാല നിക്ഷേപം നടത്തുന്നതിനായി ഇപ്പോള്‍ ഏറെ നിക്ഷേപകര്‍ താത്പര്യപ്പെടുന്നുണ്ട്. ജൂണ്‍ മാസത്തിലെ ആകെ പുതിയ ഇന്‍ഫ്ളോ 4608 കോടി രൂപയാണ്. ജൂണ്‍ മാസത്തില്‍ എസ്ഐപി രീതിയില്‍ മ്യൂച്വല്‍ ഫണ്ടുകളിലെ ഫ്രഷ് ഇക്വിറ്റി ഇന്‍ഫ്ളോ 4608 കോടി രൂപയാണ്. ഈ സാമ്പത്തീക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ എസ്ഐപി രീതിയില്‍ നിക്ഷേപം നടത്തിയിരിക്കുന്നവരുടെ എണ്ണം 2.39 കോടിയാണ്. 1.2 മില്യണ്‍ പുതിയ നിക്ഷേപകരാണ് ഈ കാലയളവില്‍ മ്യൂച്വല്‍ ഫണ്ട് എസ്ഐപി നിക്ഷേപം നടത്തിയിട്ടുള്ളത്.
റീട്ടെയില്‍ നിക്ഷേപകര്‍ എസ്ഐപി രീതിയില്‍ ദീര്‍ഘകാല മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ ആരംഭിക്കുവാന്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നുണ്ടെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ജൂണ്‍ മാസത്തില്‍ എസ്ഐപി രീതിയില്‍ ആകെ നടത്തിയ നിക്ഷേപം 9152 കോടി രൂപയാണ്.
ജൂണില്‍ പുതുതായി ചേര്‍ക്കപ്പെട്ടിട്ടുള്ള ഫോളിയോകളുടെ എണ്ണം 21 ലക്ഷത്തിന് ലക്ഷ്യമാണ്. മിഡ് ക്യാപ് ഫണ്ടുകള്‍ നിക്ഷേപകരില്‍ നിന്നും മികച്ച അഭിപ്രായമ നേടുന്നുണ്ട്.
ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് മേഖലയുടെ മികച്ച പ്രവര്‍ത്തനമാണ് എഎംഎഫ്ഐയുടെ ലക്ഷ്യം. ആരോഗ്യപൂര്വും നീതിയുക്തവുമായ ഇടപാടുകള്‍ മ്യൂച്വല്‍ ഫണ്ട് മേഖലയില്‍ അസോസിയേഷന് ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യ ഇറപ്പാക്കുവാന് ശ്രമിക്കുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications