വലിയ തുക സമ്പാദിച്ച് കോടീശ്വരനാവാൻ ആഗ്രഹിക്കുന്നവർക്ക് മ്യൂച്വൽ ഫണ്ടുകൾ ഒരു നല്ല മാർഗമായിരിക്കും. മാർക്കറ്റിനെ കുറിച്ച് ഓഹരി വിപണിയെ കുറിച്ചും കൃത്യമായ പഠനത്തിനു ശേഷം നിങ്ങൾക്ക് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാവുന്നതാണ്. മാത്രമല്ല നിങ്ങൾക്ക് ഉയർന്ന റിട്ടേണാണ് ഇതിലൂടെ ലഭിക്കുന്നത്. മാർക്കറ്റിലെ ചലനങ്ങൾ മ്യൂച്വൽ ഫണ്ടിനെയും ബാധിക്കുമെങ്കിലും അതിനും വിവേകപൂർണമായ ചില നിക്ഷേപ മാർഗങ്ങൾ സ്വീകരിക്കുന്നത് നല്ലതാണ്.
സാധാരണയായി ഓഹരി വിപണി 100% ഉറപ്പുള്ള റിട്ടേൺ നൽകുന്നില്ല. അപകട സാധ്യതയും പ്രതീക്ഷിക്കാം. എന്നാൽ ഒരേ സമയം സ്റ്റോക്കുകൾ, ബോണ്ടുകൾ, കമ്മോഡിറ്റികൾ എന്നിവയുൾപ്പെടെ വിവിധ നിക്ഷേപങ്ങളിലേക്ക് നിങ്ങളുടെ നിക്ഷേപങ്ങൾ വ്യാപിപ്പിക്കുന്ന രീതിയാണ് അപകടസാധ്യത കുറയ്ക്കുന്നത്.
വിവിധ ആവശ്യങ്ങൾക്കാണ് പലരും പണം സമ്പാദിക്കുന്നത്. ജോലിയിൽ നിന്ന് വിരമിക്കുന്നവർക്ക് മികച്ച വരുമാനം ഉറപ്പാക്കുന്ന നിക്ഷേപങ്ങളും ആവശ്യമാണ്. ഇത്തരത്തിൽ നല്ല വരുമാനം നൽകുകയും നിക്ഷേപകർക്ക് ഒരു കോടിയിലധികം രൂപ നൽകുകയും ചെയ്യുന്ന നിരവധി മ്യൂച്വൽ ഫണ്ട് സ്കീമുകൾ ഉണ്ട്. അതിൽ ഒന്നാണ് ആദിത്യ ബിർള സൺ ലൈഫ് ഇന്ത്യ ജൻനെക്സ്റ്റ് ഫണ്ട്. ഈ നിക്ഷേപത്തിലൂടെ നിങ്ങൾ പ്രതിമാസം 10,000 രൂപ നിക്ഷേപിച്ച് കോടികൾ സമ്പാദിക്കാം. കൂടുതൽ അറിയാം.

ആദിത്യ ബിർള സൺ ലൈഫ് ഇന്ത്യ ജൻനെക്സ്റ്റ് ഫണ്ട്
മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇവിടെ നിക്ഷേപിക്കാം. നിങ്ങൾ 10,000 രൂപ നിക്ഷേപിക്കുന്നതിലൂടെ, 19 വർഷത്തിനുള്ളിൽ 1.60 കോടി രൂപ സമാഹരിക്കാനാകും. ഇതൊരു ഓപ്പൺ-എൻഡ് ഇക്വിറ്റി ഫണ്ടാണ്. 2005 ആഗസ്റ്റിലാണ് ആദിത്യ ബിർള സൺ ലൈഫ് ഇന്ത്യ ജൻനെക്സ്റ്റ് സ്ഥാപിതമായത്. ഇന്ത്യയുടെ വികസിക്കുന്ന തൊഴിൽ ശക്തി, വരുമാന നിലവാരം വർദ്ധിപ്പിക്കൽ, ഉയർന്ന മൂല്യമുള്ള ചെലവ് ശീലങ്ങൾ എന്നീ ഘടകങ്ങളെ കുറിച്ച് ആദിത്യ ബിർള സൺ ലൈഫ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ആദിത്യ ബിർള സൺ ലൈഫ് മ്യൂച്വൽ ഫണ്ടിന്റെ നിയന്ത്രണത്തിലാണ് ആദിത്യ ബിർള സൺ ലൈഫ് ഇന്ത്യ ജെനെക്സ്റ്റ് ഡയറക്റ്റ് ഫണ്ട്-ഗ്രോത്ത്. 2024 സെപ്റ്റംബർ 30 വരെ 6,011 കോടി രൂപയുടെ ആസ്തിയുള്ള (എയുഎം) ഒരു തീമാറ്റിക്-ഉപഭോഗ മ്യൂച്വൽ ഫണ്ടാണ് ഇത്.
നേട്ടങ്ങൾ....
മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലേക്ക് തുടക്കത്തിൽ ഒരു ലക്ഷം രൂപ ഒറ്റത്തവണയായി നിക്ഷേപിച്ചാൽ ഇപ്പോൾ 22.35 ലക്ഷം രൂപയായി വളരും. 1 വർഷത്തിൽ 17.68%, 3 വർഷത്തിൽ 22.38%, 5 വർഷത്തിൽ 18.84% എന്നിങ്ങനെ സ്ഥിരമായ വളർച്ചയാണ് ഒപ്പം കോമ്പൗണ്ട് വാർഷിക വളർച്ചാ നിരക്കുകളുമാണ് (CAGR) ഈ ഫണ്ടിലൂടെ പ്രകടമാവുന്നത്.
ഫണ്ട് അനുവദിക്കുന്നു...
കൺസ്യൂമർ സ്റ്റേപ്പിൾസ്, ഫിനാൻഷ്യൽ, സർവീസസ്, ഓട്ടോമൊബൈൽ, കൺസ്യൂമർ ഡിസ്‌ക്രിഷണറി തുടങ്ങിയ മേഖലകൾക്കാണ് പ്രധാനമായും ഈ സ്കീം ഫണ്ട് അനുവദിക്കുന്നത്. ഈ ഫണ്ടിൻ്റെ പോർട്ട്‌ഫോളിയോയിൽ 98.29% അലോക്കേഷനോടെ ഡൊമസ്റ്റിക് ഇക്വിറ്റികൾ ഉൾപ്പെടുന്നു. ഈ അലോക്കേഷനിൽ 51.69% ലാർജ് ക്യാപ് സ്റ്റോക്ക്, 23.95% മിഡ് ക്യാപ് സ്റ്റോക്ക്, 4.52% സ്മോൾ ക്യാപ് സ്റ്റോക്ക് എന്നിവയാണ്. ഐ.ടി.സി ലിമിറ്റഡ്, ഭാരതി എയർടെൽ ലിമിറ്റഡ്, ഐ.സി.ഐ.സി.ഐ ബാങ്ക് ലിമിറ്റഡ്, ട്രെൻ്റ് ലിമിറ്റഡ്, എച്ച്.ഡി.എഫ്.സി ബാങ്ക് ലിമിറ്റഡ് എന്നീ 5 പ്രധാന ഹോൾഡിംഗുകളാണ് ഇതിൽ ഉൾപ്പെടുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications