മ്യൂച്വൽ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാനുകൾ (എസ്.ഐ.പി) ചെറുകിട നിക്ഷേപകർക്കിടയിൽ ജനപ്രിതീയാർജ്ജിക്കുന്നു. എസ്.ഐ.പി അക്കൗണ്ടുകളുടെ എണ്ണം പഴയതിലും വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ഈ മാറ്റം അപ്രതീക്ഷിതമാണ്. അതായത് ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഈ ഒക്ടോബറിൽ 10.12 കോടിയായിരുന്ന എസ്.ഐ.പി അക്കൗണ്ടുകളുടെ എണ്ണം നവംബറിൽ 10.22 കോടിയായി ഉയർന്നു. വമ്പൻ നേട്ടം തന്നെയാണിത്.
ഇക്വിറ്റി മാർക്കറ്റുകളിലെ ചെറുകിട നിക്ഷേപകർക്ക് എസ്.ഐ.പിയോടുള്ള താത്പര്യമാണ് എസ്.ഐ.പി AUM (അസറ്റ് അണ്ടർ മാനേജ്‌മെൻ്റ്) 13.54 ലക്ഷം കോടി രൂപയിലെത്തിച്ചത്. ഈ വളർച്ച അപ്രതീക്ഷിതമാണ്. ഇന്ത്യയുടെ കരുത്തുറ്റ ഇക്വിറ്റി വിപണിയിൽ ലാഭം കൊയ്യാനായി എസ്.ഐ.പികളേയാണ് ഈ ചെറുകിട നിക്ഷേപകർ കൂടുതൽ പ്രയോജനപ്പെടുത്തുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.
ചെറിയ നിക്ഷേപങ്ങളിലൂടെ വലിയ നേട്ടങ്ങൾ ഉറപ്പാക്കാം....
മ്യൂച്വൽ ഫണ്ട് എസ്.ഐ.പികളുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയെന്തെന്നാൽ എങ്ങനെ വേണമെങ്കിൽ ഇതിൽ നിക്ഷേപിക്കാം. കാരണം ദിവസവും വെറും 20 രൂപ മുതൽ നിക്ഷേപിക്കാവുന്ന തരത്തിലുള്ള ഫണ്ടുകൾ ഇവിടെ അനുവദിക്കുന്നുണ്ട്. ഇത്തരം ചെറിയ നിക്ഷേപങ്ങൾക്ക് കൂട്ടുപലിശയുടെ ശക്തിയും ചേരുമ്പോൾ വലിയ തുകയായി വളരും.
കൂട്ടു പലിശ വരുമ്പോൾ സ്വാഭാവികമായും ചെറിയ സംഭാവനകൾ പോലും വർഷങ്ങൾ കൊണ്ട് വൻ തുകയായി ഉയരുന്നു. ഒരു ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ 20% വാർഷിക സ്റ്റെപ് അപ്പ് കണക്കാക്കി ദിവസേന 20 രൂപ എസ്.ഐ.പിയിലൂടെ നിക്ഷേപിച്ചാൽ 20 വർഷത്തിനുള്ളിൽ അത് 34 ലക്ഷം രൂപയായി വളരും. അതായത് ഇവിടെ വാർഷിക വരുമാനം 14% കണക്കാക്കണം. ഇങ്ങനെ 20 രൂപ നിക്ഷേപിച്ചാൽ ആദ്യ വർഷം മൊത്തം നിക്ഷേപം 7,300 രൂപയായിരിക്കും. ഇത് എല്ലാ വർഷവും 20% വർദ്ധിപ്പിക്കാം.

വാർഷിക വരുമാനം 14% കണക്കാക്കിയാൽ 20 വർഷത്തിൽ നിങ്ങളുടെ മൊത്തം നിക്ഷേപം 13.44 ലക്ഷം രൂപയായിരിക്കും. എന്നാൽ 20 വർഷം കൊണ്ടുള്ള വരുമാനം 20.54 ലക്ഷം രൂപയായിരിക്കും. എങ്കിൽ നിങ്ങൾക്ക് ലഭിക്കുന്ന മൊത്തം കോർപ്പസ് 33.98 ലക്ഷം രൂപയായിരിക്കും.
എല്ലാവർക്കും സമ്പാദിക്കാം...
എസ്.ഐ.പി എല്ലാവർക്കും സമ്പാദിക്കാനുള്ള പാത ഒരുക്കുന്നു. അതുകൊണ്ടാണ് നിങ്ങൾക്ക് ദിവസവും 20 രൂപ മാറ്റി വെച്ചാൽ ലക്ഷങ്ങൾ സമ്പാദിക്കാം എന്ന് തെളിയിക്കുന്നത്. നിശ്ചിത കാലാവധി വരെ പണം പിൻവലിക്കാതിരുന്നാൽ വമ്പൻ കോർപ്പസ് ഉറപ്പാക്കാം. വിവാഹത്തിനോ, റിട്ടയർമെന്റ് കാലത്തെ സുരക്ഷക്കോ ഈ തുക ഉപയോഗിക്കാം.
ഇന്ത്യയിലെ സാമ്പത്തിക വളർച്ചയിൽ എസ്.ഐ.പിയും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ദീർഘകാലത്തേയ്ക്ക് എസ്.ഐ.പിയിൽ നിക്ഷേപിക്കുന്നതിലൂടെ വലിയ നേട്ടം ഉറപ്പാക്കാം. മാത്രമല്ല നിങ്ങളുടെ സാമ്പത്തിക ലക്ഷ്യം എളുപ്പത്തിൽ പൂർത്തിയാക്കാനും സാധിക്കും. ഇവിടെ വെറും 20 രൂപ നിക്ഷേപിച്ചാൽ പോലും ലക്ഷങ്ങളാണ് റിട്ടേൺ. ഇതിൽ ഏതൊരു വ്യക്തിയ്ക്കും നിക്ഷേപിക്കാൻ സാധിക്കും.
എസ്.ഐ.പിയുടെ മാജിക്
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ്.ഐ.പിയിൽ ചിട്ടയോടെ നിക്ഷേപിച്ചാൽ നേട്ടം ഉറപ്പാണ്. മ്യൂച്വൽ ഫണ്ട് എസ്.ഐ.പികൾ വ്യാപകമായി വളരുന്നു. എസ്.ഐ.പിയിലൂടെ നടത്തിയ നിക്ഷേപം 25,000 കോടി രൂപയെന്ന റെക്കോഡ് മറികടന്നു ഈ നവംബറിൽ 25,320 കോടി രൂപയായി ഉയർന്നു. കോവിഡിന് ശേഷം മ്യൂച്ചല്‍ ഫണ്ടുകളിലേക്ക് എസ്.ഐ.പി വഴി നിക്ഷേപം നടത്തുന്നവരുടെ എണ്ണം ക്രമേണ വർദ്ധിക്കുകയായിരുന്നു. ഓഹരി വിപണിയിലെ വളർച്ചയാണ് ഇതിനു പിന്നിൽ.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications