നുവാമ ആൾട്ടർനേറ്റീവ് ക്വാണ്ടിറ്റേറ്റീവ് റിസർച്ചിന്റെ റിപ്പോർട്ട് പ്രകാരം, ഫെബ്രുവരി മാസത്തിൽ ഇന്ത്യയിലെ മ്യൂച്വൽ ഫണ്ടുകൾ സ്വകാര്യ ബാങ്കായ ഇൻഡസ്ഇൻഡ് ബാങ്കിന്റെ 1600 കോടി രൂപയുടെ ഓഹരികൾ വിറ്റു. ബാങ്കിൻ്റെ അക്കൗണ്ടിംഗ് സംബന്ധിച്ച് വലിയൊരു പ്രശ്നം സംഭവിച്ചിരുന്നു. ഇത് പുറത്ത് കൊണ്ടു വരുന്നതിനു ഒരു മാസം മുന്നേയാണ് ഓഹരികൾ വിറ്റത്. എന്നാൽ ബാങ്കിൻ്റെ ഇതുവരെയുള്ള കണക്ക് പ്രകാരം മാർച്ച് 11 ചൊവ്വാഴ്ച്ചയാണ് ഏറ്റവും വലിയ ഓഹരി ഇടിവുണ്ടായത്.
ഫെബ്രുവരിയോടെ മ്യൂച്വൽ ഫണ്ടുകളുടെ ഹോൾഡിംഗ്‌സിലെ പ്രധാന കുറവുകളിൽ ഇൻഡസ്ഇൻഡ് ബാങ്കും ഉൾപ്പെടുന്നു, ബജാജ് ഫിനാൻസ് (₹1,300 കോടി) തുടങ്ങിയ മറ്റ് പേരുകളും ഈ പട്ടികയിലുണ്ട്. 2025 ൽ ഇതുവരെ നിഫ്റ്റി 50 സൂചികയിൽ ബജാജ് ഫിനാൻസാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചത്.
ഫെബ്രുവരിയിൽ ഇൻഡസ്ഇൻഡ് ബാങ്കിലെ ഓഹരികൾ വിറ്റ പ്രമുഖരിൽ 510 കോടിയുടെ ഓഹരികൾ വിറ്റ കൊട്ടക് മ്യൂച്വൽ ഫണ്ട്, 126 കോടിയുടെ ഓഹരികൾ വിറ്റ മോട്ടിലാൽ ഓസ്വാൾ എംഎഫ്, PPFAS മ്യൂച്വൽ ഫണ്ട് എന്നിവർ ഉൾപ്പെടുന്നു. നുവാമ ആൾട്ടർനേറ്റീവ് റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ മാസം ഇൻഡസ്ഇൻഡ് ബാങ്കിൽ ഈ ഫണ്ടുകൾ വിൽപ്പനക്കാരായിരുന്നെങ്കിലും, ഫെബ്രുവരിയിൽ ക്വാണ്ട് മ്യൂച്വൽ ഫണ്ട് ഓഹരികൾ വാങ്ങുകയും 305 കോടിയുടെ ഓഹരികൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.
മാർച്ച് 11 ചൊവ്വാഴ്ച ഇൻഡസ്ഇൻഡ് ബാങ്കിന്റെ ഓഹരികൾ 27% ഇടിഞ്ഞു. ഫെബ്രുവരിയിലെ കണക്കനുസരിച്ച് ഏസ് ഇക്വിറ്റീസ് റിപ്പോർട്ട് പറയുന്നത്, 35 മ്യൂച്വൽ ഫണ്ടുകൾ ഇൻഡസ്ഇൻഡ് ബാങ്കിന്റെ 20.88 കോടിയിലധികം ഓഹരികൾ സ്വന്തമാക്കിയിരുന്നു. ഈ ഹോൾഡിംഗുകളുടെ മൂല്യം 20,670 കോടി രൂപയായിരുന്നു, എന്നാൽ സമീപകാല സ്റ്റോക്ക് തിരുത്തലിനുശേഷം ഇപ്പോൾ 13,770 കോടി രൂപയായി കുറഞ്ഞു.

മ്യൂച്വൽ ഫണ്ടുകൾ...
ഈ ലിസ്റ്റ് പ്രകാരം നിലവിൽ ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ടിനാണ് ഏറ്റവും വലിയ ഓഹരി പങ്കാളിത്തം ഉള്ളത്. അതായത് 3,779 കോടി രൂപ വിലമതിക്കുന്ന ഓഹരിയാണിത്. എന്നാൽ ഇടിവിനെ തുടർന്ന് ഇൻഡസിൻഡ് ബാങ്ക് ഓഹരിയിലെ നിക്ഷേപ മൂല്യത്തിൽ 1,107 കോടി നഷ്ടം സംഭവിച്ചു.
എച്ച്.ഡി.എഫ്.സി മ്യൂച്വൽ ഫണ്ടിന് 3,564 കോടി രൂപയാണ് മൂല്യം. പക്ഷേ ഓഹരി ഇടിവിനെ തുടർന്ന് ഇൻഡസിൻഡ് ബാങ്ക് ഓഹരിയിലെ നിക്ഷേപ മൂല്യത്തിൽ1,044 കോടി നഷ്ടമുണ്ടായി.
എസ്.ബി.ഐ മ്യൂച്വൽ ഫണ്ടിന് 3,048 കോടി രൂപയും ഓഹരി പങ്കാളിത്തമുണ്ട്. എന്നാൽ ഓഹരി ഇടിഞ്ഞപ്പോൾ നിക്ഷേപ മൂല്യത്തിൽ 893 കോടിയുടെ നഷ്ടം വന്നു.
യു.ടി.ഐ, നിപ്പോൺ ഇന്ത്യ, ബന്ധൻ, ഫ്രാങ്ക്ലിൻ ടെമ്പിൾട്ടൺ മ്യൂച്വൽ ഫണ്ടുകൾ എന്നിവയാണ് മറ്റ് പ്രധാന ഓഹരി ഉടമകൾ. ഈ മ്യൂച്വൽ ഫണ്ടുകൾക്ക് 740 കോടി മുതൽ 2,447 കോടി രൂപ വരെ നിക്ഷേപമുണ്ട്.
2024 ഏപ്രിലിനും 2025 ജനുവരിക്കും ഇടയിൽ, ഇൻഡസ്ഇൻഡ് ബാങ്കിന് 10,200 കോടി രൂപയുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപം ലഭിച്ചു. പക്ഷേ, ഏസ് ഇക്വിറ്റീസ് ഡാറ്റ പ്രകാരം, 2025 ഫെബ്രുവരിയിൽ ഏകദേശം 1,600 കോടി രൂപയുടെ നിക്ഷേപം പിൻവലിക്കപ്പെട്ടു. ഇതിനു കാരണം ഓഹരിയിലെ കനത്ത ഇടിവാണ്.
എന്നാൽ മാർച്ചിലെ പാദത്തിൽ ഇൻഡസ്ഇൻഡ് ബാങ്ക് ലാഭത്തിലേക്ക് മാറുമെന്നാണ് എംഡിയും സിഇഒയുമായ സുമന്ത് കത്പാലിയ കഴിഞ്ഞ ദിവസം നിക്ഷേപകർക്ക് ഉറപ്പ് നൽകിയത്. ഇതോടെയാണ് ഇൻഡസ്ഇൻഡ് ബാങ്ക് ഓഹരികൾ ബുധനാഴ്ച മികച്ച പ്രകടനം കാഴ്ച വെച്ചത്.
ഇന്നലെ ബുധനാഴ്ച ഓഹരികൾ 4.4% ഉയർന്ന് 684.7 രൂപയിൽ വ്യാപാരം അവസാനിച്ചു. ഈ ഓഹരി ഇപ്പോൾ ഹ്രസ്വകാല എഎസ്എം ചട്ടക്കൂടിന്റെ ഒന്നാം ഘട്ടത്തിലാണ്.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം

ബംഗളൂരു പീനിയ ഫ്ലൈഓവറിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു



Click it and Unblock the Notifications