മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ബെംഗളൂരുവിനെ, കേരളവുമായി ബന്ധിപ്പിക്കുന്ന, പ്രധാന പാതയാണ് മൈസൂര്‍ റോഡ്.
ബെംഗളൂരുവില്‍ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്ന മലയാളികളും വിനോദ സഞ്ചാരികളും പിഇഎസ് യൂണിവേഴ്സിറ്റി, ആര്‍വി കോളേജ്, അപ്പോളോ ആശുപത്രി എന്നിവിടങ്ങളിലേക്ക് പോകുന്നവരും ഈ റോഡിനെ ആശ്രയിക്കുന്നു.

ബെംഗളൂരുവിനേയും കേരളത്തേയും ബന്ധിപ്പിക്കുന്ന ഈ മൈസൂര്‍ റോഡില്‍ പ്രധാന വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയാണ് സര്‍ക്കാര്‍.
810 കോടി രൂപ ചെലഴിച്ച് നിര്‍മ്മിക്കുന്ന കോറിഡോര്‍ പ്രൊജക്ടാണ് ഇതില്‍ മുഖ്യം. ഇതിനായി സാധ്യത റിപ്പോര്‍ട്ട് തയ്യാറാക്കി. പദ്ധതി സര്‍ക്കാര്‍ പരിഗണനയിലാണ്.
ഇതിന്റെ ഭാഗമായി സിര്‍സി സര്‍ക്കിളില്‍ അവസാനിക്കുന്ന ഫ്ലൈ ഓവര്‍ ഭെല്‍-കിംകോ ജംഗ്ഷന് വരെ നീട്ടും. മധ്യ ബെംഗളൂരുവിനെ തെക്കുപടിഞ്ഞാറന്‍ പ്രാന്തപ്രദേശങ്ങളുമായി
ബന്ധിപ്പിക്കുകയാണ് ലക്ഷ്യം.മൈസൂര്‍ വഴി റോഡ് മാര്‍ഗ്ഗമാണ് ബെംഗളൂരില്‍ താമസിക്കുന്ന മലയാളികളില്‍ പലരും നാട് പിടിക്കുന്നത്.
മറ്റ് പ്രവര്‍ത്തനങ്ങള്‍
നയണ്ടഹണ്ടി ഫ്ലൈഓവറിന്റെ നിര്‍മ്മാണം 2019 ല്‍ പൂര്‍ത്തിയായി. അതിന് ശേഷം ആരംഭിച്ച പ്രധാന നിര്‍മ്മാണ പദ്ധതിയാണ് രാജരാജേശ്വരി നഗറിന് സമീപമുള്ള ആര്‍ച്ച് ഫ്ലൈ ഓവര്‍.
രാജരാജേശ്വരി നഗര്‍ മെയിന്‍ റോഡ്-കെങ്കേരി റോഡ് മെച്ചപ്പെടുത്തലിന് 75 കോടി രൂപ ചെലഴിച്ചു.
തുരങ്ക റോഡുകളോ മഴവെള്ളം ഒഴുകിപ്പോകുന്ന റോഡുകളോ മൈസൂര്‍ റോഡില്‍ പ്രാവര്‍ത്തികമാകില്ലെന്നും തൂണുകളിലോ വയഡക്ടറുകളിലോ സ്ഥിതിചെയ്യുന്ന തറനിരപ്പിന് മുകളിലുള്ള കോറിഡോറാണ് ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
