ബെംഗളൂരു നഗരത്തിലെ ട്രാഫിക് ബ്ലോക്കിൽ നിന്നും രക്ഷ നേടാനുള്ള ഏക മാർഗം നമ്മ മെട്രോയാണ്. വളരെ എടുപ്പത്തിൽ കുറഞ്ഞ ടിക്കറ്റ് നിരക്കിൽ നമ്മ മെട്രോയിലൂടെ യാത്ര ചെയ്യാം. ഇപ്പോൾ ഇതാ കൂടുതൽ ട്രെയിനുകൾ എത്തിച്ചും പാതയുടെ നീളം കൂട്ടിയും കൂടുതൽ വികസിക്കുകയാണ് നമ്മ മെട്രോ. നമ്മ മെട്രോയുടെ ഏറ്റവും വലിയ പ്രത്യേതക ഡ്രൈവറില്ലാ ട്രെയിനുകളാണ്. ആർവി റോഡിനെ ബൊമ്മസാന്ദ്രയുമായി ബന്ധിപ്പിക്കുന്ന യെല്ലോ ലൈനിൽ ഏഴ് ഡ്രൈവറില്ലാ മെട്രോ ട്രെയിനുകൾ നിലവിൽ സർവ്വീസ് നടത്തുന്നുണ്ട്.
എട്ടാമത്തെ ട്രെയിൻ എത്തി
യെല്ലോ ലൈനിലേക്ക് കഴിഞ്ഞ ദിവസം എട്ടാമത് ഡ്രൈവറില്ലാ ട്രെയിൻ ഹെബ്ബഗോഡി ഡിപ്പോയിലെത്തി. ആറ് കോച്ചുകളുള്ള ട്രെയിൻ തിങ്കളാഴ്ച രാവിലെയാണ് ബെംഗളൂരുവിലെത്തിയത്. കൊൽക്കത്തയിൽ നിന്ന് ജനുവരി 10 നാണ് യാത്ര പുറപ്പെട്ടത്. കൊൽക്കത്ത ആസ്ഥാനമായുള്ള ടിറ്റാഗഢ് റെയിൽ സിസ്റ്റംസ് ലിമിറ്റഡ് ആണ് ട്രെയിൻ സെറ്റുകൾ അയച്ചത്. ട്രെയിലറുകളിലാണ് ഇത് ബെംഗളൂരുവില്‍ എത്തിച്ചത്.
കാത്തിരിപ്പ് സമയം കുറയും
പുതിയ ട്രെയിനിന്‍റെ പരീക്ഷണ ഓട്ടം ആരംഭിച്ചിട്ടുണ്ട്. എല്ലാ നിർബന്ധിത പരിശോധനകളും സർട്ടിഫിക്കേഷനുകളും വിജയകരമായി പൂർത്തിയാക്കിയതിനുശേഷം മാത്രമേ യെല്ലോ ലൈനിലെ വാണിജ്യ യാത്രാ പ്രവർത്തനങ്ങൾക്ക് ട്രെയിൻ അനുമതി നൽകൂ. അനുമതി ലഭിച്ചാൽ ഉടൻ ട്രെയിൻ ഓടി തുടങ്ങും. അതോടെ യെല്ലോ ലൈനിലെ മെട്രോ സർവ്വീസുകളുടെ സമയം കുറയും. നിലവിൽ സർവീസുകൾ 10 മിനിറ്റ് ഇടവേളകളിൽ പ്രവർത്തിക്കുന്നു. പുതിയ ഡ്രെവർ ഇല്ലാത്ത ട്രെയിൻ പ്രവർത്തനം തുടങ്ങിയാൽ കാത്തിരിപ്പ് സമയം 8-10 മിനുട്ടുകളായി കുറയും.

16 ട്രെയിനുകളെത്തും
ആർവി റോഡ്-ബൊമ്മസാന്ദ്ര യെല്ലോ ലൈൻ പദ്ധതിക്ക് കീഴിൽ ആകെ 16 ഡ്രൈവറില്ലാ മെട്രോ ട്രെയിനുകൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. എട്ട് ട്രെയിനുകൾ ഇപ്പോൾ ബെംഗളൂരുവിലെത്തിയതോടെ, റോളിംഗ് സ്റ്റോക്ക് ലഭ്യതയുടെ കാര്യത്തിൽ പദ്ധതി നിർണായകമായ പാതിവഴിയിൽ എത്തിയിരിക്കുന്നു. നിലവിൽ, യെല്ലോ ലൈനിൽ മെട്രോ സർവീസുകൾ 10 മുതൽ 12 മിനിറ്റ് വരെ ഇടവേളകളിലാണ് പ്രവർത്തിക്കുന്നത്. കൂടുതൽ ഡ്രൈവറില്ലാ ട്രെയിനുകൾ വരുന്നതോടെ യാത്രക്കാർക്കുള്ള കാത്തിരിപ്പ് സമയം ക്രമേണ കുറയുമെന്ന് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നു.
ദൂരം 19.15 കിലോമീറ്റർ
19.15 കിലോമീറ്റർ ദൈർഘ്യമുള്ള യെല്ലോ ലൈൻ ആർവി റോഡിനും ബൊമ്മസാന്ദ്രയ്ക്കും ഇടയിലാണ് പ്രവർത്തിക്കുന്നത്. 2025 ഓഗസ്റ്റ് 10 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത് ഉദ്ഘാടനം ചെയ്തത്. ബെംഗളൂരുവിന്റെ തെക്കൻ നഗരം, ഇലക്ട്രോണിക്സ് സിറ്റി എന്നിവയെ ബന്ധിപ്പിക്കുന്ന നിർണ്ണായക മെട്രോ ശൃംഖലയാണ് യല്ലോ ലൈൻ.
നമ്മ മെട്രോ നിരക്ക് വര്‍ധിപ്പിക്കുമോ..?
അതേസമയം ബെംഗളൂരു നമ്മ മെട്രോ യാത്രാ നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന അഭ്യൂഹം ശക്തമാണ്. ഫെബ്രുവരി മുതല്‍ അഞ്ച് ശതമാനം വര്‍ധനവിന് സാധ്യതയുണ്ടെന്ന് വിവിധ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തു. ഫെയർ ഫിക്സേഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരം 2026 ഫെബ്രുവരി മുതൽ ബെംഗളൂരു മെട്രോ ടിക്കറ്റ് നിരക്കുകൾ 5% വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ, ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) നിര്‍ത്തിവച്ചതായാണ് സൂചന. നിരക്ക് വര്‍ധിപ്പിക്കാന്‍ നിലവില്‍ പദ്ധതിയില്ലെന്നാണ് ബിഎംആര്‍സിഎല്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
More From GoodReturns

കേന്ദ്രീയ വിദ്യാലയങ്ങളിൽ പഠിക്കാം, അപേക്ഷ നൽകേണ്ട സമയമായി, യോഗ്യതാ മാനദണ്ഡങ്ങളും വിശദാംശങ്ങളും അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്, പക്ഷെ പേടി വേണ്ട, അറിയാം ഇന്നത്തെ പവന്റെ നിരക്ക്

ഡിജിറ്റൽ അറസ്റ്റിലൂടെ നോയിഡ സ്വദേശിക്ക് നഷ്ടമായത് 1 കോടി രൂപ: ഈ അബദ്ധം നിങ്ങൾക്ക് പറ്റാതിരിക്കാൻ 5 കാര്യങ്ങൾ..

സാമ്പത്തിക ഭാവി കെട്ടിപ്പടുക്കാം; ജെൻ സീ തലമുറ അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപത്തിന് 7.5 ശതമാനം വരെ പലിശ, പണം ഈ ബാങ്കിൽ നിക്ഷേപിക്കൂ, തയ്യാറാണോ.. ?

കാത്തിരിക്കുന്നത് പൊള്ളുന്ന ചൂട്, 36 മുതല്‍ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം, ആശ്വാസമഴ കിട്ടുമോ..?

പ്രത്യാശയുടെ കിരണവുമായി ദുഃഖവെള്ളിയും ഈസ്റ്ററും, ആഘോഷങ്ങൾ ഏത് ദിവസം, അറിയാം വിശേഷങ്ങൾ

കേരളത്തിൽ ഇന്ന് ചെറിയ പെരുന്നാൾ, എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ ആഘോഷം നാളെ, കാരണം അറിയാം



Click it and Unblock the Notifications