ബെംഗളൂരുവിന്റെ ജീവനാഡിയാണ് നമ്മ മെട്രോ.വേഗതയേറിയ, സൗകര്യപ്രദമായ സംവിധാനം, നഗരത്തെ ചലനാത്മകമാക്കുന്നു. എന്നാല്‍ നിരക്ക് വര്‍ദ്ധനവ് ഇപ്പോള്‍ മെട്രോയുടെ ശോഭകെടുത്തി.

കഴിഞ്ഞവര്‍ഷം 50 ശതമാനം വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയ ബിഎംആര്‍സിഎല്‍ ഈ വര്‍ഷത്തെ വര്‍ദ്ധനവ് പ്രതിഷേധം കാരണം വൈകിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അടുത്തുതന്നെ ഇത് സംബന്ധിച്ച തീരുമാനം വരുമെന്നും അതോടെ കൂടുതല്‍ യാത്രക്കാര്‍ മെട്രോ വിട്ട് നിരത്തിലിറങ്ങുമെന്നും റിപ്പോര്‍ട്ടുകള്‍ പറഞ്ഞു.
മെട്രോ യാത്രയുടെ ചെലവേറുന്നു
മെട്രോ യാത്ര ഇതിനകം തന്നെ ചെലവേറിയതായി. ടിക്കറ്റ് നിരക്കിന് പുറമെ പാര്‍ക്കിംഗിന് പണം നല്‍കുകയും അവസാന മൈല്‍ കണക്റ്റിവിറ്റിക്കായി ടാക്സികളെ ആശ്രയിക്കുകയും വേണം. പല റെസിഡന്‍ഷ്യല്‍, ഓഫീസ് ഏരിയകളിലേയ്ക്കും സര്‍വീസ് ലഭ്യമല്ല. അതുകൊണ്ടുതന്നെ മെട്രോയെ ആശ്രയിക്കുന്നത് പൂര്‍ണ്ണായും പ്രായോഗികല്ലെന്നാണ് വാദം.
നിരത്തുകളില്‍ കൂടുതല്‍ സ്വകാര്യവാഹനങ്ങള്‍
പെട്രോള്‍ വില ഉയരുന്നുണ്ടെങ്കിലും സ്വന്തമായി ഇരുചക്ര വാഹനങ്ങളോ കാറുകളോ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി. ട്രാഫിക് പോലീസ് പറയുന്നതനുസരിച്ച്, നഗര റോഡുകളില്‍ ഇരുചക്ര വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു. ഇത് പലപ്പോഴിനും ഗതാഗതക്കുരുക്കിന് കാരണമാകുന്നു. പ്രത്യേകിച്ച് പ്രഭാത സമയങ്ങളില്‍.
2026 ആകുമ്പോഴേക്കും ബെംഗളൂരുവില്‍ ഏകദേശം 80 ലക്ഷം ഇരുചക്ര വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുമെന്നാണ് ഗതാഗത വകുപ്പ് കണക്കാക്കുന്നത്.
മലയാളികള്‍ ഉള്‍പ്പടെ നിരവധി അന്യസംസ്ഥാനക്കാര്‍ ജോലിയ്ക്കായും വിദ്യാഭ്യാസത്തിനുമായി ബെംഗളൂരുവില്‍ തമ്പടിക്കുന്നു. നിരവധി പേരെ ഉള്‍ക്കൊള്ളുന്നതുകൊണ്ടുതന്നെ ഗതാഗതക്കുരുക്കും മലിനീകരണവും ഈ ഐടി ഹബ്ബിന്റെ ഒപ്പമുണ്ട്.ആശ്വാസമായി എത്തിയ നമ്മ മെട്രോ ഒരു പരിധിവരെ മാത്രമാണ് ഫലപ്രദം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
