നമ്മ മെട്രോയുടെ യെല്ലോ ലൈനില്‍ പുതിയ ട്രെയിന്‍ എത്തി. ഇതോടെ മലയാളികളുള്‍പ്പടെയുളള യാത്രികരുടെ കാത്തിരിപ്പ് ദൈര്‍ഘ്യം ഈ ലൈനില്‍ കുറയും.
എട്ടാമത്തെ ട്രെയിനാണ് ഫെബ്രുവരി 27 തൊട്ട് (ഇന്ന്) സര്‍വീസ് ആരംഭിച്ചത്.

തിരക്കേറിയ സമയങ്ങളില്‍ 9 മിനിറ്റ് ഇടവേളകളിലും തിരക്കില്ലാത്ത സമയങ്ങളില്‍ 14 മിനിറ്റ് ഇടവേളകളിലുമാണ് ഇനി ട്രെയ്നുകള്‍. നേരത്തെ, ഇത് യഥാക്രമം 10 മിനിറ്റ്, 18 മിനിറ്റ് ഇടവേളകളിലായിരുന്നു.
യെല്ലോ ലൈന്‍
ബൊമ്മസാന്ദ്ര-ആര്‍വി റോഡ് സ്റ്റേഷനുകളെ ബന്ധിപ്പിച്ച് കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് യെല്ലോ ലൈന്‍ നിലവില്‍വന്നത്. 16 സ്റ്റേഷനുകളിലൂടെ കടന്നുപോകുന്ന 19.15 കിലോമീറ്റര്‍ ലൈന്‍,ഓഫീസില്‍ പോകുന്നവര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ഉപകാരപ്രദമാണ്.
റെസിഡന്‍ഷ്യല്‍, വ്യാവസായിക, വാണിജ്യ പ്രദേശങ്ങളായ ബൊമ്മസാന്ദ്ര, ഹെബ്ബഗോഡി, ഇലക്ട്രോണിക്ക് സിറ്റി, ഹോസാ റോഡ്, കുഡ്ലുഗേറ്റ്,സെന്‍ട്രല്‍ സില്‍ക്ക് റോഡ്, ജയദേവ ഹോസ്പിറ്റല്‍, ആര്‍വി റോഡ് എന്നീ സ്റ്റേഷനുകള്‍ കവര്‍ ചെയ്യുന്നു.
ആയിരക്കണക്കിന് പ്രൊഫഷണലുകള്‍ തൊഴില്‍ ചെയ്യുന്ന ഇടമാണ് ഇലക്ട്രോണിക് സിറ്റി.
മലയാളി യാത്രികര്‍
ബെംഗളൂരുവിലെ മലയാളി കേന്ദ്രങ്ങളിലൊന്നായ ഇലക്ട്രോണിക് സിറ്റി, ബൊമ്മസാന്ദ്ര എന്നിവയിലൂടെയാണ് യെല്ലോ ലൈന്‍ കടന്നുപോകുന്നത്. ജോലിസ്ഥലങ്ങളെ റെസിഡന്‍ഷ്യല്‍ ക്ലസ്റ്ററുകളുമായും സാംസ്കാരിക കേന്ദ്രങ്ങളുമായും ബന്ധിപ്പിക്കുന്നതിനാല്‍ മെട്രോ ലൈന്‍ മലയാളികള്‍ക്ക് ഉപകാരപ്രദമാകുന്നു. ലൈന്‍,ഓഫീസ് യാത്ര സുഗമമാക്കുകയും ഗതാഗതക്കുരുപ്പ് ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യും.
വിദ്യാര്‍ത്ഥികള്‍ക്കും,ഷോപ്പിംഗിനായി ഇറങ്ങുന്നവര്‍ക്കും ചികിത്സതേടുന്നവര്ക്കും ഉപകാരപ്രദമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications