ബെംഗളൂരു മലയാളികൾക്ക് വീണ്ടും ആശ്വാസ വാർത്ത. നമ്മ മെട്രോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായി മാറാനിരിക്കുന്ന 5RS-DM എന്നറിയപ്പെടുന്ന ഡ്രൈവറില്ലാത്ത മെട്രോ ട്രെയിൻസെറ്റിന്റെ ഒരു പ്രോട്ടോടൈപ്പ് അടുത്തിടെ ബിഇഎംഎൽ ലിമിറ്റഡ് പുറത്തിറക്കി. വരാനിരിക്കുന്ന നമ്മ മെട്രോ ഫേസ് 2, 2A, 2B ഇടനാഴികൾക്കായി വികസിപ്പിച്ചെടുത്ത ഈ പ്രോട്ടോടൈപ്പ്, ബിഎംആർസിഎൽ എംഡി ഡോ. ജെ. രവിശങ്കർ ഐഎഎസ്, ബിഇഎംഎൽ ലിമിറ്റഡ് സിഎംഡി ശാന്തനു റോയ് എന്നിവർ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. ബിഇഎംഎലിന്റെ യാത്രയിലെ മറ്റൊരു നാഴികക്കല്ലാണ് ഈ ഡ്രൈവർലെസ് മെട്രോ മാതൃകയുടെ അനാച്ഛാദനമെന്ന് ശാന്തനു റോയ് പറഞ്ഞു.
പൂർണ്ണമായും ഡ്രൈവറില്ലാതെയാണ് ഈ ട്രെയിൻ പ്രവർത്തിക്കുന്നത്. ഇത് സത്യത്തിൽ ബെംഗളൂരു നഗരത്തിൻ്റെ മുഖച്ഛായ മാറാൻ സാധ്യതയുള്ള വളർച്ചയായിരിക്കും. കമ്മ്യൂണിക്കേഷൻ ബേസ്ഡ് ട്രെയിൻ കൺട്രോൾ (CBTC) സാങ്കേതികവിദ്യയിലാണ് ഇതിൻ്റെ പ്രവർത്തനം. ഈ സംവിധാനമുള്ളതിനാൽ മെട്രോ നെറ്റ്‌വർക്കിന് ട്രെയിനിൻ്റെ ചലനങ്ങൾ കൃത്യമായി മനസിലാക്കാനും, ഡ്രൈവറുടെ ആവശ്യമില്ലാതെ തന്നെ ഒപ്റ്റിമൽ ഷെഡ്യൂളിംഗും സുരക്ഷയും ഉറപ്പാക്കാനും സാധിക്കുന്നു.
പ്രധാന സവിശേഷതകൾ
ഡ്രൈവറില്ലാത്ത ഈ ട്രെയിനുകൾ അത്യാധുനിക സൗകര്യങ്ങളോടെയാണ് നിർമ്മിക്കുന്നത്. ഇവയുടെ മികച്ച ഇന്റീരിയർ ഡിസൈൻ യാത്രക്കാർക്ക് പ്രത്യേക യാത്രാനുഭവം പ്രധാനം ചെയ്യുന്നു.

നവീകരിച്ച പാസഞ്ചർ ഇൻഫർമേഷൻ ഡിസ്പ്ലേകൾ, മെച്ചപ്പെട്ട ആക്‌സസിബിലിറ്റി, യുഎസ്ബി ചാർജിംഗ് പോർട്ടുകൾ, എർഗണോമിക് സീറ്റിംഗ്, അഡ്വാൻസ്ഡ് ഫയർ-സേഫ്റ്റി കംപ്ലയൻസ് എന്നിങ്ങനെ നിരവധി സവിശേഷതകളും ഈ ഡ്രൈവറില്ലാത്ത ട്രെയിനുകളുടെ പ്രത്യേകതയാണ്. കോച്ചുകൾ വിശാലമായ ഗാംഗ്‌വേകളാൽ ബന്ധിപ്പിച്ചിരിക്കുന്നു. ഇത് വണ്ടികൾക്കിടയിൽ സുഗമമായ ചലനം അനുവദിക്കുന്നു.
കരാർ
ബിഇഎംഎൽ 318 സ്റ്റാൻഡേർഡ് ഗേജ് മെട്രോ കാറുകൾ ബ്ലൂ ലൈൻ (വിമാനത്താവളം ലൈൻ), പിങ്ക് ലൈൻ എന്നിവയ്ക്കായി ബെംഗളൂരുവിൽ നിർമ്മിക്കും. 3,177 കോടി രൂപയുടെ കരാറിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ ട്രെയിൻ സെറ്റിന്റെ ഡിസൈനും എഞ്ചിനീയറിംഗ് പ്രവർത്തനങ്ങളും ബിഇഎംഎലിൻ്റെ സ്വന്തം ടീമുകളാണ് നിർവ്വഹിച്ചത്.
വളർച്ച
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിമാനത്താവള പാതയാണ് ഇത്. നഗരത്തെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കാനാണ് പ്ലാൻ. കലേന അഗ്രഹാര മുതൽ നാഗവാര വരെ പിങ്ക് ലൈൻ നീളും. അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന നഗരം എന്ന നിലയിൽ ബെംഗളൂരുവിൽ ഈ ഡ്രൈവറില്ലാത്ത മെട്രോ ട്രെയിനുകൾ എത്തുന്നത് ഇന്ത്യയിലുടനീളം ചർച്ചയാവും.
സെൻസറുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും സംയോജിപ്പിച്ച് ഒരു സെൽഫ് ഡ്രൈവിംഗ് കാർ നഗരത്തിലൂടെ സഞ്ചരിക്കുന്നതു പോലെ, ഡ്രൈവറില്ലാത്ത മെട്രോ ട്രെയിൻ സഞ്ചരിക്കും. ട്രെയിനിൻ്റെ വേഗത, ദൂരം, സുരക്ഷ എന്നിവ കൈകാര്യം ചെയ്യുന്നതിന് അത്യാധുനിക CBTC സാങ്കേതികവിദ്യയാണ് ഇതിൽ പ്രവർത്തിക്കുന്നത്. ഇത് വേഗതയേറിയതും കാര്യക്ഷമവുമായ നഗര യാത്ര വാഗ്ദാനം ചെയ്യുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
