അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സുനിത വില്യംസും സംഘവും ഭൂമിയിലേക്ക് തിരിച്ചു വരുന്നു. ഒമ്പത് മാസത്തെ അസാധാരണമായ ബഹിരാകാശ യാത്രയ്ക്ക് ഒടുവിലാണ് ക്രൂ 9 സംഘം ഇന്ന് തിരിച്ചു വരുന്നത്. സുനിത വില്യംസ്, ബുച്ച് വിൽമോർ, നിക് ഹേഗ്, അലക്‌സാണ്ടർ ഗോർബനോവ് എന്നിവരാണ് ഇന്ന് യാത്ര തിരിക്കുക. ഇത് ചരിത്രത്തിൽ എഴുതപ്പെടും.
വിൽമോറിനും മറ്റ് രണ്ട് ക്രൂ-9 അംഗങ്ങൾക്കുമൊപ്പം സുനിതാ വില്യംസ് സ്‌പേസ് എക്‌സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ മടങ്ങും. 17 മണിക്കൂറോളം നീണ്ട യാത്രക്ക് ശേഷം ബുധനാഴ്‌ച പുലർച്ചേയാണ് പേടകം ഭൂമിയിൽ ഇറങ്ങുക.
2024 ജൂണിലാണ് സുനിതാ വില്യംസും ബുച്ച് വിൽമറും മറ്റു രണ്ടു യാത്രികരും ചേർന്ന് ബോയിംഗ് സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിൽ യാത്ര ആരംഭിക്കുന്നത്. വെറും 9 ദിവസത്തെ ദൗത്യമായിരുന്നുവെങ്കിലും ചില സാങ്കേതിക പ്രശ്‌നങ്ങൾ നേരിട്ടതിനാൽ പെട്ടെന്നൊരു മടക്കയാത്ര സാധ്യമാവാതെ വന്നു. അതായത് സ്റ്റാർലൈനർ പേടകത്തിലെ ഹീലിയം വാതക ചോർച്ചയും ത്രസ്റ്ററുകൾ ഉപയോഗക്ഷമമല്ലാതായതുമാണ് പ്രതിസന്ധികൾക്ക് കാരണമായത്.
സുനിതാ വില്യംസിൻ്റെയും ടീമിൻ്റെയും ബഹിരാകാശ യാത്രയെ കുറിച്ചുള്ള ചിത്രം...
2024 ജൂൺ: സുനിതാ വില്യംസും വിൽമോറും 2024 ജൂൺ 5-ന് രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തി. എത്തിയതിന് തൊട്ടുപിന്നാലെ, എഞ്ചിനീയർമാർ സ്റ്റാർലൈനറിൽ ഹീലിയം ചോർച്ചയും പ്രൊപ്പൽഷൻ സിസ്റ്റം തകരാറുകളും കണ്ടെത്തി, ഇത് അവരുടെ പെട്ടെന്നുള്ള തിരിച്ചുവരവിന് തടസ്സമായി.
2024 ഓഗസ്റ്റ്: സ്റ്റാർലൈനറിലെ പ്രശ്നവും തിരിച്ചുവരവിലെ കാലതാമസവും നാസ അംഗീകരിക്കുകയും ചെയ്തു. ജൂൺ 6 മുതൽ സ്പേസ് സ്റ്റേഷനിൽ തുടരുന്ന സുനിതയേയും വിൽമോറിനേയും 2025 ൽ എലോൺ മസ്കിൻ്റെ സ്‌പേസ് എക്‌സിൻ്റെ ഡ്രാഗൺ ക്രൂ ബഹിരാകാശ പേടകത്തിൽ തിരിച്ചെത്തിക്കുമെന്ന് നാസ വ്യക്തമാക്കി.
2024 സെപ്റ്റംബർ: ബഹിരാകാശയാത്രികരില്ലാതെ സ്റ്റാർലൈനർ ഭൂമിയിലേക്ക് മടങ്ങി, മറ്റ് ബഹിരാകാശ പേടകങ്ങൾക്കുള്ള ഡോക്കിംഗ് പോർട്ട് സ്വതന്ത്രമാക്കി. വില്യംസിനും വിൽമോറിനും സുരക്ഷിതമായ തിരിച്ചുവരവ് ഓപ്ഷൻ കാത്തിരിക്കുമ്പോൾ, ഐ.എസ്.എസിന്റെ പ്രവർത്തനക്ഷമത ഉറപ്പാക്കാനാണ് ഈ തീരുമാനം.

അവസാനം അവർ തിരികെ ഭൂമിയിലേക്ക്....
നീണ്ട 9 മാസത്തെ യുദ്ധത്തിനൊടുവിലാണ് അവർ തിരികെ എത്തുന്നത്. നിരന്തരമായ ആസൂത്രണത്തിനൊടുവിൽ അവരെ മടക്കയാത്രയ്ക്കായി സ്‌പേസ് എക്‌സ് ക്രൂ-9 ദൗത്യത്തിൽ ഉൾപ്പെടുത്തി. ഇന്നലെ മാർച്ച് 17 ന് രാവിലെ ഒൻപതരയോടെയാണ് ക്രൂ-10 സംഘം ഡോക്കിങ് പൂർത്തിയാക്കി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചത്. നാസയും സ്പെയ്‌സ് എക്‌സും ചേർന്ന് വിക്ഷേപിച്ചതാണ് ക്രൂ-10.
നാസയുടെ ആനി മക്ലെയിൻ, നിക്കോൾ അയേഴ്‌സ്, ജപ്പാൻ ഏജൻസിയായ ജാക്‌സയുടെ തകുയ ഒനിഷി, റഷ്യ ഏജൻസിയായ റോസ്‌കോസ്‌മോസിന്റെ കിറിൽ പെസ്‌കോവ് എന്നിവരാണ് ക്രൂ10 സംഘത്തിൽ ഉള്ളവർ. ഇവർ സുനിത വില്യംസിന്റെയും വിൽമോറിന്റെയും യാത്രയ്ക്ക് ആവശ്യമായ ക്രൂ കൈമാറ്റത്തിന് സൗകര്യമൊരുക്കി.
ബഹിരാകാശയാത്രികരായ നിക്ക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നിവർക്കൊപ്പം വില്യംസും വിൽമോറും സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ കയറും. മാർച്ച് 19 ന് ഇന്ത്യൻ സമയം പുലർച്ചെ 3:27 ന് നാല് ബഹിരാകാശയാത്രികരും ഫ്ലോറിഡ തീരത്ത് നിന്ന് ഇറങ്ങും, 17 മണിക്കൂർ യാത്രയ്ക്ക് ശേഷം, ഭൂമിയിലേക്ക് പ്രവേശിക്കും.
ഒമ്പത് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം ഭൂമിയുടെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടുന്നതിന്റെ വെല്ലുവിളികളെ നേരിടാൻ അവർ തയ്യാറെടുക്കുമ്പോൾ. സുനിതാ വില്യംസിൻ്റെയും വിൽമറിൻ്റെയും യാത്രകളിലെ ഏറ്റവും വലിയ നാഴികക്കല്ലായിരിക്കും ഇത്. സുനിതാ വില്യംസിൻ്റെയും സഹയാത്രികൻ ബുച്ച് വിൽമോറിനെയും വരവിനായി ലോകം കാത്തിരിക്കുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications