എല്ലാവര്‍ക്കും ഇനി ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ്, ഡിജിറ്റല്‍ ആരോഗ്യ പദ്ധതിയെ കുറിച്ച് അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യം 74 -മത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ സുപ്രധാന ദേശീയ ഡിജിറ്റല്‍ ആരോഗ്യ മിഷന്‍ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടു. ഇന്ത്യയിലെ ജനങ്ങള്‍ക്ക് മികച്ച ആരോഗ്യചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുകയാണ് പുതിയ ദേശീയ ഡിജിറ്റല്‍ ആരോഗ്യ മിഷന്റെ ആത്യന്തിക ലക്ഷ്യം. 'ഒരു രാജ്യം ഒരു ആരോഗ്യ കാര്‍ഡ്' (വണ്‍ നേഷന്‍ വണ്‍ ഹെല്‍ത്ത് കാര്‍ഡ്) പദ്ധതി രാജ്യത്ത് മെച്ചപ്പെട്ട ആരോഗ്യ സൗകര്യങ്ങള്‍ നേടാന്‍ ജനങ്ങളെ സഹായിക്കും. വ്യക്തികളുടെ ആരോഗ്യ ചരിത്രം, പരിശോധനാ ഫലങ്ങള്‍, രോഗനിര്‍ണയം, ചികിത്സാ വിവരങ്ങള്‍ തുടങ്ങിയ രേഖകള്‍ ഡിജിറ്റല്‍ രൂപത്തില്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കും. സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഈ വിവരങ്ങള്‍ ലോകത്ത് എവിടെ നിന്നും അറിയാം.

 
എല്ലാവര്‍ക്കും ഇനി ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ്, ഡിജിറ്റല്‍ ആരോഗ്യ പദ്ധതിയെ കുറിച്ച് അറിയേണ്ടതെല്ലാം

പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ഓരോ പൗരനും ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് സര്‍ക്കാര്‍ ഉറപ്പുവരുത്തും. കാര്‍ഡുടമകളുടെ വിവരങ്ങള്‍ മുഴുവന്‍ ഡാറ്റാബേസായാണ് സര്‍ക്കാര്‍ സൂക്ഷിക്കുക. കാര്‍ഡുടമ രോഗനിര്‍ണയം നടത്തുകയോ പരിശോധന നടത്തുകയോ ചികിത്സ തേടുകയോ ചെയ്യുന്നപക്ഷം വിവരങ്ങള്‍ തത്സമയം ഡാറ്റാബേസില്‍ കുറിക്കപ്പെടും. ഇതോടെ ചികിത്സയ്ക്കായി രാജ്യത്തിന്റെ മറ്റൊരു ഭാഗത്തേക്ക് യാത്ര ചെയ്യുന്ന രോഗികള്‍ക്ക് ആരോഗ്യ, ചികിത്സാ റിപ്പോര്‍ട്ടുകള്‍ കൊണ്ടുനടക്കേണ്ട ആവശ്യം ഇല്ലാതാവും. രോഗിയുടെ മുഴുവന്‍ വിവരങ്ങളും ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് വഴി ഡോക്ടര്‍മാര്‍ക്ക് അറിയാന്‍ സാധിക്കും.

'ഒരു രാജ്യം ഒരു ആരോഗ്യ കാര്‍ഡ്' പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആരോഗ്യകേന്ദ്രങ്ങള്‍ക്കും ആശുപത്രികള്‍ക്കും പ്രത്യേക ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കുമെന്നാണ് വിവരം. വരുംഭാവിയില്‍ രാജ്യത്തെ ഫാര്‍മസികളെയും മെഡിക്കല്‍ സ്റ്റോറുകളെയും ഡിജിറ്റല്‍ ആരോഗ്യ മിഷന്‍ പദ്ധതിയില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തും. ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഡോക്ടര്‍മാര്‍ എന്നിവരെല്ലാം ഒരു സെന്‍ട്രല്‍ സെര്‍വറിലേക്ക് ബന്ധിപ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതേസമയം, ദേശീയ ഡിജിറ്റല്‍ ആരോഗ്യ മിഷന്‍ പദ്ധതി പൗരന്മാരില്‍ കേന്ദ്രം അടിച്ചേല്‍പ്പിക്കില്ല. താത്പര്യമുള്ളവര്‍ക്ക് പദ്ധതിയില്‍ പങ്കുചേരാം. എന്തായാലും ഏതാനും ഘട്ടങ്ങൡലായി പദ്ധതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ മുന്‍കയ്യെടുക്കുന്നത്. ഡിജിറ്റല്‍ സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകള്‍ മുന്‍നിര്‍ത്തി പൗരന്മാരുടെ രേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും സര്‍ക്കാര്‍ കൈക്കൊള്ളും. ഒരുപക്ഷെ ആധാര്‍ കാര്‍ഡ് അടിസ്ഥാനപ്പെടുത്തിയാകും ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് സര്‍ക്കാര്‍ അനുവദിക്കുക.

Read more about: india
English summary

National Digital Health Mission: Things To Know About Health Cards

National Digital Health Mission: Things To Know About Health Cards. Read in Malayalam.
Story first published: Saturday, August 15, 2020, 9:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X