കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് നാഷണല്‍ മോണിറ്റൈസേഷന് പൈപ്പ്ലൈന് ഇന്ന് ഡല്‍ഹിയില്‍ പ്രഖ്യാപിക്കും. ഔദ്യോഗിക പ്രസ്താവനകളില്‍ നിന്നും ലഭ്യമാകുന്ന വിവരങ്ങള്‍ പ്രകാരം, അടുത്ത നാല് വര്‍ഷങ്ങളില്‍ വില്‍പ്പന നടത്തുന്ന ക
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് നാഷണല്‍ മോണിറ്റൈസേഷന് പൈപ്പ്ലൈന് ഇന്ന് ഡല്‍ഹിയില്‍ പ്രഖ്യാപിക്കും. ഔദ്യോഗിക പ്രസ്താവനകളില്‍ നിന്നും ലഭ്യമാകുന്ന വിവരങ്ങള്‍ പ്രകാരം, അടുത്ത നാല് വര്‍ഷങ്ങളില്‍ വില്‍പ്പന നടത്തുന്ന കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യ ആസ്തികള്‍ എന്‍എംപിയില്‍ പട്ടികപ്പെടുത്തും.

പോളിസി രൂപകല്‍പ്പനയ്ക്ക് പുറകിലെ നെടുന്തൂണായ നീതി ആയോഗിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അമിതാഭ് കന്ത്, വൈസ് ചെയര്‍പേഴ്സണ്‍ രാജീവ് കുമാര്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പദ്ധതി പ്രഖ്യാപന ചടങ്ങില്‍ സന്നിഹിതരാകും.
Also Read : എല്‍ഐസിയുടെ ഈ പ്രത്യേക സ്കീമിലൂടെ നേടാം 1 കോടി രൂപയുടെ നേട്ടം!
നിക്ഷേപകര്‍ക്ക് ദൃശ്യത്വം നല്‍കുന്നതിന് പുറമേ, കേന്ദ്ര സര്‍ക്കാറിന്റെ ആസ്തി ധനസമ്പാദന സംരഭത്തിനായുള്ള ഇടക്കാലാടിസ്ഥാനത്തിലുള്ള മാര്‍ഗദര്‍ശിയായും എന്‍എംപി പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പില്‍ പറയുന്നു.
Also Read : ഓണ്‍ലൈന്‍ പണ കൈമാറ്റം 3 രീതിയില്‍; ഇക്കാര്യങ്ങള്‍ അറിയൂ
സര്‍ക്കാരിന്റെ ബ്രൗണ്‍ഫീല്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആസ്തികളുടെ നാല് വര്‍ഷത്തെ പൈപ്പ്ലൈന് എന്‍എംപിയില്‍ ഉള്‍ക്കൊള്ളുന്നു. 2021-22 കേന്ദ്ര ബഡ്ജറ്റില്‍ നൂതനവും ഇതരവുമായ ധനസമാഹരണത്തിനുള്ള മാര്‍ഗ്ഗമായി ആസ്തി ധനസമ്പാദനത്തിന് സര്‍ക്കാര്‍ ഏറെ പ്രാധാന്യം നല്‍കിയിരുന്നു. അതിന് പുറമേ മറ്റ് പല സുപ്രധാന പ്രഖ്യാപനങ്ങളും ഉള്‍പ്പെടുത്തിയിരുന്നു.
Also Read : കിടിലന്‍ വരുമാനം നേടുവാന്‍ അവസരം ഒരുക്കി പോസ്റ്റ് ഓഫീസ്; എത്ര ലാഭം സ്വന്തമാക്കാമെന്നറിയാം
നാഷണല്‍ ഹൈവേകളും പവര്‍ ഗ്രിഡ് പൈപ്പ്ലൈനുകളും അടക്കം 6 ലക്ഷം കോടി മൂല്യമുള്ള അടിസ്ഥാന സൗകര്യ ആസ്തികള്‍ മോണിറ്റൈസ് ചെയ്യുന്നതിനായി അന്തിമ പട്ടികയില്‍ ഉള്പ്പെടുത്തിക്കഴിഞ്ഞുവെന്ന് ഇന്‍വസ്റ്റ്മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്മെന്റ് (ഡിഐപിഎഐം) വകുപ്പ് സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡൈ ഈ മാസത്തിന്റെ തുടക്കത്തില്‍ തന്നെ അറിയിച്ചിരുന്നു.
Also Read : 50 രൂപാ വീതമുള്ള എന്‍പിഎസ് നിക്ഷേപം 34 ലക്ഷമായി വളരുന്നതെങ്ങനെ? കണക്കുകള്‍ അറിയാം
പൊതു അടിസ്ഥാന സൗകര്യ ആസ്്തികളുടെ പ്രവര്‍ത്തനങ്ങള്‍ മോണിറ്റൈസ് ചെയ്യുന്നത് മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മിതിയ്ക്കും വികസനത്തിനും ഏറെ പ്രധാനമാണ് എന്ന് ധനമന്ത്രി ബഡ്ജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. ബ്രൗണ്‍ഫീല്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്വര്‍ ആസ്തികള്‍ക്കായി ഒരു നാഷണല്‍ മോണിറ്റൈസേഷന് പൈപ്പ്ലൈന് അവതരിപ്പിക്കുമെന്നും നിര്‍മല സീതാരാമന് പറഞ്ഞിരുന്നു.
Also Read : 200 രൂപ ദിവസ നിക്ഷേപത്തില്‍ നേടാം 28 ലക്ഷം! എല്‍ഐസിയുടെ ഈ പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാം
അസറ്റ് മോണിറ്റൈസേഷന് എന്നത് ആസ്തികളുടെ പരിവര്‍ത്തന പ്രക്രിയയാണ്. ഇവിടെ ഹൈവേകള്‍, പാലങ്ങള്‍, റോഡുകള്‍ തുടങ്ങിയവ നിര്‍മിക്കാനുള്ള കരാറുകള്‍ സാമ്പത്തീക മൂല്യത്തിലേക്ക് മാറ്റുകയാണ് ചെയ്യുക.
Also Read : വ്യക്തിഗത വായ്പകളെക്കുറിച്ചുള്ള 5 കെട്ടുകഥകള്‍; അറിയാം തിരുത്താം
അടുത്ത മൂന്ന് വര്‍ഷത്തിനുളളില്‍ 30,000 കോടി രൂപ സമ്പാദിക്കുവാനാണ് ഈ പദ്ധതിയിലൂടെ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ലക്ഷ്യമിടുന്നത്. അസറ്റ് മോണിറ്റൈസേഷന് പദ്ധതിയെ ഒരു ഫണ്ടിംഗ് സംവിധാനമായി മാത്രമല്ല കേന്ദ്രം വിലയിരുത്തുന്നത്. മറിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള ഒരു തന്ത്രമായും കാണുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
