വിവിധ ആവശ്യങ്ങളുന്നയിച്ച് രാജ്യത്തെ ബാങ്കിംഗ് തൊഴിലാളികളുടെ സംഘടനയായ ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഐബിഇഎ) രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസംബർ മാസത്തിൽ ആറ് ദിവസത്തെ പണിമുടക്കാണ് എഐബിഇഎ പ്രഖ്യാപിച്ചിരിക്കുന്നത്. പൊതു-സ്വകാര്യ ബാങ്കുകൾ നാല് മുതൽ 11 വരെയുള്ള ദിവസങ്ങളിൽ പണിമുടക്കിലേക്ക് നീങ്ങുന്നതോടെ രാജ്യത്ത് ബാങ്കിംഗ് മേഖല ഭാഗികമായ തടസപ്പെടുമോയെന്ന ആശങ്കയിലാണ് സാമ്പത്തിക രംഗത്തുള്ളവർ. ഓരോ ബാങ്കിലെയും തൊഴിലാളികൾ വ്യത്യസ്ത ദിനങ്ങളിലാണ് പണിമുടക്ക് നടത്തുക.
ബാങ്കുകളിൽ ജീവനക്കാർക്ക് അധിക ഭാരമാണെന്നും മതിയായ നിയമനം നടത്തണമെന്നതുമാണ് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ പ്രധാന ആവശ്യം. സ്ഥിര നിയമന തസ്തികകളിൽ പുറംകരാർ ജീവനക്കാരെ നിയമിക്കുന്നത് അവസാനിപ്പിക്കണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു. നേരത്തെ നവംബർ 13ന് മിന്നൽ പണിമുടക്ക് നിശ്ചയിച്ചിരുന്നെങ്കിലും തീരുമാനത്തിൽ നിന്ന് പിന്നീട് പിന്മാറുകയായിരുന്നു.

ഡിസംബർ നാലിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷ്ണൽ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർ രാജ്യവ്യാപകമായി പണിമുടക്കും. ഡിസംബർ അഞ്ചിന് ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാരായിരിക്കും സമരം ചെയ്യുക. ഡിസംബർ ആറിന് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക് ജീവനക്കാർ പണിമുടക്കുമ്പോൾ ഡിസംബർ ഏഴിന് ഇന്ത്യൻ ബാങ്കും യുസിഒ ബാങ്കും പണിമുടക്കിന്റെ ഭാഗമാകും. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാരും ബാങ്ക് ഓഫ് മഹാരാഷ്ട്ര ജീവനക്കാരും പണിമുടക്കുന്നത് ഡിസംബർ എട്ടിനാണ്. ഡിസംബർ 11ന് രാജ്യത്തെ എല്ലാ സ്വകാര്യ ബാങ്കുകളും പണിമുടക്കും.
താഴെത്തട്ടിലുള്ള റിക്രൂട്ട്‌മെന്റ് കുറയ്ക്കുന്നതിന് പുറമെ ചില ബാങ്കുകൾ ജോലികൾ പുറംകരാർ നൽകുന്നത് ഉപഭോക്താക്കളുടെയും അവരുടെ പണത്തിന്റെയും സുരക്ഷയെ അപകടത്തിലാക്കുന്നുവെന്ന് എഐബിഇഎ ജനറൽ സെക്രട്ടറി സിഎച്ച് വെങ്കിടാചലം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. 2019 മുതൽ രാജ്യത്ത് ബാങ്കിംഗ് മേഖലയിൽ തൊഴിലില്ലായ്മ ഗണ്യമായി വർധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇതിനുള്ള പ്രധാന കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത് ഔട്ട്സോഴ്സിംഗാണ്. ഇത്തരമൊരു സാഹചര്യത്തിൽ സർക്കാർ, സ്വകാര്യ ബാങ്കുകളിലെ ജീവനക്കാർ രാജ്യവ്യാപകമായി പണിമുടക്കിന്റെ ഭാഗമാകുമെന്ന് എഐഇബിഎ വിജ്ഞാപനം വ്യക്തമാക്കുന്നു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications