കടുത്ത തീരുമാനവുമായി റെയിൽവേ, രാജ്യത്ത് എല്ലാ ട്രെയിൻ സർവ്വീസുകളും മാർച്ച് 31 വരെ നിർത്തി വയ്ക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യവ്യാപകമായി മാർച്ച് 31 വരെ ട്രെയിൻ സർവ്വീസുകൾ നിർത്തി വയ്ക്കാൻ തീരുമാനം. മുഴുവൻ പാസഞ്ചർ ട്രെയിനുകളും മാർച്ച് 31 വരെ സർവ്വീസ് നടത്തില്ല. യാത്രക്കാരെ ഒഴിവാക്കാൻ എല്ലാ പ്രധാന റെയിൽവേ സ്റ്റേഷനുകളും കാലിയാക്കും. അടച്ചുപൂട്ടൽ ആവശ്യകത നീട്ടണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ മാർച്ച് 25 ന് റെയിൽവേ ബോർഡ് യോഗം ചേരുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.

 

കർശന നിയന്ത്രണം

കർശന നിയന്ത്രണം

കൊവിഡ് 19 മുൻകരുതലിന്‍റെ ഭാഗമായി കര്‍ശന നിയന്ത്രണിത്തിലേക്കാണ് രാജ്യം നീങ്ങുന്നത്. ജനത കർഫ്യൂവിന്റെ ഭാഗമായി ഇന്ന് ട്രെയിനുകൾ നടത്തിയിരുന്നില്ല. എന്നാൽ ഈ മാസം 25 വരെ എല്ലാ ട്രെയിൻ സര്‍വ്വീസുകളും പൂര്‍ണ്ണമായും നിര്‍ത്തിവക്കാനാണ് നിലവിലെ തീരുമാനം. അവശ്യ സര്‍വ്വീസുകളെ ഒഴിവാക്കിയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ഓടുന്ന ട്രെയിനുകൾ സർവ്വീസ് പൂർത്തിയാക്കും.

കർശന നിയന്ത്രണം

കർശന നിയന്ത്രണം

കൊവിഡ് 19 മുൻകരുതലിന്‍റെ ഭാഗമായി കര്‍ശന നിയന്ത്രണിത്തിലേക്കാണ് രാജ്യം നീങ്ങുന്നത്. ജനത കർഫ്യൂവിന്റെ ഭാഗമായി ഇന്ന് ട്രെയിനുകൾ നടത്തിയിരുന്നില്ല. എന്നാൽ ഈ മാസം 25 വരെ എല്ലാ ട്രെയിൻ സര്‍വ്വീസുകളും പൂര്‍ണ്ണമായും നിര്‍ത്തിവക്കാനാണ് നിലവിലെ തീരുമാനം. അവശ്യ സര്‍വ്വീസുകളെ ഒഴിവാക്കിയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ഓടുന്ന ട്രെയിനുകൾ സർവ്വീസ് പൂർത്തിയാക്കും.

ജനതാ കര്‍ഫ്യൂ

ജനതാ കര്‍ഫ്യൂ

ജനതാ കര്‍ഫ്യൂവിനോട് അനുബന്ധിച്ച് ഞായറാഴ്ചത്തെ 3700 ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. 2400 പാസഞ്ചര്‍ ട്രെയിനുകളും 1300 എക്‌സ്പ്രസ് ട്രെയിനുകളുമാണ് റെയില്‍വേ റദ്ദാക്കിയത്. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ഞായറാഴ്ച രാത്രി 10 വരെ പുറപ്പെടേണ്ട പാസഞ്ചര്‍-എക്‌സ്പ്രസ് ട്രെയിനുകളൊന്നും സര്‍വീസ് നടത്തുന്നില്ല. അതേസമയം, നേരത്തേ യാത്രയാരംഭിച്ച ദീർഘദൂര വണ്ടികളുടെ സര്‍വീസ് തടസപ്പെടില്ല. സബർബൻ ട്രെയിനുകൾ കുറഞ്ഞ സർവിസുകൾ മാത്രമാണ് നടത്തുക.

പഞ്ചാബിൽ കനത്ത നിയന്ത്രണം

പഞ്ചാബിൽ കനത്ത നിയന്ത്രണം

പഞ്ചാബും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അവശ്യസർവ്വീസ് ഒഴികെയുള്ള ട്രെയിനുകളാണ് പഞ്ചാബിൽ നിർത്തലാക്കുന്നത്. അവശ്യ സര്‍വ്വീസുകളുടെ വിശദമായ പട്ടികയും പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ 10 ദിവസങ്ങൾക്കിടെ വൻ വർധനയാണ് കൊവിഡ് രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് ഉണ്ടായിരിക്കുന്നത്.

ഡൽഹി മെട്രോ

ഡൽഹി മെട്രോ

ജനങ്ങളുടെ യാത്ര നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നാളെ മുതൽ ഡൽഹി മെട്രോ ആറുമണിക്കൂർ മാത്രമാകും സർവ്വീസ് നടത്തുക. പകൽ പത്തു മണി മുതൽ വൈകിട്ട് നാലുമണി വരെ സർവ്വീസ് ഉണ്ടാകില്ല. അവശ്യ സർവ്വീസുകളായ ആശുപത്രി, അഗ്‌നിശമന, വൈദ്യുതി, പൊലീസ് വകുപ്പുകളിലെ ജീവനക്കാർക്കു വേണ്ടി രാവിലെ ആറുമുതൽ എട്ടുവരെ രണ്ടുമണിക്കൂർ 20 മിനിട്ട് ഇടവേളകളിൽ ട്രെയിൻ ഓടും. ഇതിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. വൈകിട്ട് നാലുമുതൽ സാധാരണ സർവ്വീസ് നടത്തുമെങ്കിലും രാത്രി എട്ടുമണിക്ക് അവസാനിപ്പിക്കും. നിലവിൽ രാത്രി 12മണിവരെ മെട്രോ സർവ്വീസ് ലഭ്യമാണ്. ഇപ്പോൾ ഒരു മീറ്റർ അകലം പാലിക്കണമെന്ന നിർദ്ദേശത്തോടെയാണ് യാത്രക്കാരെ കയറ്റുന്നത്.

English summary

Nationwide Trains will Shutdown Till March 31 | കടുത്ത തീരുമാനവുമായി റെയിൽവേ, രാജ്യത്ത് എല്ലാ ട്രെയിൻ സർവ്വീസുകളും മാർച്ച് 25 വരെ നിർത്തി വയ്ക്കും

All passenger trains will not run until March 25. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X