നവരാത്രി ആഘോഷങ്ങൾ അതിൻ്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുന്നു. നവരാത്രിയിലെ പ്രധാന ചടങ്ങുകളിലൊന്നാണ് പൂജവെയ്പ്പ്. അറിവിന്റെ ദേവതയായ സരസ്വതീ ദേവിക്ക് മുന്നിൽ ഗ്രന്ഥങ്ങളും പഠനോപകരണങ്ങളും സമർപ്പിച്ച് പൂജിക്കുന്ന ഈ ദിനം വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ്. ഈ വർഷത്തെ പൂജവെയ്പ്പ് എപ്പോഴാണ്? പൂജയെടുക്കുന്നതെപ്പോൾ? ഈ ദിവസങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? എല്ലാ വിവരങ്ങളും വിശദമായി അറിയാം.
നവരാത്രി ആഘോഷങ്ങൾ തുടങ്ങി
സെപ്റ്റംബർ 22 തിങ്കളാഴ്ചയാണ് നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായത്. സാധാരണയായി 9 ദിവസത്തെ ആഘോഷങ്ങളാണ് നടക്കാറ്. അതായത് നവരാത്രി തുടങ്ങി 9ാം ദിവസം മഹാ നവമിയും, പത്താം ദിവസത്തിൽ വിജയ ദശമിയുമാണ് ആഘോഷിക്കുന്നത്. പക്ഷേ ഇത്തവണ പത്താം ദിവസമാണ് മഹാനവമി നടക്കുന്നത്.
ഓരോ ദിവസത്തെയും ദേവി സങ്കൽപ്പങ്ങൾ
നവരാത്രി ആരംഭിക്കുമ്പോൾ മുതൽ ഓരോ ദിവസവും വ്യത്യസ്തമായ ദേവീ സങ്കൽപ്പങ്ങളാണ് ഉള്ളത്. ഒന്നാം ദിവസം ശൈലപുത്രിയായും, രണ്ടാം ദിവസം ബ്രഹ്മചാരിണിയായും, മൂന്നാം ദിവസം ചന്ദ്രഘണ്ടയായും വിശ്വസിക്കുന്നു. നാലാം ദിവസമാകട്ടെ കൂഷ്മാണ്ഡ രൂപത്തിലും, അഞ്ചിന് സ്‌കന്ദമാത രൂപത്തിലും, ആറിന് കാത്യായനിയായും സങ്കൽപ്പിക്കുന്നു. ഏഴിന് കാളിയായും, എട്ടിന് മഹാഗൗരിയായും, ഒൻപതാം ദിവസം സിദ്ധിധാത്രിയായും ദേവിയെ ആരാധിക്കുന്നു. പത്താം ദിവസമാണ് സരസ്വതീ ദേവിയായി ആരാധിക്കുന്നത്.

പൂജ വെയ്ക്കേണ്ടത് എപ്പോൾ?
ഈ വർഷത്തെ പൂജവെയ്പ്പ് സെപ്റ്റംബർ 29ന് വൈകീട്ടാണ്. സെപ്റ്റംബർ 30നാണ് ദുർഗാഷ്ടമി ആഘോഷിക്കുന്നത്. അതായത് ഒക്ടോബർ 1-ന് മഹാനവമിയും, ഒക്ടോബർ 2ന് വിജയദശമിയുമാണ്. സെപ്റ്റംബർ 29 തിങ്കളാഴ്ച പൂജവെയ്പ്പ് നടത്തിയാൽ ഒക്ടോബർ 2ന് രാവിലെയാണ് പൂജ എടുക്കുന്നത്. അതായത് പൂജ വെയ്ച്ച് മൂന്നാം നാൾ പൂജ എടുക്കും.
സെപ്റ്റംബർ 29-ന് വൈകീട്ട് 5 മുതൽ പൂജവെയ്ക്കാം. ഈ ദിവസം വിദ്യാർത്ഥികൾ അവരുടെ പുസ്തകങ്ങൾ പൂജവെയ്പ്പിനായി സമർപ്പിക്കും. 6.45-നാണ് പൂജ വെയ്പ്പ് സമയം. ഒക്ടോബർ 1 ബുധനാഴ്ച മഹാനവമി ദിവസം വൈകീട്ട് 6.45-ന് വാഹന പൂജ നടത്താവുന്നതാണ്. ഒക്ടോബർ 2 വ്യാഴാഴ്ച രാവിലെ 7 മണിക്ക് പൂജയെടുക്കും.
പൂജ വെയ്പ്പിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നവമി ദിവസം അടച്ചു പൂജയാണ് നടത്തുന്നത്. അതായത് ഇന്ദ്രിയങ്ങളെ പുറത്തുനിന്നും അകത്തേക്ക് പിന്‍വലിക്കുന്നതാണ് അടച്ചുപൂജയിലൂടെ ഉദ്ദേശിക്കുന്നത്. അതിനാൽ ഈ സമയങ്ങളിൽ നല്ല കാര്യങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുക. ഈ ദിവസങ്ങളിൽ മാംസാഹാരങ്ങൾ കഴിക്കാതിരിക്കുക. പൂജ വെച്ച് കഴിഞ്ഞാൽ പിന്നീട് യാതൊരു അധ്യായനവും പാടില്ല. ഈ ദിവസങ്ങളിൽ നന്മയുള്ള കാര്യങ്ങൾ ചിന്തിക്കുകയും ദേവീ സ്തുതികൾ ചൊല്ലുകയും ചെയ്യുന്നത് നല്ലതാണ്.
മഹാനവമി ദിവസത്തിലെ അടച്ചു പൂജയിലൂടെ ജ്ഞാനത്തിന്റെയും പ്രകാശത്തിന്റെയും വാതിൽ തുറക്കുന്നത് വിജയദശമി ദിവസത്തിലാണ്. അതോടെയാണ് പൂജ അവസാനിക്കുന്നത്.

ആർക്കെല്ലാം പൂജവെയ്ക്കാം?
- വിദ്യാർത്ഥികൾക്ക് അവരുടെ പുസ്തകങ്ങൾ സമർപ്പിക്കാം. ഒപ്പം കലാകാരൻമാരായ കുട്ടികളാണെങ്കിൽ അവർ അഭ്യസിക്കുന്ന കലയുമായി ബന്ധപ്പെട്ട ഉപകരണങ്ങളും പൂജയ്ക്ക് സമർപ്പിക്കാം.
- തൊഴിലാളികളും കരകൗശലപണിക്കാരും ഉദ്യോഗസ്ഥരുമെല്ലാം അവരവരുടെ തൊഴിലുപകരണങ്ങൾ പൂജവെയ്ക്കുന്നു.
- വാഹനങ്ങൾ കൈവശമുള്ളവർക്ക് അത് പൂജവെയ്ക്കാം
പൂജ വെയ്ക്കുമ്പോൾ ശ്രദ്ധയോടെ ദേവിയെ ആരാധിച്ചാൽ നിങ്ങൾ വിദ്യാഭ്യാസത്തിലും, കലാമേഖലയിലും, തൊഴിൽ മേഖലയിലുമെല്ലാം കൂടുതൽ ശോഭിക്കുമെന്നാണ് വിശ്വാസം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications