200 കോടിക്ക് മുകളിൽ ആസ്തി, വമ്പൻ നിക്ഷേപങ്ങൾ; ബിസിനസിലും താരമായ ലേഡി സൂപ്പർ സ്റ്റാറിന് ഇന്ന് 41 വയസ്സ്

തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ, നായകനേക്കാൾ ഉയർന്ന സ്റ്റാർഡം, കോടികൾ ശമ്പളം- ഈ സൂപ്പർ താരത്തെ കുറിച്ച് പറയുമ്പോൾ വാക്കുകൾ മതിയാവില്ല. ഒരു കാലത്ത് മോളിവുഡിൽ ചെറിയ വേഷങ്ങളിൽ തിളങ്ങിയ ആ നായിക തമിഴ് സിനിമകളിലൂടെ പിന്നീട് തെന്നിന്ത്യ അടക്കി വാണു. ഏവരെയും അതിശയിപ്പിച്ചു കൊണ്ടായിരുന്നു സൂപ്പർ താരം നയൻതാരയുടെ വളർച്ച. ഒട്ടനവധി വിവാദങ്ങളിലൂടെ വാർത്തകളിൽ ഇടം പിടിച്ച താരം സിനിമാ ലോകത്തെ അസൂയപ്പെടുത്തി.

ഇന്ന് 41ാം പിറന്നാൾ ആഘോഷിക്കുന്ന നയൻതാര ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ്. ഏകദേശം 10 മുതൽ 12 കോടി രൂപ വരെയാണ് ഒരു സിനിമക്കു വേണ്ടി താരം വാങ്ങുന്നത്. ഇത്തരത്തിൽ വലിയ തുക വാങ്ങുന്ന നായികമാർ പൊതുവേ കുറവാണ്. തമിഴ്, മലയാളം, തെലു​ഗു സിനിമകൾക്കു പുറമേ ബോളിവുഡ് സിനിമയിലും താരം സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

സൂപ്പർ സ്റ്റാറുകൾക്കൊപ്പം

മോഹൻലാൽ, മമ്മൂട്ടി, രജനീകാന്ത്, നാഗാർജുന, ഷാരൂഖ് ഖാൻ തുടങ്ങി ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങൾക്കൊപ്പം നയൻതാര അഭിനയിച്ചിട്ടുണ്ട്. ഇത് മറ്റു നടിമാർക്ക് പോലും ലഭിക്കാത്ത ഭാ​ഗ്യമാണ്. എന്നിട്ടും നയൻതാര എന്ന താരത്തിന് പ്രത്യേക ഫാൻബേസുണ്ട്. മാത്രമല്ല 20 വർഷത്തിലധികം ഒരു നായിക ശക്തമായ സാന്നിധ്യം അറിയിക്കുന്നുണ്ടെങ്കിൽ അത് തീർച്ചയായും അവരുടെ നേട്ടം തന്നെയാണ്.

2018-ൽ, ഫോർബ്സ് ഇന്ത്യയുടെ സെലിബ്രിറ്റി 100 പട്ടികയിൽ ഇടം നേടിയ ഏക ദക്ഷിണേന്ത്യൻ നടിയായിരുന്നു നയൻതാര. 20 വർഷത്തിനിടെ 80 ഓളം സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്.

200 കോടിക്ക് മുകളിൽ ആസ്തി, വമ്പൻ നിക്ഷേപങ്ങൾ; ലേഡി സൂപ്പർ സ്റ്റാറിന് ഇന്ന് 41 വയസ്

ആസ്തി

തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലൂടെ തിളങ്ങിയ ലേഡി സൂപ്പർസ്റ്റാറിൻ്റെ ഏകദേശ ആസ്തി 200-220 കോടിയാണ്. അവർ യാത്ര ചെയ്യുന്നത് പലപ്പോഴും പ്രൈവറ്റ് ജെറ്റിലാണ്. 50 കോടി രൂപയാണ് ഇതിൻ്റെ വില. മുംബൈയിൽ ഒരു 4BHK ആഡംബര വീടുണ്ട്. 100 കോടിയാണ് ഇതിൻ്റെ വില എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒരു സ്വകാര്യ സിനിമാ ഹാൾ, ഒരു നീന്തൽക്കുളം, ഒരു അത്യാധുനിക ജിം തുടങ്ങിയ സൗകര്യങ്ങളും ഈ വീട്ടിലുണ്ട്.

മാത്രമല്ല, തമിഴ്നാട്ടിലും ഹൈദരാബാദിലും അവർക്ക് വസതികളുണ്ട്. ഹൈദരാബാദിലെ ബഞ്ചാര ഹിൽസിൽ ഏകദേശം 30 കോടി രൂപ വിലമതിക്കുന്ന രണ്ട് പ്രീമിയം അപ്പാർട്ടുമെന്റുകളും അവർക്കുണ്ട്.

കാറുകളോടുള്ള താത്പര്യവും നയൻതാരക്കുണ്ട്. ബിഎംഡബ്ലൂ 5 സീരീസ്, മെർസിഡിസ് ജിഎൽഎസ് 350 ഡി, ബിഎംഡബ്ലൂ 7 സീരീസ്, ടൊയോറ്റ ഇന്നോവ ക്രിസ്റ്റ, ഫോർഡ് എൻഡേവോർ, മേർസിഡസ് മേബാഷ് തുടങ്ങിയവയാണ് നയൻതാരയുടെ ​ഗ്യാരേജിലുള്ള കാറുകൾ.

പ്രധാന നിക്ഷേപങ്ങൾ

നയൻതാര 9സ്‌കിൻ എന്ന സ്‌കിൻ ബ്രാൻഡ് ആരംഭിച്ചു. ഇത് സ്കിൻ കെയർ ഉൽപ്പന്നങ്ങൾക്കു വേണ്ടിയുള്ളതാണ്. ഇതിനു പുറമേ, ഫെമി9 , ദി ലിപ് ബാം കമ്പനി, ഫുഡ് ടെക് സ്റ്റാർട്ടപ്പായ ദി ഡിവൈൻ ഫുഡ്സ് തുടങ്ങിയവയിലെല്ലാം നയൻതാരക്കും നിക്ഷേപമുണ്ട്. ചായ് വാലെ എന്ന സംരംഭത്തിൽ 5 കോടിയാണ് നിക്ഷേപം. മാത്രമല്ല യുഎഇയിലെ എണ്ണ ബിസിനസിൽ 100 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. ഒപ്പം ഭർത്താവ് വിഘ്നേശ് ശിവൻ നടത്തുന്ന റൗഡി പിക്ചേഴ്സ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെയും പങ്കാളിയാണ് നയൻതാക. ഇതെല്ലാം നയൻതാര എന്ന ബ്രാൻഡിൻ്റെ വളർച്ചക്കും കാരണമായി.

വിവാദങ്ങളിൽ നിറഞ്ഞെങ്കിലും ഇപ്പോഴും വലിയൊരു ആരാധക കൂട്ടം നയൻതാരക്ക് ഇപ്പോഴുമുണ്ട്. വിവാഹത്തിനു ശേഷം തുടർച്ചയായി സിനിമകളിൽ താരം പ്രത്യക്ഷപ്പെടാറില്ല. ഇന്ന് 41ാം പിറന്നാൾ ആഘോഷിക്കുമ്പോൾ നയൻതാരയുടെ ആസ്തി കോടികളാണ്.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X