നിങ്ങളുടെ ആധാറും സോഷ്യൽ മീഡിയ അക്കൌണ്ടുകളും ബന്ധിപ്പിക്കേണ്ടതുണ്ടോ? നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടി ഇതാ..വ്യക്തികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുമായി ആധാർ ബന്ധിപ്പിക്കുന്നതിന് സർക്കാർ നിർദ്ദേശമില്ലെന്ന് ലോക്സഭയിലെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ വിവരസാങ്കേതിക മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. വ്യക്തികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുമായി ആധാറിനെ ബന്ധിപ്പിക്കുന്നതിന് ഒരു നിയമം നടപ്പാക്കാൻ സർക്കാർ നിർദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
എൻറോൾമെന്റ് അല്ലെങ്കിൽ അപ്ഡേറ്റ് സമയത്ത് നൽകുന്ന വിവരങ്ങൾ മാത്രമേ ഒരു ആധാർ ഡാറ്റാബേസിൽ അടങ്ങിയിട്ടുള്ളൂവെന്നും എൻറോൾ ചെയ്തയാളുടെ പേര്, വിലാസം, ലിംഗഭേദം, ജനനത്തീയതി / പ്രായം, ഫോട്ടോ, കോർ ബയോമെട്രിക്സ് (10 വിരലടയാളങ്ങളും 2 ഐറിസ് സ്കാനുകളും) ആധാർ ഡാറ്റാബേസിൽ അടങ്ങിയിട്ടുണ്ടെന്നും. മറ്റൊരു ചോദ്യത്തിന് മറുപടിയായി മന്ത്രി പ്രസാദ് പറഞ്ഞു.

പ്രവാസി ഇന്ത്യക്കാർക്ക് (എൻആർഐ) ഇന്ത്യയിലെത്തിയ ശേഷം ആധാർ നമ്പർ നേടാൻ അർഹതയുണ്ടെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. മറ്റൊരു ചോദ്യത്തിന്, മറുപടിയായി ഈ വർഷം (ഒക്ടോബർ 31 വരെ) സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ മൊത്തം 3,433 യുആർഎല്ലുകൾ (യൂണിഫോം റിസോഴ്‌സ് ലൊക്കേറ്ററുകൾ) ബ്ലോക്ക് ചെയ്തതായും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് ചെയ്യപ്പെട്ട യുആർഎല്ലുകളുടെ എണ്ണം 2016 ൽ 633, 2017 ൽ 1,385, 2018ൽ 2,799 എന്നിങ്ങനെയായിരുന്നു.
സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന തമിഴ്‌നാട് സര്‍ക്കാരാണ് നിലപാടെടുത്തത്. എന്നാല്‍ സോഷ്യല്‍ മീഡിയാ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കുന്നതാണെന്ന് വ്യക്തമാക്കി ഫെയ്സ്ബുക്ക് തമിഴ്നാട് സര്‍ക്കാരിന്റെ വാദത്തെ കോടതിയില്‍ എതിര്‍ത്തിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
