ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഡിസംബർ 16 മുതൽ നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (നെഫ്റ്റ്) സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. അവധി ദിനങ്ങൾ ഉൾപ്പെടെ വർഷത്തിലെ എല്ലാ ദിവസങ്ങളിലും 24 മണിക്കൂർ നെഫ്റ്റ് സേവനം ലഭ്യമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
2019 ഡിസംബർ 16 മുതൽ 24 എക്സ് 7 അടിസ്ഥാനത്തിൽ ലഭ്യമാക്കുമെന്ന് തീരുമാനിച്ചതായി വിജ്ഞാപനത്തിൽ സെൻട്രൽ ബാങ്ക് അറിയിച്ചു. സാധാരണ ബാങ്കിംഗ് സമയത്തിന് ശേഷമുള്ള നെഫ്റ്റ് ഇടപാടുകൾ ബാങ്കുകൾ 'സ്ട്രെയിറ്റ് ത്രൂ പ്രോസസിംഗ് (എസ്ടിപി)' മോഡുകൾ വഴിയാണ് നടത്തുക. എല്ലാ നെഫ്റ്റ് ഇടപാടുകൾക്കും സ്ഥിരീകരണ സന്ദേശം അയയ്ക്കുന്നുണ്ടെന്ന് ബാങ്കുകൾ ഉറപ്പാക്കണമെന്നും നെഫ്റ്റ് മാർഗ്ഗനിർദ്ദേശങ്ങളുടെ എല്ലാ വ്യവസ്ഥകളും 24 മണിക്കൂറുമുള്ള ഇടപാടുകൾക്കും ബാധകമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഈ വർഷം ജൂലൈ 1 മുതൽ രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി നെഫ്റ്റ്, റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർടിജിഎസ്) വഴിയുള്ള ഇടപാടുകൾക്ക് നിരക്ക് ഈടാക്കേണ്ടതില്ലെന്ന് റിസർവ് ബാങ്ക് തീരുമാനിക്കുകയും ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യങ്ങൾ കൈമാറാൻ ബാങ്കുകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
നേരത്തെ, ആർടിജിഎസ്, നെഫ്റ്റ് എന്നിവ വഴി നടത്തുന്ന ഇടപാടുകൾക്ക് റിസർവ് ബാങ്ക് ബാങ്കുകളിൽ മിനിമം ചാർജ് ഈടാക്കാറുണ്ടായിരുന്നു. ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്നും നിരക്കുകൾ ഈടാക്കും. ആർടിജിഎസ് വലിയ മൂല്യമുള്ള തൽക്ഷണ ഫണ്ട് ട്രാൻസ്ഫർ രീതിയാണ്. അതേസമയം നെഫ്റ്റ് 2 ലക്ഷം രൂപ വരെയുള്ല ഫണ്ട് കൈമാറ്റത്തിനായി ഉപയോഗിക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
