നിരക്ക് കുറയ്ക്കുന്നതിന്റെ ആനുകൂല്യങ്ങൾ ഉപയോക്താക്കൾക്ക് നൽകാത്തതിന് നെസ്ലെക്ക് 90 കോടി രൂപയുടെ പിഴ ചുമത്തി. കൊള്ളലാഭ വിരുദ്ധ ദേശീയ ഏജൻസിയായ നാഷണൽ ആന്റി പ്രോഫിറ്ററിംഗ് അതോറിറ്റി (എൻഎഎ) ആണ് പിഴ ചുമത്തിയിരിക്കുന്നത്. മാഗി നൂഡിൽസ്, നെസ്കഫെ കോഫി, കിറ്റ്കാറ്റ് എന്നിവയുടെ നിർമാതാക്കളായ നെസ്ലെ 89.73 കോടി രൂപയാണ് പിഴ ചുമത്തിയത്. 73.14 കോടി രൂപയാണ് കമ്പനി ഇനി നിക്ഷേപിക്കേണ്ടത്. ബാക്കി തുക ഇതിനകം ഉപഭോക്തൃ ക്ഷേമനിധിയിൽ നിക്ഷേപിച്ചിട്ടുണ്ട്.
ബാക്കി തുക 18 ശതമാനം നികുതിയോടൊപ്പം അടുത്ത മൂന്ന് മാസത്തിനുള്ളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉപഭോക്തൃ ക്ഷേമ ഫണ്ടുകളിൽ നിക്ഷേപിക്കണമെന്നാണ് അതോറിറ്റി അറിയിച്ചിരിക്കുന്നത്. നികുതി കുറയ്ക്കൽ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് കൈമാറുന്നതിനായി എഫ്എംസിജി ഭീമനായ നെസ്ലെ സ്വീകരിച്ച രീതി "യുക്തിരഹിതവും ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്നും ഇത് നികുതി കുറയ്ക്കുന്നതിന്റെ ആനുകൂല്യങ്ങൾ കൈമാറുന്നതിൽ അന്യായത്തിനും അസമത്വത്തിനും കാരണമായെന്നും അതോറിറ്റി വ്യക്തമാക്കി.

സിജിഎസ്ടി നിയമത്തിലെ സെക്ഷൻ 171 (1) ലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി ഉപഭോക്താവിന് നികുതി കുറയ്ക്കലിന്റെ ആനുകൂല്യങ്ങൾ നെസ്ലെ നിഷേധിക്കുകയും ലാഭമുണ്ടാക്കുകയും ചെയ്തതിനാൽ പിഴ നൽകാൻ കമ്പനി ബാധ്യസ്ഥമാണെന്ന് അതോറിറ്റി ഉത്തരവിൽ പറഞ്ഞു.
തങ്ങൾ ജിഎസ്ടിയുടെ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയിരുന്നുവെന്നും, എൻഎഎ ഉത്തരവ് പഠിച്ച ശേഷം ആവശ്യമായ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും നെസ്ലെ ഇന്ത്യ വ്യക്തമാക്കി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
