ബുധനാഴ്ച, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 43-ാമത് വാർഷിക പൊതുയോഗത്തിൽ ആകാശ് അംബാനി ജിയോ പ്ലാറ്റ്‌ഫോംസിൽ നിന്നുള്ള ഏറ്റവും പുതിയ ഉൽപ്പന്നമായ ജിയോ ടിവി + പ്രദർശിപ്പിച്ചു. ഇത് നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഹോട്ട്സ്റ്റാർ തുടങ്ങിയ ഒടിടി (ഓവർ-ദി-ടോപ്പ് മീഡിയ) പ്ലാറ്റ്‌ഫോമുകൾ ഒരുപോലെ ലഭ്യമാക്കും. മാത്രമല്ല ശബ്ദം ഉപയോഗിച്ച് സേർച്ച് ചെയ്യാനും ജിയോ ടിവി പ്ലസിൽ സാധിക്കും.
കഴിഞ്ഞ വർഷം ആർഐഎൽ ജിയോ ഫൈബറും ജിയോ സെറ്റ് ടോപ്പ് ബോക്സും പുറത്തിറക്കിയിരുന്നു. സെറ്റ്-ടോപ്പ്-ബോക്സ് ഉപയോക്താക്കളിൽ നിന്നുള്ള ഫീഡ്ബാക്കിലൂടെ അവരുടെ പ്രിയപ്പെട്ട ഉള്ളടക്കം കണ്ടെത്തുകയെന്നതാണ് കമ്പനി നേരിട്ട വെല്ലുവിളിയെന്ന് ആകാശ് അംബാനി പറഞ്ഞു. അതു തന്നെയാണ് ജിയോ ടിവി പ്ലസിന് ജന്മം നൽകാൻ കാരണം. 12 പ്രമുഖ ആഗോള ഒടിടി പ്ലാറ്റഫോമുകളിൽ നിന്നുള്ള ഉള്ളടക്കം ജിയോ ടിവി പ്ലസിൽ ലഭ്യമാണ്.

നെറ്റ്ഫ്ലിക്സ്, ഡിസ്നി + ഹോട്ട്സ്റ്റാർ, യൂട്യൂബ്, വൂട്ട്, സോണി ലിവ്, ജിയോ സിനിമ, ആമസോൺ പ്രൈം വീഡിയോ, സീ 5, ഇറോസ് നൌ, എന്നിവയും ഇവയിൽപ്പെടുന്നു. ശബ്ദം ഉപയോഗിച്ചുള്ള തിരയലാണ് മറ്റൊരു സവിശേഷത. ഒടിടി പ്ലാറ്റ്ഫോമുകളിൽ നിന്ന് അഭിനേതാക്കൾ, സംവിധായകർ തുടങ്ങിയ വിഭാഗങ്ങൾ അനുസരിച്ച് സിനിമകളും ടിവി ഷോകളും കണ്ടെത്താൻ അനുവദിക്കും.
ടിവി ചാനലുകളിലെ തത്സമയ വോട്ടെടുപ്പുകളിൽ പങ്കെടുക്കാൻ ജിയോ ടിവി + ഉപയോക്താക്കളെ അനുവദിക്കും. നിങ്ങൾക്ക് ഓൺലൈൻ അപ്ലിക്കേഷനുകൾ ആക്സസ് ചെയ്യാനും കഴിയും.
വേള്‍ഡ് കപ്പ്: ഇന്ത്യയില്‍ ബിഗ് സ്‌ക്രീന്‍ ടിവികളുടെ വില്‍പന സജീവമാകുന്നു
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
