ന്യൂഡൽഹി: ഓൺലൈൻ സ്‌ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്‌ഫ്ലിക്‌സ് പുതിയ സബ്സ്ക്രിപ്ഷൻ പ്ലാനുകൾ അവതരിപ്പിക്കുന്നു. സ്‌മാർട്ട്ഫോണിന്റെയും ഇന്റർനെറ്റിന്റേയും ഉപയോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനായാണ് നെറ്റ്‌ഫ്ലിക്‌സ് ഇന്ത്യയിൽ കൂടുതൽ പ്ലാനുകൾ അവതരിപ്പിക്കുന്നത്. ഒരു വർഷം, ആറു മാസം, മൂന്നു മാസം എന്നീ കാലാവധികളിലുള്ളതാണ് പുതിയ പ്ലാനുകൾ. കുറച്ച് മാസങ്ങൾക്ക് മുൻപാണ് സ്‌ട്രീമിംഗ് രംഗത്തെ മത്സരം നേരിടാൻ നെറ്റ്‌ഫ്ലിക്‌സ് മൊബൈൽ ഫോണിൽ മാത്രം ഉപയോഗിക്കാൻ പ്രതിമാസം 199 രൂപയുടെ മൊബൈൽ പ്ലാൻ ആവതരിപ്പിച്ചത്.
നെറ്റ്ഫ്ലിക്സിന്റെ പുതിയ വാർഷിക സബ്സ്ക്രിപ്ഷൻ പ്ലാനുകൾ;
പുതിയ ദീർഘകാല സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ നിലവിലുള്ളതിനേക്കാൾ ഇളവ് നൽകുന്നതായിരിക്കും.
₹1919 - 3 മാസത്തെ കാലാവധിയുള്ള ഈ പ്ലാൻ നിലവിലെ 2,397 രൂപയുടെ (₹799x3) പ്ലാനുമായി താരതമ്യപ്പെടുത്തുമ്പോൾ 20% ഇളവ് നൽകുന്നുണ്ട്.
₹3,359 - 6 മാസം കാലാവധിയുള്ള ഈ പ്ലാൻ നിലവിലെ 4,794 രൂപയുടെ പ്ലാനുമായി താരതമ്യപ്പെടുത്തുമ്പോൾ ഉപഭോക്താക്കൾക്ക് 30 ശതമാനം ഇളവ് നൽകുന്നുണ്ട്.
₹4,799 - ഒരു വർഷത്തേക്കുള്ള ഈ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ നിലവിലുള്ള 9,588 രൂപയുടെ പ്ലാനിനേക്കാൾ ഉപഭോക്താക്കൾക്ക് 50 ശതമാനം ഇളവ് നൽകുന്നുണ്ട്.

നെറ്റ്ഫ്ലിക്സിന്റെ നിലവിലെ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ:
മൊബൈൽ പ്ലാൻ ഉൾപ്പെടെ നെറ്റ്‌ഫ്ലിക്‌സ് നിലവിൽ ഇന്ത്യയിൽ നാല് പ്ലാനുകളാണ് വാഗ്ദാനം ചെയ്യുന്നത്.
₹199 - മൊബൈൽ, ടാബ്‌ലെറ്റ് ഉപയോക്താക്കൾക്ക് പ്രതിമാസം 199 രൂപ നിരക്കിൽ നൽകുന്ന ഒരു അടിസ്ഥാന പ്ലാനാണ് ഇത്.
₹499 - 499 രൂപയുടെ പ്ലാൻ ഉപഭോക്താക്കൾക്ക് ലാപ്‌ടോപ്പുകളിലും ടിവികളിലും മൊബൈൽ അല്ലെങ്കിൽ ടാബ്‌ലെറ്റുകളിലും ഉപയോഗിക്കാൻ കഴിയും. എന്നാൽ ഒരു സമയം ഒരൊറ്റ സ്ക്രീനിൽ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ.
₹649 - 649 രൂപയുടെ ഈ പ്ലാനിൽ ഒരേ സമയം രണ്ട് സ്ക്രീനുകളിൽ നെറ്റ്ഫ്ലിക്സ് ഉപയോഗിക്കാനുള്ള സൗകര്യം ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. ഒരേ സമയം വ്യത്യസ്‌ത് ഷോകളോ സിനിമകളോ കാണുന്ന കുടുംബങ്ങൾക്ക് ഇത് പ്രത്യേകിച്ചും ഉപയോഗപ്രദമായ പ്ലാനാണ്.
₹799: 4 വ്യത്യസ്ത സ്‌ക്രീനുകളിൽ നെറ്റ്ഫ്ലിക്സ് ഉപയോഗിക്കാനുള്ള സൗകര്യം ഈ പ്ലാനിലൂടെ കമ്പനി ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. മാത്രമല്ല നിങ്ങൾക്ക് ഇത് അൾട്രാ എച്ച്ഡി മോഡിൽ കാണാനും കഴിയും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
