രാജ്യത്തെ വിനോദ വ്യവസായ മേഖലയിലെ ദിവസ വേതനക്കാർക്ക് അടിയന്തിര ധന സഹായവുമായി നെറ്റ്‌ഫ്ലിക്‌സ്. ചലച്ചിത്ര, ടെലിവിഷൻ, വെബ് പ്രൊഡക്ഷൻ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ദിവസ വേതന തൊഴിലാളികളെ സഹായിക്കുന്നതിനായി 7.5 കോടി രൂപ സംഭാവന ചെയ്യുമെന്ന് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്‌ഫ്ലിക്‌സ് അറിയിച്ചു. ഇതിനായി പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ (പിജിഐ) റിലീഫ് ഫണ്ടിലേക്കാണ് നെറ്റ്‌ഫ്ലിക്‌സ് സംഭാവന ചെയ്തിരിക്കുന്നത്. ഇലക്‌ട്രീഷ്യൻമാർ, ആശാരിമാർ, മേക്കപ്പ് രംഗത്ത് പ്രവർത്തിക്കുന്നവർ എന്നിവർക്ക് തങ്ങളുടെ സാമ്പത്തിക സഹായം ആശ്വാസമാകുമെന്ന് നെറ്റ്‌ഫ്ലിക്‌സ് അധികൃതർ പറഞ്ഞു.
കൊറോണ വൈറസ് പശ്ചാത്തലത്തിൽ രാജ്യത്ത് ചലച്ചിത്ര, ടെലിവിഷൻ, വെബ് പ്രൊഡക്ഷനുകൾ നിർത്തിവെച്ചിരുന്നു. ഇതുവഴി ആയിരക്കണക്കിന് ദൈനംദിന തൊഴിലാളികൾക്കാണ് ജോലി നഷ്ട്ടമായത്. ഇന്ത്യയിൽ നെറ്റ്‌ഫ്ലിക്‌സിന്റെ സംപ്രേഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് നാല് ആഴ്ചത്തെ ശമ്പളം നൽകുമെന്ന് കമ്പനി അറിയിച്ചിരുന്നു. നേരത്തെ, ലോകത്താകമാനമുള്ള വിനോദ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കായി 100 മില്യൺ ഡോളർ നെറ്റ്‌ഫ്ലിക്‌സ് സംഭാവന ചെയ്തിരുന്നു.

പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന നൽകുന്നവര്‍ക്ക് നികുതി ഇളവ് ലഭിക്കും;
കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (പിഎം കെയേഴ്സ് ഫണ്ട്) സംഭാവന നൽകുന്നവര്‍ക്ക് നികുതി ഇളവ് ലഭിയ്ക്കും. ആദായ നികുതി നിയമത്തിലെ 80 ജി പ്രകാരമാണ് നികുതി ഇളവ് ലഭിക്കുക. 2018-19 സാമ്പത്തിക വർഷത്തെ ആധായ നികുതി റിട്ടേൺ സമര്‍പ്പിക്കാനുള്ള തിയതി നീട്ടിതിനാൽ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് നൽകുന്ന സംഭാവന നികുതി ഇളവിനായി സമര്‍പ്പിക്കാവുന്നതാണ്. കോവിഡ്-19 നെതിരായ ഇന്ത്യയുടെ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകാൻ എല്ലാ മേഖലയിലുമുള്ള ആളുകൾ ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയതിനാലാണ് പിഎം കെയേഴ്സ് ഫണ്ട് രൂപീകരിച്ചത്.
ഫണ്ട് രൂപീകരിച്ച് ദിവസങ്ങൾക്കുള്ളിൽ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവനകളുടെ ഒഴുക്കായിരുന്നു. ചലച്ചിത്ര താരങ്ങളും കായിക താരങ്ങളും ബിസിനസുകാരുമെല്ലാം ഇതോടകം തന്നെ സംഭാവന നൽകിക്കഴിഞ്ഞു. ടാറ്റാ ഗ്രൂപ്പ്, റിലയന്‍സ് ഗ്രൂപ്പ്, ബജാജ്, ഗോദറേജ്, പേടീഎം, അദാനി ഗ്രൂപ്പ്, എച്ച്‌ഡിഎഫ്‌സി ബാങ്ക് തുടങ്ങി നിരവധി ബിസിനസ് സ്ഥാപനങ്ങൾ ഇതിനകം തന്നെ പ്രധാനമന്ത്രി സിറ്റിസൻ അസിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി ഫണ്ടിലേക്ക് സംഭാവന നൽകിയിട്ടുണ്ട്.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications