ആധാർ മറന്നാലും പ്രശ്നമില്ല; പുതിയ ആപ്പ് ഡൗൺലോഡ് ചെയ്താൽ എല്ലാ വിവരങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ
ആധാർ വിവരങ്ങൾ കൂടുതൽ സുരക്ഷിതവും എന്നാൽ എളുപ്പത്തിൽ ഉപയോഗിക്കാനും വേണ്ടി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി. ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുവാനും, കൂടുതൽ എളുപ്പത്തിൽ ആധാർ ഉപയോഗിക്കാനും പുതിയ ആപ്പിലൂടെ സാധിക്കും. മാത്രമല്ല ഒരു ഫിസിക്കൽ ആധാർ കാർഡ് കൈവശം വെക്കേണ്ടതിൻ്റെ ആവശ്യകതയും ഇതോടെ ഇല്ലാതാവുന്നു.
ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലൂടെ രൂപകൽപ്പന ചെയ്ത ഈ ആധാർ ആപ്പ് ഏതൊരു പൗരനും എളുപ്പത്തിൽ ആക്സസ് ചെയ്യാൻ അനുവദിക്കുന്നു. മാത്രമല്ല കൂടുതൽ സ്പീഡിൽ വിവരങ്ങൾ ലോഡു ചെയ്യുകയും, തടസ്സമില്ലാതെ വിവരങ്ങൾ ലഭ്യമാക്കുന്നതിനും ഈ ആപ്പ് സഹായിക്കുന്നു. അതിനാൽ പ്രായമായവർക്ക് പോലും അനായാസം ആപ്പിലൂടെ തങ്ങളുടെ ആധാർ വിവരങ്ങൾ എടുക്കാം. ഈ പുതിയ ആധാർ ആപ്പ് എങ്ങനെ ഫോണിൽ ഡൗൺലോഡ് ചെയ്ത് സജ്ജീകരിക്കാമെന്ന് പരിശോധിക്കാം;
ആധാർ ആപ്പ് ഡൗൺലോഡ് ചെയ്ത് സജ്ജീകരിക്കുന്നതെങ്ങനെ?
- ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ നിങ്ങൾക്ക് പുതിയ ആധാർ ആപ്പ് ഡൗൺലോഡ് ചെയ്യാം.
- ഇൻസ്റ്റാൾ ചെയ്ത ശേഷം, നിങ്ങളുടെ ആധാർ നമ്പർ നൽകുക
- അതിനു ശേഷം നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ലഭിച്ച ഒടിപി ഉപയോഗിച്ച് അക്കൗണ്ട് സ്ഥിരീകരിക്കുക.
- അടുത്തതായി ഫേസ് റെക്കഗനിഷൻ, വിരലടയാളം അല്ലെങ്കിൽ പിൻ എന്നിവ ആവശ്യപ്പെടും.
- ഇവ പൂർത്തിയായാൽ നിങ്ങളുടെ ആധാർ വിവരങ്ങൾ ഫോണിൽ സേവ് ചെയ്യപ്പെടും.
- മാത്രമല്ല ഓരോ തവണയും നിങ്ങൾ ലോഗിൻ ചെയ്യേണ്ടതില്ല.

ഡാറ്റാ ദുരുപയോഗം തടയും
ഈ ആപ്പ് നിങ്ങളുടെ ആധാർ വിവരങ്ങൾ പൂർണമായും സുരക്ഷിതമാക്കും. ഉപയോക്താക്കൾക്ക് അവരുടെ ആധാർ വിവരങ്ങൾ ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും ബയോമെട്രിക്സ് അല്ലെങ്കിൽ പിൻ വഴി മാത്രമേ സാധിക്കു. അതിനാൽ തന്നെ മറ്റാർക്കും നിങ്ങളുടെ വിവരങ്ങൾ കാണാൻ സാധിക്കില്ല. മാത്രമല്ല ആപ്പിൻ്റെ പ്രവർത്തനം ട്രാക്ക് ചെയ്യാനും കഴിയും. അതായത്, നിങ്ങളുടെ ആധാർ പ്രൊഫൈൽ എപ്പോൾ, എവിടെയാണ് ആക്‌സസ് ചെയ്‌തതെന്ന് ആപ്പിൽ കൃതയമായി രേഖപ്പെടുത്തും.
ആധാർ വിവരങ്ങൾ ഷെയർ ചെയ്യുന്നതിലും സുരക്ഷ ഉറപ്പാക്കുന്നുണ്ട്. നിങ്ങൾക്ക് അയക്കേണ്ട വിവരം മാത്രമായി തിരഞ്ഞെടുക്കാൻ സാധിക്കും. അതായത്, നിങ്ങളുടെ പൂർണ്ണമായ ആധാർ വിശദാംശങ്ങൾക്ക് പകരം നിങ്ങളുടെ പേരോ QR കോഡോ മാത്രമേ കാണിക്കാൻ കഴിയൂ. നിങ്ങളുടെ വിവരങ്ങളെല്ലാം അനാവശ്യമായി പങ്കിടുന്നത് തടയാൻ ഇതിലൂടെ സാധിക്കുന്നു. മാത്രമല്ല, സ്ഥിരീകരണത്തിനായി ഒരു ഫിസിക്കൽ കാർഡിൻ്റെ പകർപ്പ് എടുക്കാതെ നിങ്ങൾക്ക് ആധാറിൻ്റെ QR നൽകാവുന്നതാണ്.
ഫാമിലി പാക്കേജ്
നിങ്ങളുടെ വീട്ടിൽ ഒരാൾ ഈ ആധാർ ആപ്പ് ഡൗൺലോഡ് ചെയ്താൽ മൊത്തം അഞ്ച് ആധാർ പ്രൊഫൈലുകൾ വരെ ആപ്പിൽ ചേർക്കാൻ സാധിക്കും. അതിനാൽ ഇതൊരു ഫാമിലി പാക്കേജായി കണക്കാക്കാം. മാതാപിതാക്കൾക്ക് കുട്ടികളുടെ പ്രൊഫൈലുകൾ ചേർക്കാനും പ്രായമായ ബന്ധുക്കളുടെ ആധാർ വിശദാംശങ്ങൾ ചേർക്കാനും ഇതിലൂടെ കഴിയും. ഇന്റർനെറ്റ് ഇല്ലാതെ പോലും ഈ ആപ്പ് പ്രവർത്തിക്കും.
എപ്പോഴും ഒരു ആധാർ കാർഡും അതിൻ്റെ പകർപ്പും സൂക്ഷിച്ചു കൊണ്ടു പോകുന്നതിലും എളുപ്പത്തിൽ ഈ ആപ്പ് ഉപയോഗിക്കാം. കാർഡ് മറന്നു പോകുന്നതു പോലുള്ള പ്രശ്നങ്ങളും ഇതിലൂടെ ഒഴിവാക്കാം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications


