ഇന്ന് ജൂലൈ 1 മുതൽ രാജ്യത്ത് വിവിധ സാമ്പത്തിക നിയമങ്ങൾ മാറുന്നു. പുതിയ പാൻ കാർഡിന് അപേക്ഷിക്കുന്നതു മുതൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതുമെല്ലാം ഈ മാറ്റത്തിൽ ഉൾപ്പെടുന്ന കാര്യങ്ങളാണ്. ഇവയിൽ പലതും ദൈനംദിന ജീവിതത്തിൽ പ്രയോഗിക്കുന്നവയാണ്. ഇന്ത്യയിലുടനീളമുള്ള നികുതിദായകരെയും, ബാങ്ക് ഉപഭോക്താക്കളെയും, റെയിൽവേ യാത്രക്കാരെയും ബാധിക്കുന്ന പ്രധാന മാറ്റങ്ങളെ കുറിച്ച് വിശദമായി അറിയാം;
പുതിയ പാൻ കാർഡ് അപേക്ഷകർ ഈ കാര്യം ശ്രദ്ധിക്കുക
ജൂലൈ 1 മുതൽ, എല്ലാ പുതിയ പാൻ കാർഡ് അപേക്ഷകൾക്കും ആധാർ പരിശോധന നിർബന്ധമാക്കിയെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) ഉത്തരവിറക്കി. ഇതുവരെ, അപേക്ഷകർക്ക് ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ ജനന സർട്ടിഫിക്കറ്റ് പോലുള്ള സർക്കാർ നൽകിയ മറ്റ് ഐഡികൾ സമർപ്പിക്കാമായിരുന്നു. എന്നാൽ ഇനി മുതൽ ആധാർ നിർബന്ധമാക്കുന്നു.
പാൻ ആധാറുമായി ഇതുവരെ ലിങ്ക് ചെയ്തിട്ടില്ലാത്ത നിലവിലുള്ള പാൻ ഉടമകൾക്ക് ഡിസംബർ 31 വരെ ലിങ്ക് ചെയ്യാൻ സമയമുണ്ട്. ഈ സമയപരിധിക്കുള്ളിൽ ലിങ്ക് ചെയ്യാതിരുന്നാൽ പാൻ ഉപയോഗശൂന്യമാവും. ഇത് നികുതി ഫയലിംഗുകളെയും സാമ്പത്തിക ഇടപാടുകളെയും നേരിട്ട് ബാധിക്കുന്നു.
തത്കാൽ ട്രെയിൻ ടിക്കറ്റുകൾക്ക് ആധാർ വേണം
തത്കാൽ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ഇനി ആധാർ അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷൻ നിർബന്ധമാണ്. എല്ലാ ടിക്കറ്റ് ബുക്കിംഗുകൾക്കും ഇന്ത്യൻ റെയിൽവേ പുതിയ സുരക്ഷാ നടപടികൾ അവതരിപ്പിച്ചിട്ടുണ്ട്. ജൂലൈ 15 മുതൽ ഓൺലൈൻ ബുക്കിംഗുകൾക്കും കൗണ്ടർ ബുക്കിംഗുകൾക്കും ടു-ഫാക്ടർ ഓതന്റിക്കേഷൻ നിർബന്ധമാക്കുന്നു. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയയ്ക്കുന്ന ഒടിപി വഴിയാണ് വെരിഫിക്കേഷൻ ചെയ്യുന്നത്.

ഐടിആർ ഫയലിംഗ് സമയപരിധി നീട്ടി
ആദായനികുതി റിട്ടേണുകൾ (ഐടിആർ) സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ൽ നിന്ന് സെപ്റ്റംബർ 15ലേക്ക് നീട്ടിയിരിക്കുന്നു. അവസാന ദിവസങ്ങളിലായിരിക്കും പലരും ഐടിആർ ഫയൽ ചെയ്യാൻ ശ്രമിക്കുന്നു. ഈ സമയത്തെ സാങ്കേതിക തകരാറുകൾ ഒഴിവാക്കാൻ, നേരത്തെ ഫയൽ ചെയ്യാൻ വിദഗ്ദ്ധർ ആവശ്യപ്പെടുന്നു.
ക്രെഡിറ്റ് കാർഡ് ഫീസുകളിലും സേവനങ്ങളിലും മാറ്റം
എസ്‌ബിഐ, എച്ച്‌ഡിഎഫ്‌സി , ഐസിഐസിഐ ബാങ്ക് എന്നീ പ്രധാന ബാങ്കുകൾ ജൂലൈ 1 മുതൽ അതിൻ്റെ ക്രെഡിറ്റ് കാർഡ് നിബന്ധനകൾ, നിരക്കുകൾ, സേവനങ്ങൾ എന്നിവ പരിഷ്കരിക്കുന്നു. ഓരോന്നും പരിശോധിക്കാം.
എസ്‌ബിഐ ക്രെഡിറ്റ് കാർഡ്
- എസ്‌ബിഐ എലൈറ്റ്, എസ്‌ബിഐ മൈൽസ് പോലുള്ള കാർഡുകളിൽ വാഗ്ദാനം ചെയ്യുന്ന വിമാന അപകട ഇൻഷുറൻസ് ആനുകൂല്യം നിർത്തലാക്കും.
- പ്രതിമാസ ബില്ലുകൾക്കുള്ള ഏറ്റവും കുറഞ്ഞ തുക (MAD) കണക്കാക്കുവാൻ ഒരു പുതിയ രീതി അവതരിപ്പിക്കും.
എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ്
1% ഇടപാട് ഫീസ് താഴെ പറയുന്നവക്ക് ബാധകമാവും;
- വാടക പേയ്‌മെന്റുകൾ
- ഓൺലൈൻ ഗെയിമിംഗിനായി 10,000 രൂപയിൽ കൂടുതൽ ചെലവഴിക്കുമ്പോൾ
- പ്രതിമാസം 50,000 രൂപയിൽ കൂടുതലുള്ള യൂട്ടിലിറ്റി ബിൽ പേയ്‌മെന്റുകൾ (ഇൻഷുറൻസ് ഒഴികെ)
- ഒറ്റ ഇടപാടിൽ 10,000 രൂപയിൽ കൂടുതൽ ഡിജിറ്റൽ വാലറ്റുകൾ ലോഡ് ചെയ്യുന്നു
ഐസിഐസിഐ ബാങ്ക്
1. ഐസിഐസിഐ ബാങ്ക് എടിഎമ്മുകളിൽ നിന്ന് ആദ്യത്തെ 5 പിൻവലിക്കലുകൾ സൗജന്യമായി തുടരും; അതിനുശേഷം 23 രൂപ ചാർജ് ഈടാക്കും.
2. ഐസിഐസിഐ ബാങ്ക് അല്ലാത്ത എടിഎമ്മുകളിൽ സൗജന്യ പരിധികൾ ഇവയാണ്:
- മെട്രോ നഗരങ്ങളിൽ 3 എണ്ണം
- മെട്രോ ഇതര പ്രദേശങ്ങളിൽ 5 എണ്ണം
ഈ പ്രധാന സാമ്പത്തിക മാറ്റങ്ങളെല്ലാം കൃത്യമായി പാലിക്കുക. ഡിജിറ്റൽ സേവനങ്ങൾ കാര്യക്ഷമമാക്കുവാനും, മികച്ച സുരക്ഷാ രീതികൾ ഉറപ്പാക്കുവാനും വേണ്ടിയാണ് ഈ മാറ്റങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നത്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications