ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനായി നിരവധി ഹെൽത്ത് ഇൻഷൂറൻസുകൾ രാജ്യത്ത് നിലവിലുണ്ട്. ഓരോ പോളിസികളും വ്യത്യസ്തമാണ്. ചില പോളിസികൾക്ക് ക്ലെയിം ലഭിക്കാൻ സമയം എടുക്കാറുണ്ട്. എന്നാൽ ഇനി മുതൽ ആ പ്രശ്നം അവസാനിക്കുന്നു. പുതിയ നിയമ പ്രകാരം ഏത് ആശുപത്രിയിലും മുൻകൂർ പണമടയ്ക്കാതെ ചികിത്സ അനുവദിക്കുന്നു. മാത്രമല്ല ക്ലെയിമുകൾ വേഗത്തിൽ തന്നെ പ്രോസസ്സ് ചെയ്യപ്പെടുന്നു. അതായത് ഒരു മണിക്കൂർ കൊണ്ട് അഡ്മിഷൻ മൂന്ന് മണിക്കൂറ് കൊണ്ട് ഡിസ്ചാർജും നടത്തുന്നു.
ഈ പുതിയ ആരോഗ്യ ഇൻഷൂറൻസ് നിയമപ്രകാരം ഒരു തവണ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്താൽ നിങ്ങൾക്ക് ഒന്നിലധികം ആരോഗ്യ പോളിസികൾ ഉപയോഗിക്കാം. ആരോഗ്യ ഇൻഷുറൻസ് നിയമങ്ങളിൽ സമീപകാലത്തായി വന്ന മാറ്റങ്ങൾ ജനങ്ങളെ ശരിയായ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. പോളിസി നെറ്റ്‌വർക്കിൽ ഉൾപ്പെടാത്ത ആശുപത്രികളിൽപ്പോലും പണരഹിത ചികിത്സക്കായി നിരവധി ആളുകൾ എത്തുന്നു. മാത്രമല്ല മുൻകൂട്ടി പേയ്‌മെൻ്റുകൾ അടക്കാതെ തന്നെ ചികിത്സ ഉറപ്പാക്കുന്നു.
ഈ മാറ്റങ്ങൾ സാധാരണക്കാരന്റെ ജീവിതത്തിൽ വലിയ സ്വാധീനം ഉണ്ടാക്കുന്നു. ക്ലെയിം പ്രക്രിയ പെട്ടെന്ന് തന്നെ നടക്കുന്നതിനാൽ മറ്റു പ്രതിസന്ധികൾ ഉണ്ടാവുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് ഈ മാറ്റം വലിയ ആശ്വാസം നൽകും. പുതിയ നിയമപ്രകാരം എന്തെല്ലാം ആനുകൂല്യങ്ങളാണ് നിങ്ങൾക്ക് ലഭിക്കുന്നത്?. പരിശോധിക്കാം.
1. നിങ്ങളുടെ പോളിസിയെ കുറിച്ച് മനസിലാക്കുക
നിങ്ങളുടെ പോളിസി ഈ പറഞ്ഞ പുതിയ മാറ്റങ്ങളെ ഉൾക്കൊള്ളുന്നുണ്ടോയെന്ന് പരിശോധിക്കുക. നിങ്ങളുടെ പോളിസികളിൽ ഉൾപ്പെടാത്ത നെറ്റ്‌വർക്ക് ആശുപത്രികളിൽ പണരഹിത ചികിത്സ ഉറപ്പാക്കുന്നതിന് ചിലപ്പോൾ ചില അപ്ഗേഡുകൾ ചെയ്യേണ്ടി വന്നേക്കാം. അത്തരത്തിലുള്ള ആവശ്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം.
2. ചികിത്സക്കു മുന്നേ മുൻകൂട്ടി അറിയിക്കുക
നിങ്ങളുടെ പോളിസി നെറ്റ്‌വർക്കിൾ ഉൾപ്പെടാത്ത ആശുപത്രികളിൽ പണരഹിത ചികിത്സ ലഭിക്കും. പക്ഷേ അതിന് മുൻകൂർ അനുമതി ആവശ്യമാണ്. അതായത്, ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുമ്പോഴോ അല്ലെങ്കിൽ ആശുപത്രിയിൽ പ്രവേശിക്കുന്നതിന് മുമ്പോ ഈ കാര്യം ഇൻഷുറൻസ് കമ്പനിയെ അറിയിക്കണം. ഇതുവഴി ചികിത്സാ ചിലവുകളെ കുറിച്ച് അവലോകനം ചെയ്യാൻ സാധിക്കുന്നു.
3. സമർപ്പിക്കേണ്ട രേഖകൾ
- ആരോഗ്യ ഇൻഷുറൻസ് കാർഡ് അല്ലെങ്കിൽ പോളിസി രേഖ
- തിരിച്ചറിയൽ കാർഡ് (ആധാർ, പാൻ കാർഡ്)
- ഡോക്ടറുടെ കുറിപ്പുകളും പരിശോധനാ ഫലങ്ങളും ഉൾപ്പെടെയുള്ള മെഡിക്കൽ റിപ്പോർട്ടുകൾ
- ചികിത്സയുടെ ബിൽ

4. പെട്ടെന്നുള്ള ചികിത്സാ ആവശ്യം
ചില അടിയന്തിര സാഹചര്യങ്ങളിൽ പോളിസി ഉടമയെ മുൻകൂട്ടി അറിയിക്കേണ്ട. എന്നാൽ ആശുപത്രിയിൽ പ്രവേശിച്ച് 24 മണിക്കൂറിനുള്ളിൽ നിങ്ങളുടെ ഇൻഷുറൻസ് കമ്പനിയെ അറിയിക്കണം. മുൻകൂട്ടി അറിയിക്കാൻ സമയമില്ലാത്ത നിർണായക സാഹചര്യങ്ങളിൽ ഇതൊരു ലൈഫ് സേവർ ആണ്.
5. പുതിയ ആരോഗ്യ ഇൻഷുറൻസ് ചട്ടം മാറ്റങ്ങൾ
പണരഹിത ചികിത്സ: നിങ്ങളുടെ ഇൻഷുറൻസ് നെറ്റ്‌വർക്കിൽ ഇല്ലാത്ത ആശുപത്രികളിൽ പണരഹിത ചികിത്സ ലഭിക്കും.
ക്ലെയിം നടപടികൾ പെട്ടെന്ന്: അഡ്മിഷൻ സമയത്ത് ഒരു മണിക്കൂറിനുള്ളിലും ഡിസ്ചാർജ് സമയത്ത് മൂന്ന് മണിക്കൂറിനുള്ളിലും പണരഹിത ക്ലെയിമുകൾ വേഗത്തിലാക്കുന്നു.
ആയുഷ് ചികിത്സകൾ: ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആർ.ഡി.എ.ഐ) ഇപ്പോൾ ആരോഗ്യ ഇൻഷുറൻസ് പോളിസികൾക്ക് കീഴിൽ ആയുഷ് ചികിത്സകൾക്ക് (ആയുർവേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി) കവറേജ് ഉറപ്പാക്കുന്നുണ്ട്.
കാലയളവ് കുറച്ചു: ഇതുവരെ 8 വർഷമായിരുന്നു കവറേജ് കാലാവധി. ഇപ്പോൾ അത് 5 വർഷമായി കുറച്ചു. ഈ കാലയളവിൽ തുടർച്ചയായ ശരിയായ രീതിയിൽ കവറേജ് നിലനിർത്തിയാൽ ക്ലെയിം എളുപ്പത്തിൽ നേടാം.
ഒന്നിലധികം പോളിസികൾ: ഒന്നിലധികം ആരോഗ്യ ഇൻഷുറൻസ് പോളിസികൾ ഉണ്ടെങ്കിൽ ഒരൊറ്റ ആശുപത്രി ബില്ലിൽ അത് പൂർത്തിയാക്കാം.


Click it and Unblock the Notifications