പിഎഫ് നിക്ഷേപത്തിന്മേലുള്ള പുതിയ ആദായ നികുതി നിയമങ്ങള്‍

ചൊവ്വാഴ്ചയാണ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) നിക്ഷേപങ്ങള്‍ക്ക് മേലുള്ള പുതിയ ആദായ നികുതി നിയമങ്ങള്‍ പ്രഖ്യാപിച്ചത്. 2021 -22 സാമ്പത്തീക വര്‍ഷത്തെ ബജറ്റ് പ്രസംഗത്തില്‍ ഒരു വര്‍ഷം 2.5

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൊവ്വാഴ്ചയാണ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) നിക്ഷേപങ്ങള്‍ക്ക് മേലുള്ള പുതിയ ആദായ നികുതി നിയമങ്ങള്‍ പ്രഖ്യാപിച്ചത്. 2021 -22 സാമ്പത്തീക വര്‍ഷത്തെ ബജറ്റ് പ്രസംഗത്തില്‍ ഒരു വര്‍ഷം 2.5 ലക്ഷത്തിന് മുകളില്‍ വരുന്ന പിഎഫ് നിക്ഷേപങ്ങള്‍ക്ക് മേല്‍ നികുതി ഈടാക്കുന്നത് സംബന്ധിച്ച് ധനമന്ത്രി ഉള്‍പ്പെടുത്തിയിരുന്നു. ഇത് പിന്നീട് 5 ലക്ഷമാക്കി ഉയര്‍ത്തുകയും ചെയ്തു.

 

പിഎഫ് നിക്ഷേപത്തിന്മേലുള്ള പുതിയ ആദായ നികുതി നിയമങ്ങള്‍

ഈ വര്‍ഷത്തേത് വരെയുള്ള ബജറ്റില്‍ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിലൂടെ ലഭിക്കുന്ന എല്ലാ ആദായവും ആദായ നികുതി മുക്തമാണ്. മതിയായ തുകയോടെ റിട്ടയര്‍ ചെയ്യുവാന്‍ നിക്ഷേപകരെ സഹായിക്കുന്നതിനാണിത്. എന്നാല്‍ മാസം 1 കോടി രൂപ വരെ അവരുടെ പിഎഫ് ്ക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്ന വ്യക്തികള്‍ ഉണ്ടെന്നും ധനകാര്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. പിഎഫ് നിക്ഷേപത്തിലൂടെ 2 ലക്ഷവും 8 ശതമാനം ആദായവും ലഭിക്കുന്ന ഒരു സാധാരണ ജീവനക്കാരനുമായി മേല്‍പ്പറഞ്ഞ വ്യക്തിയ്ക്ക് ലഭിക്കുന്ന നികുതി ഇളവുകളും ആദായവും താരതമ്യം ചെയ്യുവാന്‍ സാധിക്കുകയില്ല എന്നും ധന മന്ത്രി വ്യക്തമാക്കി.

20198-19 കാലയളവില്‍ 1.23 ലക്ഷത്തിലധികം ഹൈ നെറ്റുവര്‍ത്ത് ഇന്‍ഡിവിജുല്‍സ്(എച്ച്എന്‍ഐകള്‍) അവരുടെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍(ഇപിഎഫ്) 62,500 കോടിയ്ക്ക് മുകളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട് എന്ന് റവന്യു വകുപ്പ് കണ്ടെത്തുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ധനകാര്യ മന്ത്രാലയം പുറത്തിറക്കിയിരിക്കുന്ന പുതിയ നിര്‍ദേശമനുസരിച്ച് ഇനി മുതല്‍ ഒരു സാമ്പത്തീക വര്‍ഷത്തില്‍ രണ്ടര ലക്ഷത്തിന് മുകളില്‍ പിഎഫ് വിഹിതം് വരുന്നവര്‍ക്ക് രണ്ടു വ്യത്യസ്ത അക്കൗണ്ടുകള്‍ ആരംഭിക്കേണ്ടതായി വരും.

Also Read : വീട്ടില്‍ വെറുതേ ഇരുന്ന് മാസം 5,000 രൂപ നേടാന്‍ താത്പര്യമുണ്ടോ? ഈ പദ്ധതിയില്‍ നിക്ഷേപിക്കൂ!Also Read : വീട്ടില്‍ വെറുതേ ഇരുന്ന് മാസം 5,000 രൂപ നേടാന്‍ താത്പര്യമുണ്ടോ? ഈ പദ്ധതിയില്‍ നിക്ഷേപിക്കൂ!

പിഎഫ് പലിശക്ക് നികുതി ചുമത്താനുള്ള നടപടികള്‍ സുഗമമാക്കുന്നതിന് വേണ്ടിയാണ് ധനകാര്യ വകുപ്പിന്റെ ഈ പുതിയ നടപടി. ചില ജീവനക്കാര്‍ പിഎഫ് അക്കൗണ്ടുകളില്‍ നികുതി ഈടാക്കാത്തതിനാല്‍ അവരുടെ അക്കൗണ്ടുകളില്‍ വലിയ തുകകള്‍ നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് ബജറ്റിലെ നിര്‍ദേശമുണ്ടായത്. അതിനാല്‍ ഇനിമുതല്‍ ഒരു പിഎഫ് അക്കൗണ്ട് നികുതി ഇല്ലാത്തതും, അടുത്തത് പിഎഫ് പലിശക്കുമേല്‍ നികുതി ചുമത്തുന്നതിനു വേണ്ടിയുമാണ് ഉപയോഗിക്കുക

സ്വകാര്യ ജീവനക്കാരുടെ വിഹിതമായി പ്രതിവര്‍ഷം രണ്ടര ലക്ഷത്തില്‍ കൂടുതലും സര്‍ക്കാര്‍ ജീവനക്കാരുടെ വിഹിതമായി അഞ്ചുലക്ഷത്തില്‍ കൂടുതലും നിക്ഷേപിക്കുന്ന അക്കൗണ്ടുകള്‍ക്ക് നികുതി ചുമത്തും. പിഎഫ് നിക്ഷേപത്തിന് നികുതി ചുമത്താന്‍ ആദായനികുതി ചട്ടങ്ങളില്‍ 9 ഡി എന്ന പുതിയ വകുപ്പാണ് കേന്ദ്രം കൂട്ടിച്ചേര്‍ത്തത്. ഇനിമുതല്‍ രണ്ടര ലക്ഷത്തിനു മുകളില്‍ പിഎഫ് വരുന്നവര്‍ക്ക് രണ്ടു വ്യത്യസ്ത അക്കൗണ്ടുകള്‍ തുടങ്ങേണ്ടിവരും. തൊഴില്‍ ദാതാവിന്റെ വിഹിതമില്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയാണ് നികുതി.

2.5 ലക്ഷം രൂപയ്ക്ക് മേല്‍ പിഎഫ് തുക വേണ്ടി വരുന്ന സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഉയര്‍ന്ന ശമ്പളക്കാര്‍ക്കും അഞ്ച് ലക്ഷത്തിനു മുകളില്‍ തുക വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമാണ് രണ്ട് അക്കൗണ്ടുകള്‍ ആവശ്യമായി വരുന്നത്. ഇവരുടെ 2.5 ലക്ഷം (5 ലക്ഷം - സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്) പിഎഫ് തുകയെക്കാള്‍ അധികം വരുന്ന തുകയായിരിക്കും രണ്ടാമത്തെ അക്കൗണ്ടില്‍ എത്തുക. ഇതിന്റെ പലിശയ്ക്കായിരിക്കും നികുതി ഈടാക്കുക.

Also Read : ചെലവ് കുറഞ്ഞും എളുപ്പത്തിലും വ്യക്തിഗത വായ്പകള്‍ സ്വന്തമാക്കുവാന്‍ ഈ മാര്‍ഗങ്ങള്‍ അറിഞ്ഞിരിക്കാംAlso Read : ചെലവ് കുറഞ്ഞും എളുപ്പത്തിലും വ്യക്തിഗത വായ്പകള്‍ സ്വന്തമാക്കുവാന്‍ ഈ മാര്‍ഗങ്ങള്‍ അറിഞ്ഞിരിക്കാം

അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനമാണ് ജീവനക്കാരുടെ വിഹിതമായി പിഎഫില്‍ നിക്ഷേപിക്കുന്നത്. ഇത്തരത്തില്‍ 2.5 ലക്ഷം വരെയാണ് നിങ്ങളുടെ പ്രതിവര്‍ഷ പിഎഫ് തുകയെങ്കില്‍ നികുതി ചുമത്തപ്പെടില്ല. അതായത് പുതിയ മാറ്റങ്ങള്‍ സാധാരണക്കാരെ ബാധിക്കില്ല എന്നര്‍ഥം. എന്നാല്‍ പിഎഫ് കൈകാര്യം ചെയ്യുന്ന ഏജന്‍സികള്‍ക്ക് തലവേദനയുണ്ടാക്കുന്ന പരിഷ്‌ക്കരമാണിതെന്നു ഏജന്‍സികള്‍ ധനകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല, ഈ പുതിയ പരിഷ്‌ക്കാരത്തില്‍ എപ്പോഴാണ് നികുതി പിടിക്കുന്നത് എന്നതിലും ആശയകുഴപ്പമുണ്ട്.

Read more about: pf
English summary

new income tax rules on PF savings; What Tax rules say about levying the PF tax? Explained | പിഎഫ് നിക്ഷേപത്തിന്മേലുള്ള പുതിയ ആദായ നികുതി നിയമങ്ങള്‍

new income tax rules on PF savings; What Tax rules say about levying the PF tax? Explained
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X