പുതിയ ജിയോ, വോഡഫോൺ ഐഡിയ, എയർടെൽ ഓഫറുകൾ: ഏറ്റവും മികച്ച പ്ലാൻ ഏത്?
കൊറോണ ഭീഷണി കാരണം നിങ്ങളിൽ പലരും വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നവരോ പുറത്തുപോകാതിരിക്കുന്നവരോ ആകാം. കാരണം മുമ്പത്തേതിൽ നിന്ന് വ്യത്യസ്തമായി, നിങ്ങൾക്ക് സ്വതന്ത്രമായി യാത്ര ചെയ്യാൻ കഴിയില്ല. അതുകൊണ്ട് തന്നെ ജോലി പൂർത്തിയാക്കാനും വിനോദങ്ങൾക്കുമുള്ള ഏക ഉറവിടമായും ഇന്റർനെറ്റ് മാറിയിരിക്കുന്നു. ഇൻറർനെറ്റുമായി ബന്ധപ്പെട്ട ജോലികളുടെ ആവശ്യം ഉയർന്നതിനാൽ മിക്ക ആളുകളും ഇപ്പോൾ 2 ജിബി പ്രതിദിന ഡാറ്റ പ്ലാനുകളാണ് തിരഞ്ഞെടുക്കുന്നത്.
പ്ലാനുകൾ
എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ എന്നിവയുടെ പുതിയ 2 ജിബി പ്രതിദിന ഡാറ്റ പ്ലാനുകളുടെ വിശദാംശങ്ങൾ ഇതാ.. അതുവഴി നിങ്ങളുടെ അടുത്ത റീചാർജിനെപ്പെറ്റിയുള്ള തീരുമാനങ്ങളെടുക്കാം. 2 ജിബി പ്രതിദിന ഡാറ്റ പ്ലാനുകളിൽ 28 ദിവസവും 84 ദിവസവും സാധുതയുള്ളവയുണ്ട്.
എയർടെൽ 2 ജിബി ഡെയ്‌ലി ഡാറ്റ പ്ലാൻ
എയർടെല്ലിന്റെ 28 ദിവസം വാലിഡിറ്റിയുള്ള 2 ജിബി പ്രീപെയ്ഡ് പ്ലാനിന് 298 രൂപയാണ് നിരക്ക്. 84 ദിവസത്തെ സാധുതയുള്ള 698 രൂപയുടെ പ്ലാനിലും ദിവസവും രണ്ട് ജിബി ഇന്റർനെറ്റ് ലഭിക്കും. പ്രതിദിനം 2 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, എയർടെൽ ആപ്പ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. എയർടെൽ താങ്ക്സ് ആപ്ലിക്കേഷനോടൊപ്പം 2 ജിബി സൌജന്യ ക്ലൌഡ് സ്റ്റോറേജും എയർടെൽ വാഗ്ദാനം ചെയ്യുന്നു. എയർടെൽ എക്‌സ്ട്രീം പ്രീമിയം, വിങ്ക് മ്യൂസിക്, ഹെലോട്യൂൺസ്, ഫാസ്റ്റ് ടാഗ് ഇടപാടിൽ 150 രൂപ ക്യാഷ് ബാക്ക് എന്നിവയും ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.
ജിയോ 2 ജിബി ഡെയ്‌ലി ഡാറ്റ പ്ലാൻ
ജിയോയും പ്രതിദിനം 2 ജിബി പായ്ക്കുകൾ കുറഞ്ഞ വിലയ്ക്ക് വാഗ്ദാനം ചെയ്യുന്നു. ജിയോയുടെ പ്ലാനുകളുടെ വില 249 രൂപയും 599 രൂപയുമാണ്. പ്രതിദിനം 2 ജിബി ഡാറ്റയും പരിധിയില്ലാത്ത ജിയോ ടു ജിയോ കോളിംഗും 28, 84 ദിവസത്തെ സാധുതയുള്ള 100 എസ്എംഎസും പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. ജിയോ മുതൽ നോൺ-ജിയോ കോളിംഗിനായുള്ള വ്യക്തിഗത പ്ലാനുകളിൽ യഥാക്രമം 1000, 3000 മിനിറ്റ് കോൾ ബാധകമാണ്. ഈ പ്ലാനുകൾ ജിയോയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്കും സേവനങ്ങളിലേക്കും പ്രവേശനം നൽകുന്നു.
വോഡഫോൺ ഐഡിയ 2 ജിബി ഡെയ്‌ലി ഡാറ്റ പ്ലാനുകൾ
വോഡഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഇരട്ട ഡാറ്റ ആനുകൂല്യം ലഭിക്കും. വോഡഫോൺ, ഐഡിയ എന്നിവ 299 രൂപ, 699 രൂപ എന്നിങ്ങനെയുള്ള പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു, അവിടെ ഉപയോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റയും കൂടാതെ പ്രതിദിനം 2 ജിബി അധികമായി പരിമിത സമയ ഇരട്ട ഡാറ്റ ഓഫറും പരിധിയില്ലാത്ത വോയ്‌സ് കോളും 100 എസ്എംഎസും ലഭിക്കും. ഈ പ്ലാനുകൾക്ക ഒപ്പം ZEE5 സബ്‌സ്‌ക്രിപ്‌ഷനോടൊപ്പം വോഡഫോൺ / ഐഡിയ വീഡിയോ പ്ലാറ്റ്‌ഫോമുകളിലേക്കും ആക്‌സസ്സ് ലഭിക്കും.


Click it and Unblock the Notifications


