2021ൽ പുതിയ പാസ്‌പോർട്ടിനായി അപേക്ഷിക്കുകയോ പാസ്പോർട്ട് പുതുക്കുകയോ ചെയ്യുന്നുവർക്ക് ഇലക്ട്രോണിക് മൈക്രോപ്രൊസസ്സർ ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ട് ലഭിക്കും. പരീക്ഷണാടിസ്ഥാനത്തിൽ 20,000 ഓദ്യോഗിക, നയതന്ത്ര ഇ-പാസ്‌പോർട്ടുകൾ സർക്കാർ ഇതിനകം ഇഷ്യു ചെയ്തിട്ടുണ്ട്. രാജ്യത്തെ മുഴുവൻ പൗരൻമാർക്കും ഇ-പാസ്‌പോർട്ടുകൾ വിതരണം ചെയ്യുന്നതിനുള്ള പ്രക്രിയകൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇ-പാസ്പോർട്ടുകൾ
ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ടുകൾ പുറത്തിറക്കുന്നതിലൂടെ തട്ടിപ്പുകളും വ്യാജ പാസ്പോർട്ട് നിർമ്മിക്കുന്നതും തടയാനാകും. അന്താരാഷ്ട്ര യാത്രക്കാർക്ക് വേഗത്തിൽ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാനും ഇ-പാസ്പോർട്ടുകൾ സഹായകമാണ്. നിലവിൽ ഇതുവരെ, പൗരന്മാർക്ക് ലഭിച്ചു കൊണ്ടിരുന്നു ബുക്ക്ലെറ്റ് പാസ്‌പോർട്ടുകളായിരുന്നു.
പ്രത്യേക ഏജൻസി
മണിക്കൂറിൽ 10,000 മുതൽ 20,000 വരെ പാസ്പോർട്ടുകൾ ഇഷ്യു ചെയ്യാവുന്ന വ്യക്തിഗത ഇ-പാസ്‌പോർട്ടുകൾ തയ്യാറാക്കുന്നതിനുള്ള ഒരു പ്രത്യേക യൂണിറ്റും ഏജൻസിയും സജ്ജമാക്കാനാണ് അധികൃതരുടെ ലക്ഷ്യം. ഇതിനായി ഡൽഹിയിലും ചെന്നൈയിലും ഐടി സംവിധാനങ്ങൾ ആരംഭിക്കാനാണ് പദ്ധതി. വിദേശകാര്യ മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കുന്ന ദേശീയ ഇൻഫോർമാറ്റിക്‌സ് സെന്റർ ബുധനാഴ്ച ഐടി ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കുന്നതിനും ഒരു ഏജൻസിയെ തിരഞ്ഞെടുക്കുന്നതിനും പ്രൊപ്പോസൽ പുറത്തിറക്കിയിരുന്നു.
അടുത്ത വർഷം മുതൽ
എംഇഎ ആസ്ഥാനത്തെ സിപിവി ഡിവിഷനിൽ നിന്ന് മാത്രമാണ് ഇതുവരെ നയതന്ത്ര, ഔദ്യോഗിക ഇ-പാസ്‌പോർട്ടുകൾ വിതരണം ചെയ്തിരുന്നത്. പുതിയ പദ്ധതി നടപ്പിലാകുന്നതോടെ ഇന്ത്യയിലെ 36 പാസ്പോർട്ട് ഓഫീസുകളിൽനിന്ന് ഇ-പാസ്പോർട്ട് ലഭിക്കും. രാജ്യങ്ങൾ തമ്മിലുള്ള പരസ്പര പ്രവർത്തനം ഉറപ്പാക്കുന്നതിന് ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐസിഎഒ) മാനദണ്ഡത്തെ അടിസ്ഥാനമാക്കിയായിരിക്കും ഇ-പാസ്‌പോർട്ടുകൾ തയ്യാറാക്കുക.
കൂടുതൽ സമയമെടുക്കുമോ?
നിലവിലുള്ള പ്രക്രിയകളിൽ കാര്യമായ മാറ്റമില്ലാതെയായിരിക്കും ഇ-പാസ്‌പോർട്ട് സംവിധാനം സംയോജിപ്പിക്കുക. കൂടാതെ പാസ്‌പോർട്ട് നൽകുന്നതിന് ആവശ്യമായ സമയത്തിൽ കാര്യമായ വർദ്ധനവുണ്ടാകില്ല.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
