ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക് എന്നീ മൂന്ന് വൻകിട പൊതുമേഖലാ ബാങ്കുകൾക്ക് സർക്കാർ പുതിയ തലവന്മാരെ നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. മന്ത്രിസഭയുടെ അപ്പോയിന്റ്മെന്റ് കമ്മിറ്റി (എസിസി) ബാങ്ക് ഓഫ് ബറോഡ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായി സഞ്ജീവ് ചദ്ദയെയും കാനറ ബാങ്കിന്റെ എംഡിയും സിഇഒയും ആയി ലിംഗം വെങ്കട്ട് പ്രഭാകറെയും ബാങ്ക് ഓഫ് ഇന്ത്യയുടെ എംഡിയും സിഇഒയും ആയി അതാനു കുമാർ ദാസിനെയും നിയമിച്ചു.
എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റിന്റെ ചുമതലയുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായിരുന്നു ചദ്ദ. കഴിഞ്ഞ വർഷം ഒക്ടോബറിൽ കാലാവധി അവസാനിച്ച പി.എസ് ജയകുമാറിന്റെ ഒഴിവിലേയ്ക്കാണ് സഞ്ജീവ് ചദ്ദയെ തിരഞ്ഞെടുത്തിരിക്കുന്നത്. പഞ്ചാബ് നാഷണൽ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു പ്രഭാകർ. ഈ മാസം അവസാനം വിരമിക്കുന്ന ആർ.എ ശങ്കര നാരായണന് പകരക്കാരനായാണ് ഇദ്ദേഹം കാനറ ബാങ്കിൽ എത്തിയിരിക്കുന്നത്.

ബാങ്ക് ഓഫ് ഇന്ത്യയിലെ ഇഡിയായിരുന്നു അതാനു കുമാർ ദാസിന്, കഴിഞ്ഞ ജൂലൈ മുതൽ ഒഴിവുള്ളതിനെ തുടർന്ന് അതേ ബാങ്കിൽ തന്നെ എംഡി, സിഇഒ സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം ലഭിച്ചു.
സർക്കാർ ഉടമസ്ഥതയിലുള്ള ഈ മൂന്ന് ബാങ്കുകളിൽ ബാങ്ക് ഓഫ് ബറോഡ ഇതിനകം തന്നെ ദേനാ ബാങ്ക്, വിജയ ബാങ്ക് എന്നിവയുമായി ലയിപ്പിച്ചു. കാനറ ബാങ്ക്സ സിൻഡിക്കേറ്റ് ബാങ്കുമായി ലയിക്കാനുള്ള ഒരുക്കത്തിലാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
