2025 ലെ പുതിയ മോട്ടോർ വാഹന പിഴകൾ അറിയാം: ഓരോ ​ഗതാ​ഗത നിയമ ലംഘനത്തിനും പത്തിരട്ടി പിഴ ചുമത്തും

രാജ്യത്ത് എന്നും ചർച്ചയാവുന്ന വിഷയമാണ് വാഹനാപകടങ്ങൾ. ​ഗതാ​ഗത നിയമങ്ങൾ ലംഘിച്ചു കൊണ്ട് വാഹനം ഓടിക്കുമ്പോഴാണ് ഇത്തരത്തിലുള്ള അപകടങ്ങൾ സംഭവിക്കുന്നത്. എന്നാൽ മറു വശത്ത് ഇങ്ങനെ നിയമ ലംഘനത്തിന് അനുസൃതമായ ശിക്ഷ നടപ്പാക്കുന്നില്ല എന്നതും പ്രധാനപ്പെട്ട കാര്യമാണ്.

അശ്രദ്ധമായ ഡ്രൈവിംഗിനും ഗതാഗത മാനദണ്ഡങ്ങൾ ലംഘിക്കുന്നതിനുമെതിരെ ഇന്ത്യയിൽ നടപടികൾ കൈകൊണ്ടു. ഇതിൻ്റെ ഭാഗമായി മാർച്ച് 1 മുതൽ പുതിയതും കർശനവുമായ മോട്ടോർ വാഹന പിഴ നടപ്പാക്കി. ഈ പുതിയ പിഴകൾ ചുമത്തുന്നത് ഇത്തരം തെറ്റു ചെയ്യുന്നവർക്ക് നല്ലൊരു ശിക്ഷ നൽകുന്നതിൻ്റെ ഭാ​ഗമായിട്ടാണ്. മാത്രമല്ല, ചിലപ്പോൾ ജയിൽ ശിക്ഷ വരെ ലഭിച്ചേക്കാം. അതായത് ​ഗതാ​ഗത നിയമങ്ങൾ തെറ്റിക്കുന്നവരോട് ഒരു വിട്ടുവീഴ്ചയുമില്ല എന്നതിന്റെ സൂചനയാണ് ഈ പുതിയ പിഴ നിയമങ്ങൾ. ഓരോന്നും വിശദമായി നോക്കാം.

മദ്യപിച്ച് വാഹനമോടിച്ചോ? തടവും 15,000 രൂപ പിഴയും നൽകും

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിക്കപ്പെട്ടാൽ 10,000 അടയ്ക്കാനും/അല്ലെങ്കിൽ 6 മാസം തടവ് അനുഭവിക്കാനും തയ്യാറാകുക. ആവർത്തിച്ചുള്ള നിയമ ലംഘനം നടത്തുന്ന കുറ്റവാളികൾക്ക് 15,000 പിഴയും 2 വർഷം വരെ തടവും ലഭിക്കും. പഴയ പിഴ 1,000 രൂപയിൽ നിന്ന് 1,500 രൂപയായിരുന്നു.

ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിച്ചാൽ എത്ര രൂപ പിഴ അടക്കണം?

നേരത്തെ ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിച്ചാൽ വെറും 100 രൂപയായിരുന്നു പിഴ. എന്നാൽ ഇനി മുതൽ അതിൽ മാറ്റമുണ്ട്. 1,000 രൂപ പിഴയായി നൽകേണ്ടി വരും. മാത്രമല്ല ഇത്തരത്തിൽ വാഹനം ഓടിച്ചാൽ അധികാരികൾക്ക് നിങ്ങളുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് റദ്ദാക്കാം. അതുപോലെ, സീറ്റ് ബെൽറ്റ് ഇടാത്തതിന് ഇപ്പോൾ 1,000 രൂപ പിഴ ഈടാക്കും.

2025 ലെ പുതിയ മോട്ടോർ വാഹന പിഴകൾ അറിയാം: ഓരോ ​ഗതാ​ഗത നിയമ ലംഘനത്തിനും പത്തിരട്ടി പിഴ ചുമത്തും

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ?

വാഹനമോടിക്കുമ്പോൾ ആളുകൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ട്. ഇത് ശ്രദ്ധ തെറ്റി പലതരത്തിലുള്ള അപകടത്തിലേക്കും വഴിവെക്കും. അത് ഒഴിവാക്കുന്നതിനായി പിഴ 500 രൂപയിൽ നിന്ന് 5,000 രൂപയായി ഉയർത്തി.

രേഖകൾ കൈവശമില്ലേ..? പിഴയുണ്ട്...

സാധുവായ ലൈസൻസോ ഇൻഷുറൻസോ ഇല്ലാതെ വാഹനമോടിച്ചാൽ ഇനി മുതൽ യഥാക്രമം 5,000 രൂപയും 2,000 രൂപയും പിഴ ലഭിക്കും. മാത്രമല്ല മൂന്ന് മാസം തടവും കമ്മ്യൂണിറ്റി സേവനവും ലഭിക്കും. ഇൻഷുറൻസ് നിയമലംഘനം ആവർത്തിച്ചാൽ 4,000 രൂപ പിഴ ലഭിക്കും. പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ 10,000 രൂപയും/അല്ലെങ്കിൽ കമ്മ്യൂണിറ്റി സേവനത്തോടൊപ്പം ആറ് മാസം തടവും ലഭിക്കും.

ഇരുചക്ര വാഹനത്തിൽ മൂന്ന് പേരുമായുള്ള യാത്ര മുതൽ അപകടകരമായ ഡ്രൈവിം​ഗിനും പിഴ നൽകും

ഇരുചക്ര വാഹനത്തിൽ മൂന്ന് പേരുമായി യാത്ര ചെയ്യാറുണ്ടോ? എങ്കിൽ ഇത്തരം സാഹസിക യാത്ര നടത്തിയാൽ ഇനി മുതൽ 1,000 രൂപ പിഴയും അപകടകരമായ ഡ്രൈവിംഗ് അല്ലെങ്കിൽ റേസിംഗ് നടത്തിയാൽ 5,000 രൂപ പിഴയും ലഭിക്കും. ആംബുലൻസ് പോലുള്ള അടിയന്തര വാഹനങ്ങൾക്ക് വഴി നൽകാതിരുന്നാൽ 10,000 രൂപ പിഴയും ലഭിക്കും.

സിഗ്നൽ ജമ്പിംഗും ഓവർലോഡിംഗും

സ്റ്റോപ്പ് സിഗ്നൽ സമയത്ത് വണ്ടി ഓടിച്ചാൽ ഇപ്പോൾ 5,000 രൂപ പിഴ നൽകും. ഇതുവരെ ഇതിന് 500 രൂപയായിരുന്നു പിഴ. അതുപോലെ ഓവർലോഡ് കയറ്റുന്ന വാഹനങ്ങൾക്ക് 2,000 രൂപ മാത്രം പിഴ ചുമത്തിയിരുന്നെങ്കിൽ ഇനി മുതൽ പിഴ 20,000 രൂപയായിരിക്കും.

ജുവനൈൽ കുറ്റവാളികൾ

പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ 25,000 രൂപ പിഴയും 3 വർഷം തടവും, രജിസ്ട്രേഷൻ റദ്ദാക്കലും ചെയ്യും. ഒപ്പം 25 വയസ്സ് വരെ ലൈസൻസ് കൈവശം വയ്ക്കുന്നതിന് വിലക്കും ലഭിക്കും. ഇതുവരെ പ്രായപൂർത്തിയാവാത്തവർ വാഹനമോടിച്ചാൽ 2,500 രൂപയായിരുന്നു ചുമത്തിയിരുന്നത്

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X