രാജ്യത്തെ പ്രധാന തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് പാൻ കാർഡ്. സാമ്പത്തിക ഇടപാടുകൾക്ക് ഉപയോഗിക്കുന്നതിനൊപ്പം നികുതി അടക്കാനും ഇത് ആവശ്യമാണ്. പാൻ എന്നാൽ പെർമനന്റ് അക്കൗണ്ട് നമ്പർ എന്നതിന്റെ ചുരുക്ക രൂപമാണ്. ഇപ്പോൾ പാൻ കാർഡുമായി ബന്ധപ്പെട്ട് പുതിയ പദ്ധതികൾ കേന്ദ്ര സർക്കാർ കൊണ്ടു വരുന്നു. പാൻ കാർഡുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എളുപ്പത്തിൽ പൂർത്തിയാക്കാനാണ് പുതിയ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
പുതിയ പദ്ധതി...
പാൻ 2.0 എന്നാണ് പുതിയ പദ്ധതിയുടെ പേര്. തിങ്കളാഴ്ച കേന്ദ്ര മന്ത്രി സഭാ യോഗത്തിലാണ് ഇതിന് അംഗീകാരം ലഭിച്ചത്. ക്യുആർ കോഡുള്ള പാൻ കാർഡായിരിക്കും ഇത്. നിലവിലുള്ള പാൻ കാർഡിനെ അപ്ഗ്രേഡ് ചെയ്തിട്ടാണ് ഈ ഡിജിറ്റൽ സിസ്റ്റത്തിലേക്ക് മാറ്റുന്നത്. അതിനാൽ ഇത് എല്ലാവർക്കും ഒരുപോലെ ലഭ്യമാകും. മാത്രമല്ല ഇതിന് ഒരു ഏകീകൃത പോർട്ടൽ ഉണ്ടാകും, അത് പൂർണ്ണമായും ഓൺലൈനായിരിക്കുമെന്നും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
വാണിജ്യ മേഖലയിൽ നിന്നുള്ള ദീർഘ കാലത്തെ ആവശ്യമായിരുന്നു എല്ലാ പാൻ, ടാൻ സേവനങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്ന ഒരു സിസ്റ്റം വേണമെന്നത്. അതിനാൽ പൊതു ബിസിനസ് ഐഡന്റിഫയർ നിർമ്മിക്കും. മാത്രമല്ല പാൻ ഡാറ്റ ഉപയോഗിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും പാൻ ഡാറ്റ വോൾട്ട് എന്ന സംവിധാനം നിർബന്ധമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതിലൂടെ ഉപഭോക്താക്കളുടെ ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കാൻ സാധിക്കുന്നു.
1,435 കോടി രൂപ ചെലവിലാണ് ഈ പദ്ധതി നിർമിക്കുന്നത്. എന്നാൽ ഇത് പൊതുജനങ്ങൾക്ക് യാതൊരു സാമ്പത്തിക നഷ്ടവും സൃഷ്ടിക്കുന്നില്ല. അതായത് പാൻ കാർഡ് അപ്ഗ്രേഡ് ചെയ്യുന്നത് പൂർണമായും സൗജന്യമായിരിക്കും.

പാൻ 2.0 പദ്ധതിയെ കുറിച്ച് അറിയാം....
നികുതിദായകരുടെ മെച്ചപ്പെട്ട ഡിജിറ്റൽ അനുഭവത്തിനായി പിനക്രമീകരിച്ച ഒരു ഇ-ഗവേണൻസ് പ്രോജക്റ്റാണിത്. എല്ലാ പാൻ/ടാൻ സേവനങ്ങളും ഡിജിറ്റലിലേക്ക് മാറുന്നു. ഈ പദ്ധതി നിലവിലുള്ള പാൻ കാർഡിന്റെ അപ്ഗ്രേഡ് ചെയ്തിട്ടുള്ള ഫോർമാറ്റ് ആയിരിക്കും. അതിനാൽ തന്നെ നിങ്ങളുടെ നിലവിലെ പാൻ നമ്പറും നഷ്ടമാവില്ല. പഴയ നമ്പർ തന്നെയാവും പുതുക്കിയ കാർഡിലും ലഭ്യമാവുന്നത്. ഈ പദ്ധതിയിലൂടെ നികുതിദായകർക്കുള്ള സേവനങ്ങൾ കൂടുതൽ എളുപ്പമാക്കാനും പെട്ടെന്ന് പൂർത്തിയാക്കാനും സഹായിക്കും. എന്തെല്ലാം പ്രത്യേകതകളാണ് ഈ പദ്ധതിയ്ക്കുള്ളത്?
- മെച്ചപ്പെട്ട ഗുണനിലവാരം
- എളുപ്പത്തിൽ ആക്സസ് ചെയ്യാനും വേഗത്തിൽ വിതരണം ചെയ്യാനും സാധിക്കും
- എല്ലാ വിവരങ്ങളും ഒറ്റ കുടക്കീഴിൽ
- കുറഞ്ഞ ചിലവുള്ളതും എന്നാൽ പരിസ്ഥിതി സൗഹാർദ്ദവുമായ പദ്ധതി
- കൂടുതൽ സുരക്ഷയും ഒപ്റ്റിമൈസേഷനും
വീട്ടിലിരുന്ന് സമ്പാദിക്കാം; ഉയർന്ന ശമ്പളം വാഗ്‌ദാനം ചെയ്യുന്ന 10 ഫ്രീലാൻസ് ജോലികൾ
കണക്കുകകൾ പ്രകാരം നിലവിൽ 78 കോടി ആളുകൾക്കാണ് പാൻ കാർഡ് നൽകിയത്. ഇത്രയും ജനങ്ങൾ രാജ്യത്ത് പാൻ ഉപയോഗിക്കുന്നു. പുതിയ മാറ്റം എല്ലാവർക്കും കൂടുതൽ സൗകര്യപ്രദമാവും. കാർഡ് കൈവശം കൊണ്ട് നടക്കാതെ ക്യൂആർ കോഡിലൂടെ എല്ലാ ഇടപാടുകളും നടത്താം. നിലവിലെ പാൻ കാർഡിന്റെ അപ്ഗ്രേഡ് ഫോർമാറ്റ് മാത്രമായിരിക്കും ഇത്. മാത്രമല്ല ബിസിനസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും ഒരു പൊതു ബിസിനസ് ഐഡൻ്റിഫയറും, ഒരു ഏകീകൃത പോർട്ടലും ഈ പ്രോജക്റ്റിൽ ഉൾപ്പെടുന്നുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications