മുംബൈ: ഇന്‍ഷൂറന്‍സ് മേഖലയില്‍ സമഗ്ര പരിഷ്കരണത്തിന്റെ ഭാഗമായി ആരോഗ്യ ഇന്‍ഷൂറന്‍സ്, ടേം ഇന്‍ഷൂറന്‍സ് എന്നിവയ്ക്ക് പിന്നാലെ അപകട ഇന്‍ഷൂറന്‍സ് പോളിസികള്‍ നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനമടക്കമുള്ള കമ്പനികളോട് അഭിപ്രായമറിയിക്കാന്‍ അതോറിറ്റി ആവശ്യപ്പെട്ടു. 2021 ഏപ്രില്‍ ഒന്നിന് ഇത്തരം പോളിസികള്‍ തുടങ്ങിയിരിക്കണമെന്നും കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പുതിയതായി തയാറാക്കുന്ന സ്റ്റാന്‍ഡേര്‍ഡ് പോളിസികള്‍, കവറേജ്, ചട്ടങ്ങള്‍, നേട്ടം, തുടങ്ങിയ കാര്യങ്ങളില്‍ ഏകരൂപമായിരിക്കും. അതേ സമയം പ്രീമിയം തുക. ക്ലെയിം സെറ്റില്‍മെന്റ് തുടങ്ങിയവ ഒരുപക്ഷെ വ്യത്യസ്തമായിരിക്കാം.

അപകട ഇന്‍ഷൂറന്‍സിന്റെ ഈ സ്റ്റാന്‍ഡേര്‍ഡ് ഉല്‍പ്പന്നത്തില്‍ ചുരുങ്ങിയ സംഇന്‍ഷ്വേര്‍ഡ് തുക 2.5 ലക്ഷമായിരിക്കും. പരമാവധി ഒരു കോടിയും.പുതിയ പോളിസികളില്‍ ഡെത്ത് ബെനിഫിസ്റ്റ്, സ്ഥിരമായി പൂര്‍ണ വൈകല്യം എന്നിവയെല്ലാം അടിസ്ഥാന കവറേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ മരണം സംഭവിച്ചാല്‍ സം ഇന്‍ഷ്വേര്‍ഡ് തുകയുടെ 100 ശതമാനം ലഭിക്കത്തക്കവിധമാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്.എന്നാല്‍ മരണം സംഭവിക്കുന്നത് മരണത്തിന് 12 മാസത്തിനുള്ളിലായിരിക്കണം. കൂടാതെ അപകടത്തെ തുടര്‍ന്നുണ്ടാകുന്ന ആശുപത്രി ചിലവുകള്‍, വിദ്യാഭ്യാസ ധന സഹായം എന്നിവ നിര്ബന്ധമല്ലാതെ പോളിസിയുടെ ഭാഗമായിരിക്കും.
തുടക്കത്തില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് രംഗത്താണ് അടിസ്ഥാന പോളിസികള്‍ അതോറിറ്റി നടപ്പിലാക്കിയത്. ലളിത വ്യവസ്ഥകളും ഏകരൂപമായ ചട്ടങ്ങളും ഉള്ള ആരോഗ്യ സഞ്ചീവനി പോളിസികള്‍ എല്ലാ ഇന്‍ഷൂറന്‍സ് കമ്പനികളും തുടങ്ങിയിരിക്കണെന്നായിരുന്നു റെഗുലേറ്ററി അതോറിറ്റിയുടെ വ്യവസ്ഥ. ഇത് നടപ്പിലാക്കി ഉടനെ തന്നെ ടേം ഇന്‍ഷൂറന്‍സ് മേഖലയിലും ഇത്തരം അടിസ്ഥാന പോളിസികള്‍ കൊണ്ടുവന്നു. സര് ജീവന് ബീമാ പോളിസികള്‍ 2021 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരും. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് അപകട ഇന്‍ഷൂറന്‍സ് മേഖലയിലും അടിസ്ഥാന പോളിസികള്‍ കൊണ്ടുവരുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
