റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ എടിഎം ചാർജുകളിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ രാജ്യത്തുടനീളമുള്ള എടിഎം ഇടപാട് ചാർജുകളുടെ പുതിയ നിരക്കുകൾ 2025 മെയ് 1 മുതൽ പ്രാബല്യത്തിൽ വരും. സൗജന്യ ഇടപാടുകൾക്കുള്ള പരിധി, ആ പരിധികൾ കവിയുമ്പോൾ ഈടാക്കുന്ന ചാർജുകൾ പരിഷ്കരിക്കുക, ഇന്റർചേഞ്ച് ഫീസുകളുടെ ഘടന പരിഷ്കരിക്കുക എന്നിവയിലാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ എത്തിയിരിക്കുന്നത്.
എച്ച്ഡിഎഫ്‌സി ബാങ്ക് , പിഎൻബി , കൊട്ടക് മഹീന്ദ്ര തുടങ്ങിയ ബാങ്കുകൾ സൗജന്യ എടിഎം ഇടപാട് പരിധികൾ കവിയുമ്പോൾ ഈടാക്കുന്ന ചാർജുകളുടെ പുതുക്കിയ നിരക്കുകളെക്കുറിച്ച് അവരുടെ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. 2025 മെയ് 1 മുതൽ സൗജന്യ എടിഎം ഇടപാട് പരിധികളിൽ മാറ്റം വരുന്നു. അതായത് സ്വന്തം ബാങ്ക് എടിഎമ്മുകൾ ഉപയോഗിക്കുന്നതിനെ കുറിച്ചും മറ്റ് ബാങ്കുകൾ നടത്തുന്ന എടിഎമ്മുകളെ കുറിച്ചും ആർബിഐ പറഞ്ഞു, മാത്രമല്ല ഉപഭോക്താക്കൾക്ക് ഓരോ മാസവും എത്ര സൗജന്യ എടിഎം ഇടപാടുകൾ നടത്താമെന്നും ആർബിഐ വ്യക്തമാക്കി.
സൗജന്യ എടിഎം ഇടപാടുകൾ
2025 മെയ് 1 മുതൽ മെട്രോ നഗരങ്ങളിൽ ഉപഭോക്താക്കൾക്ക് പ്രതിമാസം മൂന്ന് സൗജന്യ ഇടപാടുകൾ നടത്താൻ സാധിക്കും. മെട്രോ നഗരങ്ങളല്ലാത്ത പ്രദേശങ്ങളിൽ പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകൾ മാത്രമേ നടത്താൻ സാധിക്കൂ. ഈ പരിധികൾ സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകൾക്കെല്ലാം ബാധകമാണ്.
എടിഎം ഇടപാടുകളിലെ പുതുക്കിയ നിരക്കുകൾ...
2025 മെയ് 1 മുതൽ നിങ്ങളുടെ പ്രതിമാസ സൗജന്യ ഇടപാട് പരിധി കഴിഞ്ഞാൽ ഓരോ ഇടപാടിനും പരമാവധി 23 രൂപ വരെ ഈടാക്കും. ഇത് എല്ലാ ബാങ്കുകൾക്കും ഈടാക്കാം. സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകൾക്കെല്ലാം ഈ പരിധി ബാധകമാണ്. ഈ ഇടപാട് ചാർജിന് പുറമേ ബാധകമായ നികുതികളും ഈടാക്കാൻ സാധ്യതയുണ്ട്. എടിഎം ഇടപാടുകൾ പോലെ ക്യാഷ് റീസൈക്ലർ മെഷീനുകളിൽ (CRM-കൾ) നടത്തുന്ന ഇടപാടുകൾക്കും ഈ പുതുക്കിയ ഫീസ് ബാധകമാണ്. എന്നാൽ CDMൽ ഇത്തം ചാർജുകൾ ഈടാക്കുന്നില്ല.

എച്ച്ഡിഎഫ്സി ബാങ്ക് എടിഎം ചാർജുകൾ
"2025 മെയ് 1 മുതൽ സൗജന്യ പരിധിക്ക് മുകളിലുള്ള എടിഎം ഇടപാട് ചാർജ് 21 രൂപ + നികുതിയും എന്ന നിരക്കിൽ നിന്നും 23 രൂപ + നികുതി എന്ന നിരക്കിലേക്ക് പരിഷ്കരിക്കും." എച്ച്ഡിഎഫ്സി ബാങ്ക് അവരുടെ ഔദ്യോഗിക വെബ്സൈറ്റിൽ പറഞ്ഞു.
എച്ച്ഡിഎഫ്സി ബാങ്കിൻ്റെ എടിഎം വഴി പണം പിൻവലിക്കുന്നതിന് മാത്രമേ ചാർജ് ഈടാക്കുകയുള്ളൂ. സാമ്പത്തികേതര ഇടപാടുകളായ ബാലൻസ് പരിശോധിക്കൽ, മിനി സ്റ്റേറ്റ്‌മെന്റ്, പിൻ മാറ്റുന്നത് എന്നിവയെല്ലാം സൗജന്യമായിരിക്കും. അഥവാ നിങ്ങൾ മറ്റു ബാങ്കുകളുടെ എടിഎമ്മുകളിലൂടെ ഇടപാട് നടത്തിയാൽ പണം പിൻവലിക്കുന്നതിനും, സാമ്പത്തികേതര ഇടപാടുകളായ ബാലൻസ് പരിശോധിക്കൽ, മിനി സ്റ്റേറ്റ്‌മെന്റ് & പിൻ മാറ്റുന്നത് എന്നിവ ഇതിൽ ഉൾപ്പെടും.
പഞ്ചാപ് നാഷണൽ ബാങ്ക് എടിഎം നിരക്കുകൾ
"09.05.2025 മുതൽ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിലൂടെ നടത്തുന്ന സൗജന്യ ഇടപാടുകൾക്കുള്ള നിരക്കുകൾ ഒരു സാമ്പത്തിക ഇടപാടിന് 23 രൂപയും സാമ്പത്തികേതര ഇടപാടിന് 11 രൂപയും (ജിഎസ്ടി ഒഴികെ) ആയി പരിഷ്കരിച്ചിരിക്കുന്നു." പിഎൻബി വെബ്‌സൈറ്റ് പ്രകാരം പറയുന്നു.
ഇൻഡസ്ഇൻഡ് ബാങ്ക് എടിഎം ചാർജുകൾ
ഇൻഡസ്ഇൻഡ് വെബ്‌സൈറ്റ് അനുസരിച്ച്, "എല്ലാ സേവിംഗ്‌സ്/ശമ്പളം/എൻആർ/കറന്റ് അക്കൗണ്ട് ഉപഭോക്താക്കളിൽ നിന്നും 2025 മെയ് 1 മുതൽ ഇൻഡസ്ഇൻഡ് ബാങ്ക് എടിഎമ്മുകളിൽ നിന്ന് നിലവിലെ സൗജന്യ പരിധിക്കപ്പുറം പണം പിൻവലിച്ചാൽ ഓരോ ഇടപാടിനും 23 രൂപ ഈടാക്കും."
ഈ പരിഷ്കാരങ്ങൾക്ക് അനുസരിച്ച് എടിഎം ഇടപാടുകൾ നടത്താം. നിങ്ങളുടെ ബാങ്ക് എടിഎം അല്ലെങ്കിൽ ശ്രദ്ധയോടെ ഇടപാടുകൾ നടത്താനും ശ്രദ്ധിക്കുക.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ മുന്നേറ്റം: ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ ഇവയാണ്

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

ഓണം: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം നേരത്തെ ലഭിക്കും; ബാങ്കിംഗ് ഇടപാടുകളിൽ ഈ മുൻകരുതലുകൾ എടുക്കുക

ഇന്ന് ബാങ്കുകൾക്ക് അവധി; ഓണം വരുന്നു, പണമിടപാടുകൾ തടസ്സപ്പെടാതിരിക്കാൻ എന്തുചെയ്യണം?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ



Click it and Unblock the Notifications