അടുത്തിടെയായി ബാംഗ്ലൂർ നഗരത്തിൽ വാടകവീടുകൾ കേന്ദ്രീകരിച്ചുകൊണ്ട് നടക്കുന്ന ഒരു തട്ടിപ്പിന്റെ വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഓൺലൈനായി വാടകയ്ക്ക് വീട് നോക്കുന്നവരെ ലക്ഷ്യമിട്ടുകൊണ്ടാണ് ഈ തട്ടിപ്പ് നടക്കുന്നത്. യഥാർത്ഥ ഉടമകൾ ആണെന്ന് വിശ്വസിപ്പിച്ച് മറ്റൊരു വീടിന്റെ ചിത്രം നിങ്ങളെ കാണിക്കുകയും, അതുവഴി നിങ്ങളിൽ നിന്നും ആ വീട് ബുക്ക് ചെയ്യാൻ വേണ്ടി ഒരു പ്രാഥമിക തുക ആവശ്യപ്പെടുകയും ചെയ്യുന്നതാണ് തട്ടിപ്പിന്റെ രീതി.
'നമ്മ ബാംഗ്ലൂർ' എന്ന ഇൻസ്റ്റഗ്രാം പേജിൽ ആണ് ഇത്തരത്തിൽ ഒരു തട്ടിപ്പ് നടക്കുന്നത് കുറിച്ചുള്ള വെളിപ്പെടുത്തൽ.
'ശോഭ ജാസ്മിൻ എന്ന അപ്പാർട്ട്മെന്റിന്റെ പേരിൽ ഒരു യുവാവ് തന്നെ 2 BHK ഫ്ലാറ്റിന്റെ ചിത്രങ്ങൾ കാണിക്കുകയും, അത് തനിക്ക് ഇഷ്ടപ്പെട്ടപ്പോൾ കാണണമെന്ന് ആവശ്യപ്പെടുകയും, ഉടനെ അയാൾ അവിടെ മറ്റൊരാൾ ഇപ്പോൾ താമസിക്കുകയാണെന്നും ന്യൂ ഇയർ കഴിഞ്ഞാൽ അയാൾ അവിടെ നിന്നും മാറും എന്നും പറഞ്ഞു. അതിനുമുൻപ് 5000 രൂപ തന്ന് ആ വീട് ബുക്ക് ചെയ്യണമെന്ന് അയാൾ ആവശ്യപ്പെട്ടു. എന്നാൽ ബാർഗയിൻ ചെയ്തു ഞാൻ 2000 രൂപയ്ക്ക് ആ വീട് ബുക്ക് ചെയ്തു. തുടർന്ന് ശോഭ ജാസ്മിൻ ഫ്ലാറ്റിൽ എത്തിയപ്പോഴാണ് അധികൃതർ തന്നോട് പറയുന്നത് ഇവിടെ 3BHK, 4BHK ഫ്ലാറ്റുകൾ മാത്രമേ നിലവിലുള്ളൂ എന്ന്. അപ്പോഴാണ് ഇതൊരു വലിയ തട്ടിപ്പ് ആയിരുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നത്'
എന്ന പേരു വെളിപ്പെടുത്താത്ത ആളുടെ സന്ദേശമാണ് ഇപ്പോൾ പങ്കുവെക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ബാംഗ്ലൂരിൽ വീട് വാടകയ്ക്ക് അന്വേഷിക്കുന്ന ആളുകൾ കുറേക്കൂടി ജാഗ്രത പാലിക്കണമെന്നും. പണം നൽകുന്നതിനു മുൻപ് എല്ലാത്തിന്റെയും കൃത്യമായി വിവരങ്ങൾ ശേഖരിക്കണമെന്നും അധികാരപ്പെട്ടവർ വ്യക്തമാക്കുന്നു.

ഈ കുറിപ്പ് പുറത്തുവന്നതോടെ നിരവധി ആളുകളാണ് സമാന അനുഭവം പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. തങ്ങൾ വീട് അന്വേഷിച്ചപ്പോഴും ഇത്തരത്തിൽ ഒരു പ്രശ്നം നടന്നിരുന്നുവെന്നും, എന്നാൽ പണം നൽകാത്തതുകൊണ്ട് ഈ തട്ടിപ്പിൽ നിന്ന് തങ്ങൾ മുക്തരായെന്നും നിരവധി ആളുകൾ അവരുടെ അനുഭവം പങ്കുവയ്ക്കുന്നുണ്ട്. വീട് അന്വേഷിക്കുന്ന നമ്മളിലേക്ക് വളരെ ആകർഷണീയമായ ഫ്ലാറ്റുകളും മറ്റും കാണിച്ചു കൊണ്ടാണ് ഇത്തരക്കാർ തട്ടിപ്പിന് ആളുകളെ ഇരയാക്കുന്നത്. ബ്രോക്കർമാർ അല്ലെങ്കിൽ, മറ്റു പ്രോപ്പർട്ടി മാനേജ്മെന്റ് ടീം, അതുമല്ലെങ്കിൽ യഥാർത്ഥ ഉടമ എന്നിങ്ങനെയാണ് തട്ടിപ്പുകാർ പ്രത്യക്ഷപ്പെടുന്നത്. എന്തായാലും ബാംഗ്ലൂരിൽ വീട് നോക്കുന്നവരോട് കൂടുതൽ സുരക്ഷിതരായിരിക്കണം എന്നും മുൻകരുതൽ എടുക്കണം എന്നും പോലീസും മറ്റ് അധികൃതരും അറിയിച്ചിട്ടുണ്ട്.
അതേസമയം സംഭവത്തിൽ ഇതുവരെയ്ക്കും, അറസ്റ്റോ മറ്റ് നടപടികളെ ഉണ്ടായിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുറിപ്പ് വെളിപ്പെടുത്തിയ വ്യക്തിയുടെ പേരോ മറ്റു കൃത്യമല്ലാത്തതു കൊണ്ടായിരിക്കാം പോലീസിന്റെ നടപടിയിൽ കാര്യമായ ചലനങ്ങൾ ഇല്ലാത്തത്. മലയാളികൾ ധാരാളമായി താമസിക്കുകയും, വീടുകൾ അന്വേഷിക്കുകയും ചെയ്യുന്ന ഇടം കൂടിയാണ് ബാംഗ്ലൂർ. അതുകൊണ്ടുതന്നെ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
