സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങൾക്കാണ് കഴിഞ്ഞ വർഷങ്ങളെല്ലാം സാക്ഷ്യം വഹിച്ചത്. ഈ മാറ്റങ്ങൾക്കനുസരിച്ച് ഫിൻടെക്ക് കമ്പനികളും പുതിയ തലങ്ങളിലേക്ക് അവരുടെ ആശയങ്ങളെ എത്തിക്കുന്നു. സാമ്പത്തിക കാര്യങ്ങൾക്ക് നിരവധി മൊബൈൽ ആപ്ലിക്കേഷനുകളാണ് നിലവിലുള്ളത്. അത്തരത്തിൽ ഡിജിറ്റൽ വാലറ്റുകളിൽ ഏറ്റവും ജനപ്രിയമായിരുന്ന പേടിഎമ്മിന് റിസർവ് ബാങ്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുകാണ് സാമ്പത്തിക മേഖല. ബാങ്കിങ് ലൈസൻസ് നേടിയ ശേഷം അതുമായി ബന്ധപ്പെട്ട ആർബിഐ മാനദണ്ഡങ്ങൾ പാലിക്കാതെ വന്നതാണ് പേടിഎമ്മിന് തിരിച്ചടിയായത്. ആർബിഐ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോഴും വ്യക്തത ആവശ്യമാണെങ്കിലും, ഉപയോക്താക്കൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതും ചെയ്തിരിക്കേണ്ടതുമായി ചില കാര്യങ്ങളുണ്ട്.
വിശ്വാസ്യത സൂക്ഷ്മമായി പരിശോധിക്കുക: ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ ഉപഭോക്താക്കൾ പലപ്പോഴും സൗകര്യത്തിന് മുൻഗണന നൽകുന്നു. മറ്റ് കാര്യങ്ങളെല്ലാം പൂർണമായും അവഗണിക്കുന്നവരും ഉണ്ട്. ഉപയോക്താക്കളെ കബളിപ്പിക്കാൻ ഇത്തരം പ്ലാറ്റ്ഫോമുകൾ കാരണമായേക്കാം. ഈ അപകടസാധ്യത ലഘൂകരിക്കുന്നതിന്, ഇടപാടുകൾ നടത്തുന്നതിന് മുൻപ് കൃത്യമായ പരിശോധനകളിലൂടെയും അവലോകനങ്ങളിലൂടെയും വിശ്വാസ്യത ഉറപ്പുവരുത്തുക. ശരിയല്ലെന്ന് തോന്നുന്ന ഇടപാടുകൾ ഒഴിവാക്കുകയും ആവശ്യമെങ്കിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്യുക.

യാഥാസ്ഥിതികമല്ലാത്ത നിക്ഷേപ പദ്ധതികൾ സൂക്ഷിക്കുക: ചില പ്ലാറ്റ്‌ഫോമുകൾ നിയമാനുസൃതമായ നിക്ഷേപ ഓപ്‌ഷനുകൾ വാഗ്ദാനം ചെയ്യുമ്പോൾ, മറ്റുള്ളവർ ഡിജിറ്റൽ വാലറ്റുകളുമായി ബന്ധപ്പെട്ട വിശ്വാസത്തെ ചൂഷണം ചെയ്‌ത് ഉപയോക്താക്കളെ വഞ്ചനാപരമായ പദ്ധതികളിലേക്ക് ആകർഷിക്കും. ഒരു ഡിജിറ്റൽ വാലറ്റിനുള്ളിലെ പ്രമോഷനുകളെ മാത്രം അടിസ്ഥാനമാക്കി ഒരിക്കലും പണം നിക്ഷേപിക്കരുത്. അപകടസാധ്യതകൾ കൃത്യമായി മനസിലാക്കി, ലൈസൻസുള്ളതും നിയന്ത്രിതവുമായ ചാനലുകളിലൂടെ മാത്രം നിക്ഷേപിക്കുക.
ഡറ്റാ സ്വകാര്യതയെക്കുറിച്ച് മനസിലാക്കുക: ഡിജിറ്റൽ വാലറ്റുമായി പങ്കിടുന്ന വ്യക്തിവിവരങ്ങൾ ശ്രദ്ധയോടെ വേണം. അവരുടെ സ്വകാര്യതാ നയങ്ങൾ ശ്രദ്ധാപൂർവം വായിച്ചതിന് ശേഷം മാത്രമേ സേവനം ലഭ്യമാക്കുകയോ വിവരങ്ങൾ പങ്കുവെക്കുകയോ ചെയ്യാൻ പാടുള്ളു.
കൃത്യമായ ഇടവേളകളിൽ ആപ്പ് അപ്ഡേഷൻ നടത്തുക: പലപ്പോഴും കാലഹരണപ്പെട്ട ആപ്പുകൾ ചില പ്രധാനപ്പെട്ട സുരക്ഷാ അപ്‌ഡേറ്റുകളിൽ നിന്നും അറിയിപ്പുകളിൽ നിന്നും നിങ്ങളെ അകറ്റി നിർത്തുന്നു. അതുകൊണ്ടാണ്, നിങ്ങൾക്ക് ഏറ്റവും പുതിയ സുരക്ഷാ പാച്ചുകളും ഫീച്ചറുകളും ഉണ്ടെന്ന് ഉറപ്പാക്കാൻ ഏറ്റവും പുതിയ പതിപ്പ് ഉപയോഗിച്ച് നിങ്ങളുടെ ഡിജിറ്റൽ വാലറ്റ് ആപ്പ് അപ്ഡേറ്റ് ചെയ്ത് സൂക്ഷിക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
