2024 ഡിസംബർ 1 മുതൽ രാജ്യത്ത് വലിയ മാറ്റങ്ങൾ വരുന്നു. ഓരോ ഇന്ത്യൻ പൗരൻ്റേയും ദൈനംദിന ജീവിതത്തേയും സാമ്പത്തിക കാര്യങ്ങളേയും സ്വാധീനിക്കുന്ന മാറ്റങ്ങളാണ് വരുന്നത്. രാജ്യത്തെ ജനങ്ങളുടെ സാമ്പത്തിക മാനേജ്മെന്റ്, സാമ്പത്തിക സുതാര്യത എന്നിവ ലക്ഷ്യം വെച്ചു കൊണ്ടാണ് പുത്തൻ നിയമങ്ങൾ സജ്ജീകരിക്കുന്നത്. ഏതെല്ലാം മേഖലകളിലാണ് ഈ മാറ്റങ്ങൾ വരുന്നതെന്നും എന്തെല്ലാം മാറ്റങ്ങളാണ് സംഭവിക്കുകയെന്ന് പരിശോധിക്കാം....
2024 ഡിസംബർ 1 മുതലുള്ള മാറ്റങ്ങൾ....
പ്രധാനമായും 5 മാറ്റങ്ങളാണ് വരാനിരിക്കുന്നത്. ഈ മാറ്റങ്ങളെല്ലാം സാധാരണക്കാരെയും സാമ്പത്തിക മുന്നേറ്റമുള്ളവരേയും ഒരുപോലെ ബാധിക്കുന്നതാണ്.
1. എൽ.പി.ജി സിലിണ്ടറിൻ്റെ വിലയിൽ മാറ്റമുണ്ടാവും...
സാധാരണക്കാരൻ്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് എൽ.പി.ജി വില. പല കാരണങ്ങളാൽ എൽ.പി.ജി വിലയിൽ ചലനം സംഭവിക്കാറുണ്ട്. എണ്ണ വിപണന കമ്പനികൾ എൽ.പി.ജി സിലിണ്ടർ വിലയിലെ പ്രതിമാസ പരിഷ്‌കരണങ്ങൾ നടത്തുന്നതോടെ ആഭ്യന്തര നിരക്കുകളിൽ മാറ്റം വരുത്തിയേക്കാം. ഈ മാറ്റങ്ങൾ അന്താരാഷ്‌ട്ര വിപണിയിലെ പുതിയ ട്രെൻഡുകൾക്കും നയങ്ങൾക്കും അനുസരിച്ചായിരിക്കും. തീർച്ചയായും ഇത് ഗാർഹിക ബജറ്റുകളെ ബാധിക്കാനിടയുണ്ട്.

2. പാപ്പരത്വ നിയമങ്ങൾ കാര്യക്ഷമമാക്കുന്നത്......
പുതിയ പാപ്പരത്വ നിയമങ്ങൾ ജനങ്ങൾക്ക് വേണ്ടിയാണ് രൂപപ്പെടുത്തുന്നത്. അതായത് ഫയലിംഗ് നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കുകയും വ്യക്തികൾക്കും ചെറുകിട ബിസിനസ്സുകാർക്കും ഇതിന്റെ സങ്കീർണ്ണത കുറയ്ക്കുകയും ചെയ്യും. മാത്രമല്ല ഈ നിയമത്തിലൂടെ ലക്ഷ്യമിടുന്നത് സാമ്പത്തിക പ്രതിസന്ധികൾക്ക് കൂടുതൽ കാര്യക്ഷമമായ പരിഹാരം നൽകുവാനും റിക്കവറി പ്രോത്സാഹിപ്പിക്കുവാനുമാണ്.
3. ആരോഗ്യ സംരക്ഷണത്തിലെ സുതാര്യത
ആരോഗ്യ മേഖലയിലും ഡിസംബർ 1 മുതൽ കാര്യമായ മാറ്റങ്ങൾ വരുന്നു. അതായത് ആശുപത്രികളും ഇൻഷുറർമാരും നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനുള്ള ചിലവ് കണക്കാക്കും. ഇത് രോഗികൾക്ക് അവരുടെ ആരോഗ്യ സംരക്ഷണ ചെലവുകൾ കൂടുതൽ ഫലപ്രദമായി താരതമ്യം ചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കും. മെഡിക്കൽ മേഖലയിൽ കണ്ടു വരുന്ന സാമ്പത്തിക അനിശ്ചിതത്വം ഒരു പരിധി വരെ ഇല്ലാതാക്കാൻ ഇതിലൂടെ സാധിക്കും.
4. ക്രെഡിറ്റ് പോളിസി അപ്ഡേറ്റുകൾ....
ക്രെഡിറ്റ് കാർഡ് ഫീസുകളിലും റിവാർഡ് ഘടനകളിലും ബാങ്കുകൾ മാറ്റങ്ങൾ കൊണ്ടുവരുന്നു. നിലവിൽ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളുടെ എണ്ണം വളരെ കൂടുതലാണ്. സ്വാഭാവികമായും ഇത് രാജ്യത്തെ വിവിധ ക്രെഡിറ്റ് ഉപഭോക്താക്കളെ വ്യാപകമായി ബാധിക്കും. അതായത് ഗെയിമിംഗുമായി ബന്ധപ്പെട്ട ഇടപാടുകളിൽ എസ്.ബി.ഐ എല്ലാ ക്രെഡിറ്റ് കാർഡുകളുടേയും റിവാർഡ് പോയിൻ്റുകൾ നിർത്തലാക്കും. എന്നാൽ ആക്സിസ് ബാങ്ക് പോലുള്ള മറ്റ് ബാങ്കുകൾ റിവാർഡ് റിഡീംഷനുകൾക്ക് ഫീസ് ചുമത്തും.
5. ടെലികോം നിയന്ത്രണങ്ങൾ.....
ഈ ഡിസംബർ 1 മുതൽ ടെലികോം രംഗത്തും വലിയ മാറ്റങ്ങളാണ് വരുന്നത്. അതായത് സ്പാം, ഫിഷിംഗ് തുടങ്ങിയവയെ പ്രതിരോധിക്കാൻ, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) വാണിജ്യ സന്ദേശങ്ങൾ നടപ്പിലാക്കും. ഒ.ടി.പി മെസേജുകളും മറ്റ് സെൻസിറ്റീവ് വിവരങ്ങളുള്ള മെസേജുകളും ഉൾപ്പെടുന്ന ഇടപാടുകൾ സുരക്ഷിതമാക്കാൻ ഇതിലൂടെ സാധിക്കുന്നു.
ഈ 5 മാറ്റങ്ങളെ കുറിച്ച് അറിഞ്ഞിരിക്കുക. വിവിധ മേഖലകളിലെ മാറ്റങ്ങളാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. രാജ്യത്തെ ഓരോ വ്യക്തിയേയും കുടുംബത്തെയും ഒരുമിച്ച് ബാധിക്കുന്ന മാറ്റങ്ങളാണ് ഇവയെല്ലാം. ആരോഗ്യം, സാമ്പത്തികം, ടെലികോം തുടങ്ങിയ എല്ലാ മേഖലകളിലുമാണ് പുതിയ നിയമങ്ങൾ വരുന്നത്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications