സ്ഥാപനങ്ങള്‍ തുറന്നു തുടങ്ങി, ഇന്ത്യയിൽ ഓണ്‍ലൈന്‍ തട്ടിപ്പുകളും കുറഞ്ഞു: പഠനം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: വിവിധ സ്ഥാപനങ്ങള്‍ നേരിട്ടു തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ ഓണ്‍ലൈന്‍ തട്ടിപ്പു ശ്രമങ്ങള്‍ കുറഞ്ഞതായി ട്രാന്‍സ്‌യൂണിയന്റെ വിശകലനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷം മാര്‍ച്ച് 11-ന് ലോകാരോഗ്യ സംഘടന കോവിഡ് 19 മഹാമാരിയായി പ്രഖ്യാപിച്ചതു മുതല്‍ ഇന്ത്യയില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കായുള്ള ശ്രമങ്ങള്‍ വര്‍ധിച്ചുവെന്ന് ട്രാന്‍സ്‌യൂണിയന്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഇതാണ് സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചതോടെ കുറഞ്ഞിരിക്കുന്നത്.

സ്ഥാപനങ്ങള്‍ തുറന്നു തുടങ്ങി, ഇന്ത്യയിൽ ഓണ്‍ലൈന്‍ തട്ടിപ്പുകളും കുറഞ്ഞു: പഠനം

 

ആഗോള തലത്തില്‍ 40,000-ത്തില്‍ ഏറെ വെബ്‌സൈറ്റുകളും ആപ്പുകളും വഴിയുള്ള കോടിക്കണക്കിന് ഇടപാടുകളില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്താണ് ട്രാന്‍സ്‌യൂണിയന്‍ ഈ നിഗമനത്തില്‍ എത്തിയിട്ടുള്ളത്. ഓണ്‍ലൈന്‍ തട്ടിപ്പിനുള്ള ശ്രമങ്ങള്‍ എന്നു സംശയിക്കുന്നവയുടെ കാര്യത്തില്‍ ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് പത്തു വരെയുള്ള കാലത്തെ അപേക്ഷിച്ച് 121 ശതമാനം വര്‍ധനവാണ് മാര്‍ച്ച് 11 മുതല്‍ മെയ് 18 വരെയുള്ള കാലത്തുണ്ടായത്. ഇതിനു ശേഷം സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ച മെയ് 19 മുതല്‍ ജൂലൈ 25 വരെയുള്ള കാലത്ത് ഇന്ത്യയില്‍ നടന്ന തട്ടിപ്പു ശ്രമങ്ങളില്‍ 29 ശതമാനം ഇടിവുണ്ടായി. ആഗോള തലത്തില്‍ ഒന്‍പതു ശതമാനം ഇടിവും ഇക്കാലത്തുണ്ടായി.

പലരും ഒറ്റ ദിവസം കൊണ്ട് ഓണ്‍ലൈനിലേക്കു പൂര്‍ണമായും മാറേണ്ട സാഹചര്യം ഉണ്ടായെന്നും ഇത് തട്ടിപ്പുകാര്‍ മുതലെടുക്കുവാന്‍ ശ്രമിക്കുകയായിരുന്നു എന്നും ട്രാന്‍സ്‌യൂണിയന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും തട്ടിപ്പുകള്‍ തടയാനുള്ള വിഭാഗത്തിന്റെ ഇന്ത്യയിലെ മേധാവിയുമായ ഷലീന്‍ ശ്രീവാസ്തവ പറഞ്ഞു. ലോജിസ്റ്റിക്‌സ്, സാമ്പത്തിക സേവനങ്ങള്‍, യാത്ര തുടങ്ങിയ മേഖലകളില്‍ മെയ് 19 മുതല്‍ ജൂലൈ 25 വരെയുള്ള കാലത്തും തട്ടിപ്പു ശ്രമങ്ങള്‍ വര്‍ധിച്ചു എന്നാണ് വിശകലനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

Read more about: india
English summary

New TransUnion Research Shows Digital Fraud Attempts in India Against Companies Decrease

New TransUnion Research Shows Digital Fraud Attempts in India Against Companies Decrease. Read in Malayalam.
Story first published: Tuesday, October 20, 2020, 19:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X