സാമ്പത്തിക ഇടപാടുകൾ ഏറ്റവും വേഗത്തിലും സുരക്ഷിതമായും യു.പി.ഐ അഥവാ .യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫെയ്സ് സേവനത്തിലൂടെ സാധിക്കുന്നു. ബാങ്കിൽ നേരിട്ടെത്തി ഇടപാടുകൾ നടത്തിയ ആളുകളെല്ലാം ഇപ്പോൾ യു.പി.ഐ മാർഗം മിനിറ്റുകൾക്കുള്ളിൽ ഇടപാടുകൾ പൂർത്തിയാക്കുന്നു. യു.പി.ഐ സേവനത്തിലൂടെ നിശ്ചിത പരിധിക്കുള്ളിൽ ദിവസേന നിങ്ങൾക്ക് ഇടപാടുകൾ നടത്താൻ സാധിക്കുന്നു. ഈയിടെ യു.പി.ഐ ചില സേവനങ്ങളുടെ ഇടപാട് പരിധി ഉയർത്തിയിരുന്നു. അതിൽ ഒന്നാണ് യു.പി.ഐ 123പേ.
സാമ്പത്തിക ഇടപാടുകൾക്ക് ഇൻ്റർനെറ്റ് കണക്റ്റിവിറ്റി ഇല്ലാതെ സ്മാർട്ട് ഫോൺ, ഫീച്ചർ ഫോൺ ഉപയോഗിക്കുന്നവർക്കായി രൂപപ്പെടുത്തിയ സേവനമാണ് യു.പി.ഐ 123പേ. ഈ സേവനത്തിനു കീഴിലുള്ള ഇടപാടുകൾക്ക് നിരക്കുകൾ ഈടാക്കാറില്ല. നിലവിൽ യു.പി.ഐ 123പേ 5000 രൂപയിൽ നിന്നും 10,000 രൂപയിലേക്ക് ഇടപാട് പരിധി ഉയർത്തിയിരുന്നു. യു.പി.ഐ 123 പേ സാധാരണയായി ഇടപാടുകൾ പൂർത്തിയാക്കുവാൻ 4 രീതികളാണ് സ്വീകരിക്കുന്നത്. ഈ രീതികളിലൂടെ സ്മാർട്ട് ഫോൺ, ഫീച്ചർ ഫോണുകൾ ഉപയോഗിച്ച് ഇടപാട് പൂർത്തിയാക്കാം.
യു.പി.ഐ 123പേ ഇടപാട് രീതികൾ
- IVR നമ്പർ വഴിയുള്ള വോയ്‌സ് പേയ്‌മെൻ്റ്
- പ്രോക്‌സിമിറ്റി സൗണ്ട് ബേയ്സ്ഡ് പേയ്‌മെൻ്റുകൾ
- മിസ്‌ഡ് കോൾ ബേയ്സ്ഡ് പേയ്‌മെൻ്റ് മാർഗം
- ആപ്പ് അടിസ്ഥാനമാക്കി സ്‌കാൻ ചെയ്‌ത് ഫീച്ചർ ഫോണിൽ പണമടയ്‌ക്കുക

ഈ ഇടപാടുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് പരിശോധിക്കാം.....
1. IVR നമ്പർ വഴിയുള്ള വോയ്‌സ് പേയ്‌മെൻ്റ്
ഇതൊരു ഫോൺ നമ്പറാണ്. ഇത് IVR സിസ്റ്റവുമായി സംയോജിപ്പിച്ച് വെച്ചിരിക്കുന്നു. ഈ നമ്പറിലൂടെ നിങ്ങൾക്ക് യു.പി.ഐ സേവനങ്ങൾ ഉപയോഗിക്കാം.
2. സൗണ്ട് ബേയ്സ്ഡ് പേയ്‌മെൻ്റുകൾ
ഇതിന് ആദ്യം IVR നമ്പറിൽ വിളിച്ച് പേ ടു മർച്ചൻ്റ് ഓപ്ഷൻ തിരഞ്ഞെടുക്കണം. ശേഷം # എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ ഒരു പ്രത്യേക ശബ്ദം വരും. ഇതൊരു സൂചനയാണ്. എന്നിട്ട് നിങ്ങളുടെ യു.പി.ഐ പിൻ നമ്പറും ഇടപാട് നടത്തേണ്ട തുകയും ടൈപ്പ് ചെയ്താൽ ഇടപാട് പൂർത്തിയാവും.
3. മിസ്‌ഡ് കോൾ ബേയ്സ്ഡ് പേയ്‌മെൻ്റ് മാർഗം
ഒരു പ്രത്യേക നമ്പറിൽ വിളിച്ച് ഇടപാടുകൾ നടത്താം. യു.പി.ഐ പിൻ നൽകി ഇടപാട് നടത്തുന്നതിനു മുന്നേ ഒരു നമ്പറിൽ നിന്ന് ഒരു കോൾ ലഭിക്കും. യു.പി.ഐ പിൻ ശരിയായി നൽകിയാൽ ഇടപാട് വിജയകരമാവും.
4. ആപ്പ് അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ്
ഫീച്ചർ ഫോണിൽ യു.പി.ഐയുടെ ഒരു ആപ്പ് ഉണ്ടെങ്കിൽ അതിലൂടെ നിങ്ങൾക്ക് ഇടപാടുകൾ നടത്താം.
ഈ ഒക്ടോബർ 9നായിരുന്നു യു.പി.ഐ 123 പേയുടെ ഇടപാട് പരിധി ഉയർത്തുന്നുവെന്ന വാർത്ത പുറത്ത് വന്നത്. സാധാരണ ഇടപാടുകളെ അപേക്ഷിച്ച് പരിധി കുറവാണ് യു.പി.ഐ 123 പേയ്ക്ക്. ഈ പുതിയ മാറ്റങ്ങളുടെ ഭാഗമായി ചില മാർഗ നിർദ്ദേശങ്ങളും ആർ.ബി.ഐ പുറത്ത് വിട്ടിരുന്നു. 2025 ജനുവരി 1-ന് മുമ്പ് ഈ പറയുന്ന മാർഗ നിർദ്ദേശങ്ങളെല്ലാം എല്ലാ യു.പി.ഐ 123 പേ അംഗങ്ങളും പാലിക്കണമെന്നും ആർ.ബി.ഐ കൂട്ടിച്ചേർത്തു.
യു.പി.ഐ 123 പേയുടെ പുതിയ മാർഗ നിർദ്ദേശങ്ങൾ....
- യു.പി.ഐ 123 പേ അംഗങ്ങളുടെ ഇടപാട് പരിധി 5,000 ൽ നിന്ന് 10,000 രൂപയായി ഉയർത്തി.
- യു.പി.ഐ 123 പേയിൽ അംഗത്വം എടുക്കാൻ ആധാർ നമ്പർ നൽകി ഒ.ടി.പി കൊടുത്താൽ മതി.
- അംഗങ്ങൾ യു.പി.ഐ 123 പേ ഇടപാടുകൾ തിരിച്ചറിയുകയും ടാഗ് ചെയ്യുകയും ചെയ്യുന്നു.
- യു.പി.ഐ 123 പേ അംഗങ്ങൾ യു.പി.ഐ സംഖ്യാ ഐ.ഡി മാപ്പറുമായി യു.പി.ഐ നമ്പർ സംയോജിപ്പിക്കുന്നു.
- യു.പി.ഐ 123 പേയുടെ എല്ലാ സേവനങ്ങളും പ്രവർത്തിക്കണമെങ്കിൽ പുതിയ അംഗങ്ങൾ ഈ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുക.
യു.പി.ഐ 123 പേ ബാങ്കുമായി ലിങ്ക് ചെയ്യാം...
- ഒരു IVR നമ്പറിൽ വിളിക്കുക
- നിങ്ങളുടെ ഭാഷ തിരഞ്ഞെടുക്കുക
- ബാങ്ക് അക്കൗണ്ട് രജിസ്റ്റർ ചെയ്യാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക
- നിങ്ങളുടെ ഡെബിറ്റ് കാർഡ് വിവരങ്ങൾ നൽകുക
- യു.പി.ഐ പിൻ ക്രിയേറ്റ് ചെയ്യുക
- ഇതോടെ യു.പി.ഐ 123 പേയുമായി ബാങ്ക് അക്കൗണ്ട് വിജയകരമായി ലിങ്ക് ചെയ്‌തുവെന്ന് ഉറപ്പിക്കാം
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications